എന്ത് മൂല്യത്തെ അടിസ്ഥാനമാക്കിയാണ് മുഖ്യമന്ത്രിയെ തെരഞ്ഞെടുത്തതെന്ന് പറയേണ്ടത് കോൺ​ഗ്രസ് നേതൃത്വം; വേണു​ഗോപാലിനെതിരെ വ്യാജപ്രചാരണം നടത്താൻ ഒരു കേന്ദ്രം പ്രവർത്തിച്ചു: പഴകുളം മധു
Thursday, September 3 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

എന്ത് മൂല്യത്തെ അടിസ്ഥാനമാക്കിയാണ് മുഖ്യമന്ത്രിയെ തെരഞ്ഞെടുത്തതെന്ന് പറയേണ്ടത് കോൺ​ഗ്രസ് നേതൃത്വം; വേണു​ഗോപാലിനെതിരെ വ്യാജപ്രചാരണം നടത്താൻ ഒരു കേന്ദ്രം പ്രവർത്തിച്ചു: പഴകുളം മധു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 14, 2026, 04:57 pm IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം: മുസ്ളീം ലീഗിന്റെ സമ്മർദ്ദത്തിന് വഴങ്ങി കേരളത്തിന്റെ മുഖ്യമന്ത്രിയായി വി ഡി സതീശനെ കോൺ​ഗ്രസ് നേതൃത്വം പ്രഖ്യാപിച്ചതിന് പിന്നാലെ പൊട്ടിത്തെറിച്ച് കെ സി വേണു​ഗോപാൽ പക്ഷം. വേണു​ഗോപാലിനെതിരെ വ്യാജപ്രചാരണം നടത്താൻ ഒരു കേന്ദ്രം പ്രവർത്തിച്ചെന്നും ഇതേക്കുറിച്ച് കോൺ​ഗ്രസ് അന്വേഷിക്കണമെന്നും കെപിസിസി ജനറല്‍ സെക്രട്ടറിയും നിയുക്ത റാന്നി എംഎല്‍എയുമായ പഴകുളം മധു പറഞ്ഞു.

എഐസിസി സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാലിനെതിരെ വ്യാജ പ്രചരണം നടന്നതില്‍ പാര്‍ട്ടി അന്വേഷണം നടത്തണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. കെ സി വേണുഗോപാലിനെ വെറുക്കപ്പെട്ടവന്‍ ആക്കിയെന്ന് പഴകുളം മധു പറഞ്ഞു. സോഷ്യല്‍ മീഡിയയില്‍ സംഘടിത ആക്രമണം നടന്നെന്നും യോഗ്യനായ നേതാവിനെ അപകീര്‍ത്തിപ്പെടുത്തിപ്പെടുത്തിയെന്നും പഴകുളം പറഞ്ഞു.

‘ചില കേന്ദ്രങ്ങളില്‍ നിന്ന് കെ സിക്കെതിരെ ക്യാമ്പയിന്‍ നടത്തി. മോശം നേതാവായി ചിത്രീകരിച്ചു. ഇതിനെതിരെ അന്വേഷണം വേണം. വി ഡി സതീശന്‍ ആദ്യം തള്ളിപ്പറയേണ്ടത് ഇത്തരം നടപടികളെയാണ്. കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി വേണം. കെസിക്കെതിരെ കൃത്രിമ പൊതുജന അഭിപ്രായം സൃഷ്ടിച്ചു. കെസിക്കെതിരെ സംഘടിത നീക്കം ഉണ്ടായി’, പഴകുളം മധു പറഞ്ഞു.

പാര്‍ട്ടിക്കുവേണ്ടി ത്യാഗം സഹിച്ച നേതാവാണ് കെസി വേണുഗോപാലെന്നും പഴകുളം മധു പറഞ്ഞു. ജനം കാര്യങ്ങള്‍ തിരിച്ചറിയുമെന്നും കെ സി വേണുഗോപാലിനെതിരെ നടത്തിയ വ്യാജ പ്രചാരണങ്ങളില്‍ അന്വേഷണം വേണമെന്നും പഴകുളം മധു കൂട്ടിച്ചേര്‍ത്തു.

എന്ത് മൂല്യത്തെ അടിസ്ഥാനമാക്കിയാണ് മുഖ്യമന്ത്രിയെ തെരഞ്ഞെടുത്തതെന്ന് പറയേണ്ടത് കോൺ​ഗ്രസ് നേതൃത്വമാണെന്ന് മധു പറഞ്ഞു. നിയമസഭാകക്ഷിയോ​ഗത്തിൽ ബഹുഭൂരിപക്ഷം എംഎൽഎമാരും പിന്തുണച്ചത് വേണു​ഗോപാലിനെയാണ്. മുഖ്യമന്ത്രി സ്ഥാനത്തേക്ക് രംഗത്തുവന്ന വേണു​ഗോപാലിനെ തെരഞ്ഞുപിടിച്ച് ഹീനമായ രീതിയിൽ വേട്ടയാടി. അധാർമികമായ സങ്കേതങ്ങൾ ഉപയോ​ഗിച്ചുകൊണ്ടായിരുന്നു ഈ വേട്ടയാടൽ. വേണു​ഗോപാലിനെ കെട്ടിയിറക്കുന്ന ആളെന്ന നിലയിലാണ് വ്യാപമായി പ്രചരിപ്പിച്ചത്.

കെഎസ്‍യുവിന്റെയും യൂത്ത് കോൺ​ഗ്രസിന്റെയും പ്രസിഡന്റായും പ്രവർത്തിച്ചയാളാണ് വേണു​ഗോപാൽ. സംസ്ഥാന മന്ത്രിയായും പാർലമെന്റിൽ പബ്ലിക്സ് അക്കൗണ്ട് കമ്മിറ്റി ചെയർമാനായും പ്രവർത്തിച്ച് അനുഭവപരിചയമുള്ള നേതാവിനെയാണ് അപകീർത്തികരമായി ആക്ഷേപിച്ചത്. ഉത്തരവാദിത്തപ്പെട്ടവർ ഈ പ്രചാരണത്തെ തടഞ്ഞുനിർത്തണമായിരുന്നു. സതീശന്റെ നേതാവായിരുന്നു വേണു​ഗോപാൽ. ഇത്തരത്തിലുള്ള പ്രചാരണം കണ്ടെത്തുന്ന ചുമതലയാകണം നിയുക്ത മുഖ്യമന്ത്രി സതീശൻ ആദ്യം ചെയ്യേണ്ടതെന്നും പഴകുളം മധു പറഞ്ഞു.

Tags: KC VenugopalPazhakulam Madhu
Share
Tweet
SendShare

More News from this section

വന്ദേമാതരത്തിന്റെ പേരിൽ നടക്കുന്നത് വിദ്യാർത്ഥി സമരമല്ല, ഗുണ്ടാവിളയാട്ടം’;കോളജ് യൂണിയൻ തെരഞ്ഞെടുപ്പിന് രക്തസാക്ഷികളെ സൃഷ്ടിക്കാൻ ശ്രമം’ എസ്‌എഫ്‌ഐക്കെതിരെ കേരള സർവകലാശാലാ സിൻഡിക്കേറ്റ് അംഗങ്ങൾ

കേരള–തമിഴ്നാട് ഏകോപനത്തോടെ നവരാത്രി മഹോത്സവം; ആചാരങ്ങളിൽ മാറ്റമില്ല, സമാധാനപരമായ ആഘോഷത്തിന് സർക്കാർ സംവിധാനങ്ങൾ ഒരുമിച്ച് പ്രവർത്തിക്കും

വധശ്രമക്കേസിൽ ഒളിവിൽ; പോക്‌സോ കേസിൽ യൂട്യൂബർ ഖാദർ കരിപ്പൊടിയുടെ ജാമ്യം റദ്ദാക്കി, കോടതി നടപടി വിചാരണയ്‌ക്ക് ഹാജരാകാത്തതിനെ തുടർന്ന്

കറിയെ ചൊല്ലി തർക്കം, മലപ്പുറത്ത് യുവതിയെ ഭർത്താവ് കുത്തിക്കൊന്നു, റഷീദ് പോലീസ് കസ്റ്റഡിയിൽ

ഓപ്പറേഷൻ തൂഫാൻ: കേസുകൾ 9896 ആയി; 21 കിലോ എംഡിഎംഎയും 1140 കിലോ കഞ്ചാവും പിടികൂടി, മയക്കുമരുന്ന് കേസുകളുടെ വിചാരണയ്‌ക്ക് മൂന്ന് പ്രത്യേക കോടതികൾ

പട്ടയം ശരിയാക്കാൻ 5 ലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെട്ടെന്ന് പരാതി; ചാലക്കുടി എംഎൽഎ സനീഷ് കുമാർ ജോസഫിനെതിരെ  കേസെടുക്കാൻ വിജിലൻസ് കോടതി ഉത്തരവ്

Latest News

*സംസ്ഥാനത്ത് ക്രിക്കറ്റ് ടൂറിസം പദ്ധതിയുമായി കെ.സി.എ; ഒരുങ്ങുന്നത് 1500 കോടിയുടെ നിക്ഷേപം

മീനാക്ഷിയമ്മനെ കാണാൻ മധുരയിലേക്ക് ഭക്തസാഗരം; 17 വർഷത്തെ ഇടവേളയ്‌ക്ക് ശേഷം സെപ്റ്റംബർ 17ന് മഹാകുംഭാഭിഷേകം, യാഗശാല പൂജകൾക്ക് സെപ്റ്റംബർ 11ന് തുടക്കം, ഒരുക്കങ്ങൾ അവസാനഘട്ടത്തിൽ

അഷ്ടമിരോഹിണി സെപ്റ്റംബർ 4ന്; ഇങ്ങനെ വ്രതമെടുത്താൽ ഇരട്ടിഫലമെന്ന് വിശ്വാസം; മന്ത്രജപം മുതൽ ക്ഷേത്രദർശനം വരെ, വ്രതപുണ്യം നേടാൻ ചെയ്യേണ്ടതും ഒഴിവാക്കേണ്ടതും

‘അമേരിക്ക ഭാരതത്തെ സ്വീകരിക്കുന്നു’; സർസംഘചാലക് മോഹൻ ഭാഗവതിന്റെ യുഎസ് സന്ദർശനത്തിന് ലഭിച്ച സ്വീകാര്യത ഹിന്ദുസമൂഹത്തിന്റെ വളർച്ചയുടെ അടയാളമെന്ന് ശ്രീധർ വെമ്പു

‘എന്റെ യജമാനൻ എവിടെ?’; നേപ്പാളിലെ പ്രളയഭീകരതയ്‌ക്കിടയിൽ ഹൃദയം തൊട്ട് നായയുടെ കാത്തിരിപ്പ്, ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ

ഭാര്യയ്‌ക്ക് പ്രായം കൂടുതലാണെങ്കിൽ വിവാഹത്തിൽ എന്താണ് പ്രശ്നം? പ്രണയത്തിനും ദാമ്പത്യത്തിനും പ്രായവ്യത്യാസം തടസ്സമാകുമോ?

സതീശന്റെ പ്രസ്താവനക്കെതിരെ കേരള മുസ്ലിം ജമാഅത്ത്; കാന്തപുരം ഇസ്ലാമിനെ തെറ്റായി വ്യാഖ്യാനിച്ചുവെന്ന പ്രസ്താവന പിൻവലിച്ച് മുസ്ലിം സമൂഹത്തോട് മാപ്പുപറയണം, ഇസ്ലാമികചരിത്രം ശരിയായി പഠിക്കാനും ആവശ്യം

38 വർഷത്തെ സൈനിക സേവനം, ഇനി രാമക്ഷേത്രത്തിന്റെ ചുമതല; റിട്ട. എയർ മാർഷൽ ജിതേന്ദ്ര മിശ്ര ആദ്യ ട്രസ്റ്റ് സിഇഒ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies