പ്രധാനമന്ത്രിയെ ചാനലിലൂടെ അപമാനിച്ച സംഭവം; മീഡിയ വണ്ണിനും മാധ്യമപ്രവർത്തകൻ ജിമ്മി ജയിംസിനും എതിരെ കേസ്; ചുമത്തിയത് ഗുരുതര വകുപ്പുകൾ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

പ്രധാനമന്ത്രിയെ ചാനലിലൂടെ അപമാനിച്ച സംഭവം; മീഡിയ വണ്ണിനും മാധ്യമപ്രവർത്തകൻ ജിമ്മി ജയിംസിനും എതിരെ കേസ്; ചുമത്തിയത് ഗുരുതര വകുപ്പുകൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 16, 2026, 03:07 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: പ്രധാനമന്ത്രിയെ ചാനലിലൂടെ അപമാനിച്ച സംഭവത്തിൽ  മീഡിയ വണ്ണിനും മാധ്യമപ്രവർത്തകൻ ജിമ്മി ജയിംസിനും എതിരെ കേസ്. ഭാരതീയ ന്യായ സംഹിത 192/356(2) വകുപ്പ് പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.  കലാപത്തിന് പ്രേരിപ്പിക്കൽ, അപകീർത്തിപ്പെടുത്തൽ എന്നീ വകുപ്പുകളാണ് ജിമ്മിക്കും സ്ഥാപനത്തിനുമെതിരെ ചുമത്തിയിരിക്കുന്നത്.

ഡൽഹി സ്പെഷ്യൽ സെൽ പോലീസ് ആണ് കേസ് രജിസ്റ്റർ ചെയ്തത്. ഡൽഹി സ്വദേശി സന്ദീപ് ദേധ, മലയാളിയായ പ്രസന്നൻപിള്ള എന്നിവരുടെ നേതൃത്വത്തിലാണ് പരാതി നൽകിയത്. മീഡിയ വണ്ണിലെ പരിപാടിയിൽ പ്രധാനമന്ത്രിയെ ‘ചാണക തലയൻ’ എന്ന് വിളിച്ച് ജിമ്മി ജെയിംസ് അപമാനിച്ചു എന്നാണ് പരാതിയിൽ  വ്യക്തമാക്കുന്നുണ്ട്.

മാധ്യമ പ്രവർത്തനം ഏറ്റവും സത്യസന്ധതയോടെ ചെയ്യേണ്ടതാണ്, അത് രാജ്യത്തെ പ്രധാനമന്ത്രിയെ വ്യക്തിപരമായി അവഹേളിക്കുന്ന രീതിയിലാകരുതെന്ന് പരാതിക്കാരനായ പ്രസന്നൻ പിള്ള പ്രതികരിച്ചു. രാഷ്‌ട്രീയ വ്യത്യാസങ്ങൾ മാന്യമായ രീതിയിൽ പ്രകടിപ്പിക്കണം. ലോകം മുഴുവൻ ആദരിക്കുന്ന പ്രധാനമന്ത്രിയെ ഇത്തരത്തിൽ അവഹേളിക്കുന്നത് എന്തുതരം ജേർണലിസമാണ്. ഇങ്ങനെയാണോ ഒരു ജേർണലിസ്റ്റ് പ്രവ‍ർത്തിക്കേണ്ടതെന്നും പ്രസന്നൻ പിള്ള ചോദിച്ചു.

ജിമ്മി ജെയിംസ് നടത്തിയ പരമാർശത്തിനെതിരെ വിവിധ കോണുകളിൽ നിന്നും ശക്തമായ പ്രതിഷേധം ഉയർന്നിരുന്നു. സമൂഹ മാദ്ധ്യമങ്ങളിലും വലിയ വിമർശനമുണ്ടായി. മൗദൂദി ചാനൽ എന്ന് സോഷ്യൽ മീഡിയ വിശേഷിപ്പിക്കുന്ന മീഡിയ വണിലെ പരിപാടികളും ചർച്ചകളും അഭിപ്രായ പ്രകടനങ്ങളും രാജ്യവിരുദ്ധമാണെന്നും രാജ്യത്തെ ഇകഴ്‌ത്തുന്ന തരത്തിലാണെന്ന ആരോപണം ശക്തമാണ്.  ഇതിനും മുൻപും ഇവരുടെ രാജ്യത്തെ അവഹേളിക്കുന്ന തരത്തിലുള്ള ഇവരുടെ ചർച്ചകൾ വിവാദമായിരുന്നു.

Tags: media oneJimmy james
Share
Tweet
SendShare

More News from this section

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

Latest News

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

വിലക്കയറ്റത്തിനെതിരെ ഫ്രാന്‍സില്‍ ജനരോഷം; പ്രതിഷേധം അക്രമാസക്തം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies