പത്തനംതിട്ട: മുൻ ദേവികുളം എം.എൽ.എ എ.കെ മണി സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടു. പത്തനംതിട്ട കോന്നിയിലാണ് അപകടം ഉണ്ടായത്. കാർ വൈദ്യുതി പോസ്റ്റിലേക്ക് ഇടിച്ചു കയറുകയായിരുന്നു
മൂന്നാർ പഞ്ചായത്ത് പ്രസിഡന്റ് രാജേന്ദ്രൻ ഉൾപ്പെടെ നാലുപേർ കാറിൽ ഉണ്ടായിരുന്നു. മുൻ എംഎൽഎ ഉൾപ്പെടെയുള്ളവരെ കോന്നിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരുടെയും പരിക്കുകൾ സാരമല്ല.















