ചുവന്നമണ്ണില്‍ കാര്‍ തൂണിലിടിച്ചു കയറി അപകടം: രണ്ട് മരണം; ആംബുലന്‍സ് വൈകിയതില്‍ നാട്ടുകാരുടെ പ്രതിഷേധം
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ചുവന്നമണ്ണില്‍ കാര്‍ തൂണിലിടിച്ചു കയറി അപകടം: രണ്ട് മരണം; ആംബുലന്‍സ് വൈകിയതില്‍ നാട്ടുകാരുടെ പ്രതിഷേധം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 17, 2026, 09:01 pm IST
FacebookTwitterWhatsAppTelegram

തൃശ്ശൂര്‍: മണ്ണുത്തി- വടക്കഞ്ചേരി ദേശീയപാതയിലുണ്ടായ വാഹനാപകടത്തില്‍ രണ്ട് പേര്‍ മരിച്ചു. പെരിഞ്ഞനം സ്വദേശികളായ രാജലക്ഷ്മി (75), വിലാസിനി (78) എന്നിവരാണ് മരിച്ചത്. നിയന്ത്രണം വിട്ട കാര്‍ നീര്‍പ്പാലത്തിന്റെ തൂണിലിടിച്ചുണ്ടായ അപകടത്തില്‍ ഒരു കുടുംബത്തിലെ മൂന്നുപേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ഞായറാഴ്ച വൈകുന്നേരം ആറുമണിയോടെയാണ് ചുവന്നമണ്ണില്‍ അപകടമുണ്ടായത്. പാലക്കാട് തത്തമംഗലത്ത് നിന്ന് മടങ്ങുകയായിരുന്നു പെരിഞ്ഞനം സ്വദേശികളായ അഞ്ചംഗ സംഘം.

റോഡിന് നടുവിലുള്ള കോണ്‍ക്രീറ്റ് ബാരിക്കേഡില്‍ ഇടിച്ച കാര്‍ 30 മീറ്ററോളം മുന്നോട്ട് നീങ്ങി നീര്‍പ്പാലത്തിന്റെ തൂണില്‍ ഇടിച്ചുനില്‍ക്കുകയായിരുന്നു. റോഡിലെ സൂചന ബോര്‍ഡും തകര്‍ത്താണ് വാഹനം പാഞ്ഞുകയറിയത്. കാര്‍ ഓടിച്ചിരുന്ന ശ്രീഹരി, പിതാവ് ബാബു, മാതാവ് ഷീജ എന്നിവരെ അതീവ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

അപകടത്തിന് പിന്നാലെ പ്രദേശത്ത് വലിയ തോതിലുള്ള ജനരോഷം ഇരമ്പി. ദേശീയപാതയിലെ ‘യു ടേണ്‍’ അടച്ചുകെട്ടിയത് കാരണം അപകടസ്ഥലത്തേക്ക് ആംബുലന്‍സിന് യഥാസമയം എത്തിച്ചേരാന്‍ കഴിഞ്ഞില്ലെന്ന് നാട്ടുകാര്‍ ആരോപിച്ചു. ഏതാണ്ട് 20 മിനിറ്റോളം വൈകിയാണ് ആംബുലന്‍സ് എത്തിയത്. ജീവന്‍ രക്ഷിക്കാനുള്ള നിര്‍ണ്ണായകമായ സമയം നഷ്ടപ്പെട്ടതില്‍ പ്രകോപിതരായ നാട്ടുകാര്‍ റോഡില്‍ തടിച്ചുകൂടി പ്രതിഷേധിച്ചു.

അശാസ്ത്രീയമായ റോഡ് നിര്‍മ്മാണവും ട്രാഫിക് ക്രമീകരണങ്ങളുമാണ് ഇത്തരം അപകടങ്ങള്‍ക്കും രക്ഷാപ്രവര്‍ത്തനത്തിലെ കാലതാമസത്തിനും കാരണമാകുന്നതെന്ന് പ്രക്ഷോഭകര്‍ ചൂണ്ടിക്കാട്ടി. പോലീസെത്തിയാണ് ഗതാഗതം പുനഃസ്ഥാപിക്കുകയും നാട്ടുകാരെ ശാന്തരാക്കുകയും ചെയ്തത്. സംഭവത്തില്‍ പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Tags: Accidenttwo died
ShareTweetSendShare

More News from this section

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

കലണ്ടർ ട്രിക്കുകളും ലളിത ഗണിതവും എല്ലാ പ്രായക്കാർക്കും എളുപ്പത്തിൽ പഠിക്കാം; ജൂലൈ 22ന് തിരുവനന്തപുരത്ത് സാങ്കേതിക പ്രഭാഷണവുമായി ഇൻസ്റ്റിറ്റ്യൂഷൻ ഓഫ് എൻജിനീയേഴ്സ്

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സ്വാദ്ധ്യായ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

Latest News

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

കൊടൈക്കനാലിലേക്ക് ടൂർ പോയ 31 കാരനെ കാണാതായി; മൂന്നാഴ്ച പിന്നിട്ടിട്ടും പാലക്കാട് സ്വദേശിയെ കുറിച്ച് വിവരമില്ല

വിവാദ വിവാഹക്കേസ്; വൈറൽ പെൺകുട്ടിക്ക് വീണ്ടും പൊലീസ് സംരക്ഷണം; ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്

പാലായിൽ രാഷ്‌ട്രീയ അട്ടിമറി; സംസ്ഥാന നേതൃത്വത്തിന്റെ നിർദേശം അവഗണിച്ച് കോൺഗ്രസ് അംഗങ്ങൾ ; ദിയ ബിനു പുളിക്കകണ്ടത്തിന്റെ കസേര തെറിപ്പിച്ച് അവിശ്വാസം പാസായി

‘ആ ശസ്ത്രക്രിയാ മേശയിൽ കിടന്നത് സ്വന്തം കുട്ടിയായിരുന്നെങ്കിൽ?? കറൻ്റ് കട്ട് അരമണിക്കൂർ മാത്രമല്ലേ ഉള്ളൂ, ശസ്ത്രക്രിയക്ക് അതു വരെ കാത്തിരിക്കാം എന്ന് പറയുമായിരുന്നോ?’

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

റഷ്യ-ഉക്രെയ്ൻ യുദ്ധത്തിൽ ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട സംഭവം : റഷ്യൻ ചാർജ് ഡി അഫയേഴ്‌സിനെ വിളിച്ചുവരുത്തി ഇന്ത്യയുടെ അതൃപ്തി അറിയിച്ച് വിദേശകാര്യ മന്ത്രാലയം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies