തിരുവനന്തപുരം: സംസ്ഥാനത്തെ പത്താം ക്ലാസ് വിദ്യാര്‍ത്ഥികളുടെ ആകാംക്ഷയ്‌ക്ക് വിരാമമിട്ട് ഈ വര്‍ഷത്തെ എസ്എസ്എല്‍സി പരീക്ഷാ ഫലം ഇന്ന് പുറത്തുവരും. വൈകുന്നേരം 3 മണിക്ക് പൊതുവിദ്യാഭ്യാസ പ്രിന്‍സിപ്പല്‍ സെക്രട്ടറിയാണ് ഫലപ്രഖ്യാപനം നടത്തുക. ഏകദേശം 4.18 ലക്ഷം വിദ്യാര്‍ത്ഥികളാണ് ഇത്തവണ ഫലം പ്രതീക്ഷിക്കുന്നത്.
എസ്എസ്എല്‍സിക്ക് പുറമെ ടിഎച്ച്എസ്എല്‍സി, എഎച്ച്എസ്എല്‍സി പരീക്ഷാ ഫലങ്ങളും ഇന്നറിയാന്‍ സാധിക്കും. പുതിയ പാഠ്യപദ്ധതി പ്രകാരമുള്ള ആദ്യ പരീക്ഷയായതിനാല്‍ ഇത്തവണത്തെ ഫലം ഏറെ ശ്രദ്ധേയമാണ്. ചോദ്യപേപ്പറുകളിലെ നിലവാരം വര്‍ദ്ധിപ്പിച്ചതിനാല്‍ മുന്‍വര്‍ഷത്തെ 99.5% വിജയശതമാനത്തിലും എ പ്ലസുകളുടെ എണ്ണത്തിലും നേരിയ വ്യത്യാസമുണ്ടാകാന്‍ സാധ്യതയുണ്ടെന്നാണ് കരുതപ്പെടുന്നത്.
ഫലം എങ്ങനെയറിയാം?
വൈകുന്നേരം 4 മണി മുതല്‍ ഔദ്യോഗിക വെബ്സൈറ്റുകളിലും മൊബൈല്‍ ആപ്പുകളിലും ഫലം ലഭ്യമാകും. വിദ്യാര്‍ത്ഥികള്‍ക്ക് തങ്ങളുടെ രജിസ്റ്റര്‍ നമ്പര്‍ ഉപയോഗിച്ച് താഴെ പറയുന്ന മാര്‍ഗങ്ങളിലൂടെ ഗ്രേഡുകള്‍ പരിശോധിക്കാം:
പ്രധാന വെബ്സൈറ്റുകള്‍:
https://results.kite.kerala.gov.in
https://pareekshabhavan.kerala.gov.in
https://prd.kerala.gov.in
https://sslcexam.kerala.gov.in
മൊബൈല്‍ ആപ്പുകള്‍:
SAPHALAM 2025
PRD LIVE
കൂടാതെ 9188619958 എന്ന വാട്സാപ് നമ്പറിലൂടെയും ഫലമറിയാനുള്ള സംവിധാനമുണ്ട്.















