തിരുവനന്തപുരം : എ ഐ സി സി ജന. സെക്രട്ടറി കെ സി വേണുഗോപാലിനെ പിച്ചിച്ചീന്താൻ ഇനി ഒന്നും ബാക്കിയില്ലെന്നു എം കെ രാഘവൻ.
കേരളത്തിലെ ചില കോണ്‍ഗ്രസ്സുകാര്‍ അദ്ദേഹത്തെ ഇനി ഒന്നും ചെയ്യാന്‍ ബാക്കിയില്ലെന്നും എം കെ രാഘവന്‍ എം പി പറഞ്ഞു. അതൊക്കെ ചെയ്തവര്‍ക്ക് ആത്മസുഖം ഉണ്ടാകട്ടെ. കെ സിക്കെതിരായി നടന്ന അക്രമണം പാര്‍ട്ടി അന്വേഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കെ സി വേണുഗോപാലിനെ അദ്ദേഹത്തിന്റെ വസതിയില്‍ എത്തി സന്ദര്‍ശിച്ച ശേഷം മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.
പിച്ചിച്ചീന്തിയവർക്ക് ആത്മസുഖം കിട്ടുന്നെങ്കിൽ കിട്ടട്ടേ എന്ന് പറഞ്ഞ എം പി ആരാണ് അതിന് നേതൃത്വം കൊടുത്തതെന്ന് പറയുന്നില്ലെന്നും പറഞ്ഞു. അക്കാര്യത്തിൽ പാർട്ടിയുടെ പരിശോധന ഉണ്ടാകും.ചെന്നിത്തലയുടെ പരിഭവം എളുപ്പത്തിൽ പരിഹരിക്കാവുന്നതേയുള്ളു.
മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലി കോണ്‍ഗ്രസിനുള്ളില്‍ ഉണ്ടായ തര്‍ക്കങ്ങളിലും കെ സി വേണുഗോപാലിനെതിരെ ഉയര്‍ന്ന ആസൂത്രിത പ്രചാരണങ്ങളിലും പരസ്യമായ അതൃപ്തി പ്രകടിപ്പിച്ചുകൊണ്ടായിരുന്നു എം കെ രാഘവന്റെ പ്രതികരണം. കെ സി വേണുഗോപാലിനെ വ്യക്തിപരമായി അധിക്ഷേപിക്കുന്ന രീതിയില്‍ കോണ്‍ഗ്രസിനുള്ളില്‍ നിന്ന് തന്നെ നടന്ന പ്രചാരണങ്ങള്‍ പാര്‍ട്ടി ഗൗരവമായി അന്വേഷിക്കണമെന്ന് എം കെ രാഘവന്‍ ആവശ്യപ്പെട്ടു. പുതിയ മുഖ്യമന്ത്രി വി ഡി സതീശന് എല്ലാവിധ പിന്തുണയും ഉണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി.















