91 കോടി വെള്ളത്തിൽ; ചോർന്നൊലിക്കുന്ന മേൽക്കൂര, 300-ഓളം മത്സ്യത്തൊഴിലാളി കുടുംബങ്ങൾ മരണഭീതിയിൽ! വിഴിഞ്ഞം ഫ്ലാറ്റ് സമുച്ചയത്തിൽ അടിയന്തര ഇടപെടലുമായി മേയർ വി. വി. രാജേഷ്
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

91 കോടി വെള്ളത്തിൽ; ചോർന്നൊലിക്കുന്ന മേൽക്കൂര, 300-ഓളം മത്സ്യത്തൊഴിലാളി കുടുംബങ്ങൾ മരണഭീതിയിൽ! വിഴിഞ്ഞം ഫ്ലാറ്റ് സമുച്ചയത്തിൽ അടിയന്തര ഇടപെടലുമായി മേയർ വി. വി. രാജേഷ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 20, 2026, 08:45 am IST
FacebookTwitterWhatsAppTelegram

തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെയും കേന്ദ്ര-നഗരസഭാ ഫണ്ടുകളുടെയും സഹായത്തോടെ നിർമ്മിച്ച വിഴിഞ്ഞം ഫ്ലാറ്റ് സമുച്ചയത്തിന്റെ ഗുരുതരമായ തകർച്ചയെക്കുറിച്ച് അടിയന്തര അന്വേഷണം നടത്തുമെന്ന് തിരുവനന്തപുരം മേയർ വി. വി. രാജേഷ് വ്യക്തമാക്കി.

വിഴിഞ്ഞം ഹാർബർ വാർഡിലെ നാനൂറോളം തീരദേശ കുടുംബങ്ങൾ മരണഭീതിയിൽ കഴിയുന്ന സാഹചര്യം നേരിട്ട് ബോധ്യപ്പെട്ടതിനെത്തുടർന്നാണ് മേയറുടെ അടിയന്തര ഇടപെടൽ. നിർമ്മാണത്തിൽ വൻ അഴിമതി നടന്നിട്ടുണ്ടോ എന്നും ഉപയോഗിച്ച സിമന്റ്, കമ്പി എന്നിവയുടെ ഗുണനിലവാരവും കർശനമായി പരിശോധിക്കുമെന്ന് അദ്ദേഹം അറിയിച്ചു.

2010-2015 കാലഘട്ടത്തിൽ ഹാർബർ പ്രദേശം കോർപ്പറേഷൻ വാർഡാക്കി മാറ്റിയ വേളയിലാണ് ഈ വൻകിട ഭവന പദ്ധതിക്ക് തുടക്കമിടുന്നത്. ലൈബ്രറി, കമ്മ്യൂണിറ്റി ഹാൾ, മത്സ്യ ലേലം വിളിക്കാനുള്ള സൗകര്യം, വയോജന വിശ്രമകേന്ദ്രം, പാർക്കിങ് ഏരിയ, ഗാർഡൻ തുടങ്ങി അത്യാധുനിക സൗകര്യങ്ങളോടെയുള്ള 1032 വീടുകളായിരുന്നു പദ്ധതിയിൽ വിഭാവനം ചെയ്തിരുന്നത്. ബാത്ത്റൂം അറ്റാച്ച്ഡ് വീടുകളെന്ന വാഗ്ദാനത്തിൽ വിശ്വസിച്ച്, സ്ക്വയർ ഫീറ്റ് കുറവായിരുന്നിട്ടും മത്സ്യത്തൊഴിലാളികൾ പദ്ധതിയുമായി സഹകരിക്കുകയായിരുന്നു.

എന്നാൽ 2018-ൽ നിർമ്മാണം പൂർത്തിയാക്കി കൈമാറിയ ഫ്ലാറ്റുകൾക്ക് 5 വർഷത്തെ മെയിന്റനൻസ് വാറന്റി ഉണ്ടായിരുന്നിട്ടുകൂടി, ആ കാലാവധിക്കുള്ളിൽത്തന്നെ കെട്ടിടങ്ങൾ കേടുപാടുകൾ വന്ന് ഇടിഞ്ഞു വീഴാൻ തുടങ്ങുകയായിരുന്നു.

കുട്ടികളും പ്രായമായവരുമടക്കം മുന്നൂറിലധികം കുടുംബങ്ങളാണ് നിലവിൽ ഇവിടെ അപകടഭീഷണിയുടെ നിഴലിൽ താമസിക്കുന്നത്. കെട്ടിടത്തിന്റെ തകർച്ചയ്‌ക്ക് പുറമേ, പ്രദേശത്തെ മാലിന്യ നിർമ്മാർജ്ജന സംവിധാനങ്ങളുടെ ശോചനീയാവസ്ഥയും ജനങ്ങളെ കടുത്ത രോഗഭീതിയിലാഴ്‌ത്തുന്നുണ്ട്. മാലിന്യ പ്രശ്നമുള്ള സ്ഥലങ്ങൾ നേരിട്ട് സന്ദർശിച്ച മേയർ, ഇതിനും അടിയന്തര പരിഹാരം കാണുമെന്ന് ഉറപ്പുനൽകി. കോടിക്കണക്കിന് രൂപയുടെ സർക്കാർ പണം വിനിയോഗിച്ച് നിർമ്മിച്ച ഫ്ലാറ്റുകൾ കേവലം 3-4 വർഷത്തിനുള്ളിൽ ഇടിഞ്ഞുവീഴുന്ന അവസ്ഥയിലേക്ക് മാറിയത് അതീവ ഗുരുതരമാണെന്നും ജനങ്ങളുടെ ജീവന് ഭീഷണിയായ ഈ വിഷയത്തിൽ സമഗ്രമായ അന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും മേയർ വി. വി. രാജേഷ് ഉറപ്പുനൽകി.

Tags: Vizhinjam HarborAdv V V Rajesh
ShareTweetSendShare

More News from this section

‘ഓപ്പറേഷന്‍ തണ്ടര്‍’; ഒഡീഷയില്‍ നിന്ന് എത്തിച്ച കഞ്ചാവ് ചെറുപൊതികളാക്കി യുവാക്കള്‍ക്ക് വില്‍പ്പന; മൂന്ന് കിലോ കഞ്ചാവുമായി ബംഗാള്‍ സ്വദേശി പിടിയില്‍

ഉറങ്ങിക്കിടന്ന അഞ്ചുമാസം പ്രായമുള്ള കുഞ്ഞിനെ തെരുവുനായ് കടിച്ചു; ഗുരുതര പരിക്ക്

ഫയര്‍ഫോഴ്സ് വാഹനം നിയന്ത്രണംവിട്ട് മറിഞ്ഞ് അപകടം; ഒരാള്‍ മരിച്ചു

സപ്ലൈകോ കുടിശിക; സംസ്ഥാനവ്യാപക സമരത്തിന് റേഷന്‍ വാതില്‍പ്പടി വിതരണക്കാര്‍, ഓഗസ്റ്റ് 1 മുതല്‍ അനിശ്ചിതകാല പണിമുടക്ക് മുന്നറിയിപ്പ്

മദ്രസ അധ്യാപകനെതിരായ പോക്സോ കേസ് ഒതുക്കിത്തീർക്കാൻ പള്ളി കമ്മിറ്റിയുടെ ശ്രമം; ഗുരുതര ആരോപണവുമായി അതിജീവിതയുടെ പിതാവ്

ഓടുന്ന കെ.എസ്.ആർ.ടി.സി ബസിൽ സഹയാത്രക്കാരിയെ കടന്നുപിടിക്കാൻ ശ്രമം; ജീവനക്കാരനെ ഡ്രൈവർ ഓടിച്ചിട്ട് പിടികൂടി

Latest News

ഗഗന്‍യാന്‍ മുതല്‍ ചന്ദ്രയാന്‍-4 വരെ; ഐഎസ്ആര്‍ഒയുടെ വമ്പന്‍ ദൗത്യങ്ങള്‍ വരുന്നു

അഹമ്മദാബാദില്‍ അനധികൃത പടക്കനിര്‍മാണശാലയില്‍ വന്‍ സ്‌ഫോടനം; എട്ട് മരണം, നിരവധി പേര്‍ക്ക് പരിക്ക്; ധനസഹായം പ്രഖ്യാപിച്ച് പ്രധാനമന്ത്രി

20 വര്‍ഷത്തിലേറെ മാവോയിസ്റ്റ് പ്രവര്‍ത്തനം; 240-ലധികം കേസുകള്‍; മാവോയിസ്റ്റ് സംഘടന നേതാവായ അജയ് മഹ്‌തോ പിടിയില്‍

യൂറോപ്പില്‍ വീണ്ടും ഇന്ത്യന്‍ കരുത്ത്; ഗോതിയ കപ്പ് കിരീടം നിലനിര്‍ത്തി മിനര്‍വ അക്കാദമി എഫ്‌സി

72-ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു; മികച്ച നടനായി മമ്മൂട്ടി, മികച്ച മലയാള ചിത്രം ‘ഫെമിനിച്ചി ഫാത്തിമ’

‘കളിക്കണമെന്ന ആഗ്രഹം ഞങ്ങള്‍ക്കില്ല’; ലൂസേഴ്സ് ഫൈനലിന് മുമ്പ് തുറന്നുപറഞ്ഞ് ദെഷാം, ഇംഗ്ലണ്ടിനെ തോല്‍പ്പിച്ച് വെങ്കലത്തോടെ വിടപറയുമെന്ന് ഫ്രാന്‍സ് പരിശീലകന്‍

മെസിയോ യമാലോ? ലോകകപ്പ് ഫൈനലിനായി കോടികള്‍ ചെലവിടാന്‍ തയ്യാറായി ആരാധകര്‍; യുഎസ് കായിക ചരിത്രത്തിലെ ഏറ്റവും ചെലവേറിയ മത്സരമായി ഫൈനല്‍

മെസി-യമാല്‍ വൈറല്‍ ചിത്രം വീണ്ടും ചര്‍ച്ചയില്‍; ‘ഇത് വിശ്വസിക്കാനാകുന്നില്ല’, ഫൈനലിന് മുമ്പ് മെസിയുടെ പ്രതികരണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies