കൊല്ലം: ഓലയിൽക്കടവിൽ വൻ ലഹരി മരുന്ന് വേട്ട. എഞ്ചിനിയറിംഗ് വിദ്യാർത്ഥിയായ പ്രണവിന്റെ വീട്ടിൽ നിന്നാണ് എംഡിഎംഎ പിടികൂടിയത്. 177 എം.ഡി.എം.എ ഗുളികകൾ കളിപ്പാട്ടങ്ങൾക്കൊപ്പം കൊറിയർ പാക്കറ്റിൽ
ഒളിപ്പിച്ച നിലയിലായിരുന്നു. തീവ്രത കൂടിയ പുതിയ ഇനം ലഹരി മരുന്നാണിത്. ഡാൻസഫ് സംഘത്തിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. കൊറിയർ വഴിയാണ് എം.ഡിഎം.എ ഗുളികകൾ എത്തിയതെന്നാണ് നിഗമനം.
പ്രണവിന്റെ കൂട്ടാളിയായ അമ്മൻനട സ്വദേശി വിഷ്ണുവിനെ രാവിലെ ഡാൻസാഫ് സംഘം പിടികൂടിയിരുന്നു. ഇയാളിൽ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പ്രണവിന്റെ വീട്ടിൽ പരിശോധന നടത്തിയത്. പ്രണവ് കഴിഞ്ഞ ദിവസം മാതാപിതാക്കൾക്കൊപ്പം ബെഹറിനിലേക്ക്
പോയിരുന്നു.















