തിരുവനന്തപുരം: കേരളത്തിന്റെ മുഖ്യമന്ത്രിയായി വി ഡി സതീശന്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് അര്‍ലേക്കര്‍ അദ്ദേഹത്തിന് സത്യവാചകം ചൊല്ലിക്കൊടുത്തു. ദൈവനാമത്തിലാണ് വി ഡി സതീശന്‍ സത്യപ്രതിജ്ഞ ചെയ്തത്. ഒപ്പം 20 മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു . തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ ലക്ഷങ്ങൾ മുടക്കി പ്രത്യേകം സജ്ജീകരിച്ച പന്തലിൽ വച്ചാണ് സത്യപ്രതിജ്ഞാ ചടങ്ങ്.
കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെ, ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ , വയനാട് എംപി പ്രിയങ്കാ , കര്‍ണ്ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ, തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി, കെ സി വേണുഗോപാല്‍, പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍ എന്നിവര്‍ സത്യപ്രതിജ്ഞ ചടങ്ങിലെത്തി. തമിഴ്നാട് മുഖ്യമന്ത്രി വിജയ് എത്തിച്ചേരുമെന്ന കിം വദന്തി ഉണ്ടായിരുന്നെങ്കിലും അദ്ദേഹം ചടങ്ങില്‍ പങ്കെടുത്തില്ല.
പ്രധാനമായും മുസ്‌ലീം ലീഗണികൾ ഉൾപ്പെടെ പതിനായിരക്കണക്കിന് യു ഡി എഫുകാരാണ് സത്യപ്രതിജ്ഞ ചടങ്ങിന് സാക്ഷിയാകാൻ തലസ്ഥാന നഗരിയിലേക്ക് എത്തിയത്. സത്യപ്രതിജ്ഞ വേദിയിൽ വൻ തിരക്ക് ആണ് അനുഭവപ്പെട്ടത്.
കോണ്‍ഗ്രസ് മന്ത്രിമാരായ രമേശ് ചെന്നിത്തല, സണ്ണി ജോസഫ്, കെ മുരളീധരന്‍, ബിന്ദു കൃഷ്ണ, എ പി അനില്‍ കുമാര്‍, പി സി വിഷ്ണുനാഥ്, എം ലിജു, റോജി എം ജോണ്‍, ടി സിദ്ദിഖ്, ഒ ജെ ജനീഷ്, കെ എ തുളസി എന്നിവരും മുസ്ലിം ലീഗില്‍ നിന്ന് പി കെ കുഞ്ഞാലിക്കുട്ടി, പി കെ ബഷീര്‍, കെ എം ഷാജി, എന്‍ ഷംസുദ്ദീന്‍, വി ഇ അബ്ദുള്‍ ഗഫൂര്‍ എന്നിവരും ഘടകകക്ഷികളായ സി പി ജോണ്‍ (സിഎംപി), ഷിബു ബേബി ജോണ്‍ (ആര്‍എസ്പി), അനൂപ് ജേക്കബ് (കേരള ജോണ്‍ഗ്രസ് ജേക്കബ്), മോന്‍സ് ജോസഫ് (കേരള കോണ്‍ഗ്രസ്) എന്നിവരും സത്യപ്രതിജ്ഞ ചെയ്തു.
കെ മുരളീധരൻ ഇംഗ്ലീഷിൽ സത്യപ്രതിജ്ഞ ചെയ്ത് വ്യത്യസ്തനായി.CMP യുടെ ഏക മന്ത്രിയായി സി പി ജോൺ സഗൗരവം സത്യപ്രതിജ്ഞ ചെയ്തു















