ലാഹോർ:പാക് പഞ്ചാബിൽ ഹിന്ദു, സിഖ്, ജൈന നാമങ്ങൾ പുനഃസ്ഥാപിക്കാനുള്ള പദ്ധതിക്ക് അംഗീകാരം. വിഭജനത്തിന് മുമ്പുള്ള നഗരത്തിന്റെ പൈതൃകം പുനരുജ്ജീവിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് തെരുവുകളുടെയും റോഡുകളുടെയും പേരുകൾ പുനഃസ്ഥാപിക്കാനുള്ള പദ്ധതിക്ക് പാകിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യ സർക്കാർ അംഗീകാരം നൽകിയിരിക്കുന്നത്.
വിഭജനത്തിന് പിന്നാലെ ലാഹോറിലെ ചരിത്രപ്രാധാന്യമുള്ള പ്രദേശങ്ങളുടെ നാമങ്ങൾ അടക്കം ഇസ്ലാമികമായ രീതിയിലേക്ക് മാറ്റിയിരുന്നു. കുറച്ച് ദിവസങ്ങൾക്ക് മുമ്പ് മുഖ്യമന്ത്രി മറിയം നവാസിന്റെ അധ്യക്ഷതയിൽ ചേർന്ന പഞ്ചാബ് മന്ത്രിസഭാ യോഗമാണ് പദ്ധതിക്ക് അംഗീകാരം നൽകിയത്. ഇതോടെ ഇസ്ലാമപുര കിഷൻ നഗർ എന്നായി മാറും.
വിഭജനത്തിന് ശേഷം ഇസ്ലാമിക് റിപ്പബ്ലിക്ക് ഓഫ് പാകിസ്ഥാൻ നിലവിൽ വന്നതോടെ കൃഷൻ നഗർ ഇസ്ലാംപുരയായി മാറ്റിയിരുന്നു. അതുപോലെ സന്ത് നഗർ സുന്നത്ത് നഗറായും ധരംപുര മുസ്തഫാബാദുമായി മാറി. സമാനമായി ഹൈന്ദവമായ നാമങ്ങളെല്ലാം ഇസ്ലാമികമാക്കി മാറ്റുകയോ അല്ലെങ്കിൽ പ്രാദേശിക നേതാക്കളുടെ പേരിലാക്കുകയോ ചെയ്തിരുന്നു.















