രാഹുൽ വിദേശത്ത് എവിടെയാണ് താമസിക്കുന്നത് എന്ന് പോലും അറിയിക്കുന്നില്ല; എന്തെങ്കിലും സംഭവിച്ചാൽ സർക്കാരാണ് ഉത്തരം പറയേണ്ടത്; കിരൺ റിജിജു
Wednesday, September 2 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

രാഹുൽ വിദേശത്ത് എവിടെയാണ് താമസിക്കുന്നത് എന്ന് പോലും അറിയിക്കുന്നില്ല; എന്തെങ്കിലും സംഭവിച്ചാൽ സർക്കാരാണ് ഉത്തരം പറയേണ്ടത്; കിരൺ റിജിജു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 16, 2026, 10:58 am IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: പ്രതിപക്ഷ നേതാവ് രാഹുൽ പ്രോട്ടോക്കോൾ പാലിക്കുന്നില്ലെന്ന് കേന്ദ്ര പാർലമെന്ററി കാര്യ മന്ത്രി കിരൺ റിജിജു. എംപിയായതു മുതൽ രാഹുൽ  വിദേശയാത്രാ വിവരങ്ങൾ ഔദ്യോഗികമായി പങ്കുവയ്‌ക്കുന്നില്ല. എവിടെയാണ് താമസിക്കുന്നത് ആരെയാണ് കാണുന്നതെന്നോ വിവരങ്ങളും ലഭ്യമാക്കുന്നില്ല.

2004 നും 2026 നും ഇടയിൽ 54 തവണ അദ്ദേഹം വിദേശ യാത്രകൾ നടത്തിയിട്ടുണ്ട്. വിദേശത്ത് നിന്നുള്ളവർ സ്പോൺസർ ചെയ്ത ആതിഥേയത്വം സ്വീകരിക്കണെമെങ്കിൽ വിവരങ്ങൾ നൽകണമെന്നാണ് ചട്ടം.  രാഹുലിന്റെ പിറകേ പോകാൻ ഞങ്ങൾ ഉദ്ദേശിക്കുന്നില്ല. എന്നാൽ നികുതി പണം ഉപയോഗിക്കുമ്പോൾ തീർച്ചയായും ചോദ്യങ്ങൾ ഉയർന്നുവരും. രാഹുലിന് സുരക്ഷ നൽകുന്ന ഏജൻസികളെ ഇത് ആശങ്കയിലാക്കുന്നു. അദ്ദേഹത്തിന് എന്തെങ്കിലും സംഭവിച്ചാൽ സർക്കാരാണ് ഉത്തരം പറയേണ്ടതെന്നും കിരൺ റിജിജു ചൂണ്ടിക്കാട്ടി. ഏതെങ്കിലും എംപി വിദേശത്തേക്ക് പോകുകയാണെങ്കിൽ, മൂന്നാഴ്ച മുമ്പ് ലോക്സഭയ്‌ക്കോ രാജ്യസഭയ്‌ക്കോ വിവരം കൈമാറണം. വിദേശകാര്യ,-ആഭ്യന്തര മന്ത്രാലയത്തെയും അറിയിക്കണം, അതാണ് ചട്ടമെന്നും കിരൺ റിജിജു പറഞ്ഞു.

കഴിഞ്ഞ ദിവസം  ബിജെപി ദേശീയ വക്താവ് സംബിത് പത്ര  രാഹുലിന്റെ ദുരുഹമായ വിദേശ യാത്രകളെ കുറിച്ച്  ചോദ്യം ഉന്നയിച്ചിരുന്നു. കഴിഞ്ഞ 22 വർഷത്തിനിടെ വിദേശയാത്രകൾക്കായി രാഹുൽ ചിലവഴിച്ചത് 60 കോടി രൂപയാണ്. ഇതേ കാലയളവിലെ അദ്ദേഹത്തിന്റെ ആകെ വരുമാനത്തിന്റെ അഞ്ചിരട്ടിയാണിത്. 11 കോടിയാണ് രാഹുലിന്റെ ഇക്കാലത്തെ വരുമാനം.

11 കോടി രൂപ സമ്പാദിച്ച ഒരാൾ എങ്ങനെയാണ് 60 കോടി രൂപ വിദേശയാത്രകൾക്കായി ചിലവാക്കുക എന്ന ചോദ്യമാണ് ബിജെപി പ്രധാനമായും ഉയർത്തിയത്. ഓരോ വിദേശയാത്രയിലും മൂന്നോ നാലോ പേർ രാഹുലിനൊപ്പം ഉണ്ടാകാറുണ്ടെന്നും പത്ര ചൂണ്ടിക്കാട്ടിയിരുന്നു. അതേസമയം, ഗൗരവമായ വിഷയം ഉയർത്തുന്ന സാഹചര്യത്തിലും സർക്കാറിനെ ബാലിശമായ ആരോപണം ഉന്നയിക്കുകയാണ് രാഹുൽ. വിദേശനയത്തിലേറ്റ കനത്ത തിരിച്ചടികളിൽ നിന്ന് ജനശ്രദ്ധ തിരിക്കാനാണ് ബിജെപി ശ്രമമെന്നാണ് രാഹുലും കോൺഗ്രസും പറയുന്നത്.

Tags: rahulUnion Minister Kiran Rijiju
Share
Tweet
SendShare

More News from this section

2.3 ലക്ഷം വീടുകള്‍ക്ക് സൗജന്യ സോളാര്‍ പാനല്‍; 400 യൂണിറ്റ് വരെ ഉപയോഗിക്കുന്നവര്‍ക്ക് ആനുകൂല്യം; വമ്പന്‍ പ്രഖ്യാപനവുമായി ഡല്‍ഹി സര്‍ക്കാര്‍

ട്രെയിന്‍ യാത്രയ്‌ക്ക് ഇനി കൂടുതല്‍ സുരക്ഷ; കവച് 4.0നായി 170 കോടി, 712 കിലോമീറ്റര്‍ റെയില്‍പാതയില്‍ വരുന്നത് വന്‍ മാറ്റം

‘ടച്ച് ദ സ്‌കൈ വിത്ത് ഗ്ലോറി’; ഇന്ത്യന്‍ വ്യോമസേനയില്‍ ചരിത്രം കുറിച്ച് ശക്തി ശര്‍മ്മ; എയര്‍ വൈസ് മാര്‍ഷലാകുന്ന ആദ്യ വനിത

‘ഉടന്‍ കൊല്ലും’; കേന്ദ്രമന്ത്രി ചിരാഗ് പാസ്വാനെതിരെ ഭീഷണി സന്ദേശം; ആഭ്യന്തര മന്ത്രാലയത്തോട് അന്വേഷണം ആവശ്യപ്പെട്ട് ഓഫീസ്

നേപ്പാള്‍ പ്രളയജലത്തിനൊപ്പം ‘വിചിത്ര മത്സ്യങ്ങള്‍’ ബിഹാറിലെത്തി; കഴിച്ചവര്‍ക്ക് വിഷബാധ, മുന്നറിയിപ്പുമായി അധികൃതര്‍

പറന്നുയര്‍ന്ന് നിമിഷങ്ങള്‍ക്കകം സാങ്കേതിക തകരാര്‍; ഇന്‍ഡിഗോ വിമാനത്തിന് ഗോവയില്‍ എമര്‍ജന്‍സി ലാന്‍ഡിങ്

Latest News

ലഹരി സംഘത്തെ പിടിക്കാനെത്തിയ ഡാന്‍സാഫ് സംഘത്തിന് നേരെ ആക്രമണം; രണ്ട് പോലീസുകാരെ കാറിടിച്ച് കൊലപ്പെടുത്താന്‍ ശ്രമം

കുറ്റ്യാടിയില്‍ സ്വകാര്യ ബസും ലോറിയും കൂട്ടിയിടിച്ച് 30 പേര്‍ക്ക് പരിക്ക്; ലോറി ഡ്രൈവറുടെ നില ഗുരുതരം

മെസിക്ക് ശേഷം അര്‍ജന്റീനയുടെ ’10-ാം നമ്പറില്‍’ ആര്? പകരക്കാരനെ തേടി ലോകചാമ്പ്യന്മാര്‍; വമ്പന്‍ താരങ്ങള്‍ പട്ടികയില്‍

നേപ്പാളില്‍ പ്രളയക്കെടുതി; മരണം 1,003; 4,000 പേരെ കാണാനില്ല; രക്ഷാപ്രവര്‍ത്തനം തുടരുന്നു

ഹാര്‍ദിക് പാണ്ഡ്യ പുറത്ത്; സഞ്ജു സാംസണും ജസ്പ്രീത് ബുംറയും ഇന്ത്യന്‍ ടീമില്‍; അഫ്ഗാനെതിരായ ടി20 ടീമിനെ പ്രഖ്യാപിച്ചു

മഹാബലിക്കൊപ്പം ആഘോഷം, വിഭവസമൃദ്ധമായ ഓണസദ്യ; നെതർലാൻഡ്സിൽ ഹമ്മയുടെ ഓണം ഗംഭീരം

ഫുഡ് ഡെലിവറിയുടെ മറവില്‍ മദ്യവില്‍പ്പന; കൊച്ചിയില്‍ ഡെലിവറി ബോയി പിടിയില്‍; പിടികൂടിയത് 21 ലിറ്റര്‍ മദ്യം

കേരളത്തിലെ 38 തദ്ദേശ വാര്‍ഡുകളില്‍ ഉപതിരഞ്ഞെടുപ്പ്; സെപ്റ്റംബര്‍ 28ന് വോട്ടെടുപ്പ്, 29ന് ഫലം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies