ചോള ചരിത്രം ഇന്ത്യയിലേക്ക്: 'ലൈഡന്‍' ചെമ്പ് ഫലകങ്ങള്‍ വീണ്ടെടുത്ത് കേന്ദ്ര സര്‍ക്കാര്‍; പ്രധാനമന്ത്രി എല്ലാ ഇന്ത്യക്കാരെയും അഭിമാനഭരിതരാക്കുന്നു: അണ്ണാമലൈ
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ചോള ചരിത്രം ഇന്ത്യയിലേക്ക്: ‘ലൈഡന്‍’ ചെമ്പ് ഫലകങ്ങള്‍ വീണ്ടെടുത്ത് കേന്ദ്ര സര്‍ക്കാര്‍; പ്രധാനമന്ത്രി എല്ലാ ഇന്ത്യക്കാരെയും അഭിമാനഭരിതരാക്കുന്നു: അണ്ണാമലൈ

Greeshma M NairbyGreeshma M Nair
May 17, 2026, 08:38 am IST
FacebookTwitterWhatsAppTelegram

ന്യൂഡല്‍ഹി: ഭാരതത്തിന്റെ അഭിമാനകരമായ ചോള സാംസ്‌കാരിക പൈതൃകം വീണ്ടെടുക്കുന്നതില്‍ ചരിത്രപരമായ നേട്ടവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ചോള രാജവംശത്തിന്റെ സമുദ്ര പാരമ്പര്യത്തിന്റെയും ഭരണനൈപുണ്യത്തിന്റെയും തെളിവുകളായ പവിത്രമായ നാഗൈ (ലൈഡന്‍) ചെമ്പ് ഫലകങ്ങള്‍ ഇന്ത്യയിലേക്ക് തിരികെ കൊണ്ടുവരാനുള്ള വിജയകരമായ ശ്രമം നമ്മുടെ നാഗരിക വേരുകളോടുള്ള അദ്ദേഹത്തിന്റെ പ്രതിബദ്ധതയെ ഒരിക്കല്‍ കൂടി അടിവരയിടുന്നു.

അദ്ദേഹത്തിന്റെ ഈ പരിശ്രമത്തിന് നന്ദി പറഞ്ഞിരിക്കുകയാണ് തമിഴ്‌നാട്. അദ്ദേഹത്തിന്റെ പരിശ്രമത്തിനെ അഭിനന്ദിച്ചുകൊണ്ട് അണ്ണാമൈലയാണ് ഫേയ്‌സബുക്കില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. നമ്മുടെ പ്രധാന മന്ത്രി എല്ലാ ഇന്ത്യക്കാരെയൃം അഭിമാനിതരാക്കുന്നു എന്ന് അദ്ദേഹം സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചു. തമിഴ്‌നാടിനെ സംബന്ധിച്ചിടത്തോളം ഇത് വെറുമൊരു പുരാവസ്തു കൈമാറ്റമല്ല, മറിച്ച് ആത്മീയവും ചരിത്രപരവുമായ ഒരു പുനഃസമാഗമമാണ്.

തമിഴ് സംസ്‌കാരത്തിന്റെയും ചരിത്രത്തിന്റെയും ആത്മവീര്യത്തിന്റെയും പ്രതീകങ്ങളാണ് ഈ ഫലകങ്ങള്‍. വിദേശ മണ്ണില്‍ നിന്നും ഇവ വീണ്ടെടുത്തത് തമിഴ് ജനതയുടെ വൈകാരികമായ ആവശ്യത്തോടുള്ള വലിയൊരു ആദരവായാണ് കണക്കാക്കപ്പെടുന്നത് എന്നും അദ്ദേഹം പറഞ്ഞു. ഭാവി തലമുറകള്‍ക്കായി നമ്മുടെ സമ്പന്നമായ പൈതൃകം സംരക്ഷിക്കുന്നതിനും പുനഃസ്ഥാപിക്കുന്നതിനും പ്രധാനമന്ത്രി കാണിക്കുന്ന ഈ അചഞ്ചലമായ താല്‍പ്പര്യത്തിന് തമിഴ്‌നാട് ജനതയുടെ പേരില്‍ ഹൃദയംഗമമായ നന്ദിയും അണ്ണാമലൈ അറിയിച്ചു.

രാജേന്ദ്ര ചോളന്‍ ഒന്നാമന്റെ രാജകീയ മുദ്രയുള്ള 21 ചെമ്പ് ഫലകങ്ങളിലായി രേഖപ്പെടുത്തിയിരിക്കുന്ന ഈ ‘രാജകീയ ചാര്‍ട്ടര്‍’, ചോള കാലഘട്ടത്തിലെ ഏറ്റവും നിര്‍ണ്ണായകമായ ചരിത്രരേഖകളില്‍ ഒന്നാണ്. തമിഴ്, സംസ്‌കൃതം എന്നീ ഭാഷകളില്‍ കൊത്തിവെച്ചിട്ടുള്ള ഈ ഫലകങ്ങളില്‍ ചോള വംശപരമ്പര, ഭരണസംവിധാനം, രാജവംശത്തിന്റെ സ്മരണകള്‍ എന്നിവയെക്കുറിച്ചുള്ള അമൂല്യമായ വിവരങ്ങളുണ്ട്. ചോളര്‍ക്ക് ശ്രീവിജയ സാമ്രാജ്യവുമായും (ഇന്നത്തെ ഇന്തോനേഷ്യ ഉള്‍പ്പെടുന്ന പ്രദേശം) വിശാലമായ ഇന്ത്യന്‍ മഹാസമുദ്ര ലോകവുമായും ഉണ്ടായിരുന്ന ആഴത്തിലുള്ള ബന്ധം ഈ ഫലകങ്ങള്‍ വെളിപ്പെടുത്തുന്നു.

Tags: Narendra Modiannamalaisacred plates chola
ShareTweetSendShare

More News from this section

ഗഗന്‍യാന്‍ മുതല്‍ ചന്ദ്രയാന്‍-4 വരെ; ഐഎസ്ആര്‍ഒയുടെ വമ്പന്‍ ദൗത്യങ്ങള്‍ വരുന്നു

അഹമ്മദാബാദില്‍ അനധികൃത പടക്കനിര്‍മാണശാലയില്‍ വന്‍ സ്‌ഫോടനം; എട്ട് മരണം, നിരവധി പേര്‍ക്ക് പരിക്ക്; ധനസഹായം പ്രഖ്യാപിച്ച് പ്രധാനമന്ത്രി

20 വര്‍ഷത്തിലേറെ മാവോയിസ്റ്റ് പ്രവര്‍ത്തനം; 240-ലധികം കേസുകള്‍; മാവോയിസ്റ്റ് സംഘടന നേതാവായ അജയ് മഹ്‌തോ പിടിയില്‍

72-ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു; മികച്ച നടനായി മമ്മൂട്ടി, മികച്ച മലയാള ചിത്രം ‘ഫെമിനിച്ചി ഫാത്തിമ’

വ്യാജ ആധാർ കാർഡുമായി നേപ്പാളിലേക്ക് കടക്കാൻ ശ്രമം; ഉസ്ബെക്കിസ്ഥാൻ സ്വദേശിനി അറസ്റ്റിൽ

മൊബൈലും മൈക്കും കൈയിൽ പിടിച്ചത് കൊണ്ടുമാത്രം മാധ്യമപ്രവർത്തകരാകില്ല; ഇവരെ നിയന്ത്രിക്കാൻ നിയമനിർമ്മാണം വേണം; നിർണായക പരാമർശവുമായി ഡൽഹി ഹൈക്കോടതി

Latest News

‘ഓപ്പറേഷന്‍ തണ്ടര്‍’; ഒഡീഷയില്‍ നിന്ന് എത്തിച്ച കഞ്ചാവ് ചെറുപൊതികളാക്കി യുവാക്കള്‍ക്ക് വില്‍പ്പന; മൂന്ന് കിലോ കഞ്ചാവുമായി ബംഗാള്‍ സ്വദേശി പിടിയില്‍

യൂറോപ്പില്‍ വീണ്ടും ഇന്ത്യന്‍ കരുത്ത്; ഗോതിയ കപ്പ് കിരീടം നിലനിര്‍ത്തി മിനര്‍വ അക്കാദമി എഫ്‌സി

ഉറങ്ങിക്കിടന്ന അഞ്ചുമാസം പ്രായമുള്ള കുഞ്ഞിനെ തെരുവുനായ് കടിച്ചു; ഗുരുതര പരിക്ക്

ഫയര്‍ഫോഴ്സ് വാഹനം നിയന്ത്രണംവിട്ട് മറിഞ്ഞ് അപകടം; ഒരാള്‍ മരിച്ചു

സപ്ലൈകോ കുടിശിക; സംസ്ഥാനവ്യാപക സമരത്തിന് റേഷന്‍ വാതില്‍പ്പടി വിതരണക്കാര്‍, ഓഗസ്റ്റ് 1 മുതല്‍ അനിശ്ചിതകാല പണിമുടക്ക് മുന്നറിയിപ്പ്

‘കളിക്കണമെന്ന ആഗ്രഹം ഞങ്ങള്‍ക്കില്ല’; ലൂസേഴ്സ് ഫൈനലിന് മുമ്പ് തുറന്നുപറഞ്ഞ് ദെഷാം, ഇംഗ്ലണ്ടിനെ തോല്‍പ്പിച്ച് വെങ്കലത്തോടെ വിടപറയുമെന്ന് ഫ്രാന്‍സ് പരിശീലകന്‍

മെസിയോ യമാലോ? ലോകകപ്പ് ഫൈനലിനായി കോടികള്‍ ചെലവിടാന്‍ തയ്യാറായി ആരാധകര്‍; യുഎസ് കായിക ചരിത്രത്തിലെ ഏറ്റവും ചെലവേറിയ മത്സരമായി ഫൈനല്‍

മദ്രസ അധ്യാപകനെതിരായ പോക്സോ കേസ് ഒതുക്കിത്തീർക്കാൻ പള്ളി കമ്മിറ്റിയുടെ ശ്രമം; ഗുരുതര ആരോപണവുമായി അതിജീവിതയുടെ പിതാവ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies