കോഴിക്കോട്: അങ്കണവാടി ജീവനക്കാരിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ സിപിഎം പ്രാദേശിക നേതാവിനായി അന്വേഷണം ഊർജിതമാക്കി പോലീസ്. കോഴിക്കോട് പെരുവയൽ ഗ്രാമപഞ്ചായത്ത് അംഗമാണ് എം.എം പ്രസാദാണ് അങ്കണവാടി ജീവനക്കാരിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയത്.
കുന്നമംഗലം ഏരിയ കമ്മിറ്റി അംഗം , പൂവാട്ടുപറമ്പ് ലോക്കൽ കമ്മിറ്റി അംഗം എന്നി ചുമതല വഹിച്ചിരുന്നയാളാണ് പ്രസാദ്. പരാതിക്ക് പിന്നാലെ പ്രസാദിനെ സിപിഎം പുറത്താക്കിയിരുന്നു. ഇക്കഴിഞ്ഞ ഏഴാം തീയതിയാണ് സംഭവം നടന്നത്. അങ്കണവാടിയിലെത്തിയ പ്രസാദ് ലൈംഗിക ഉദ്ദേശത്തോടെ തന്റെ കയ്യിൽ കയറി പിടിച്ചെന്നാണ് ജീവനക്കാരി. കുന്ദമംഗലം പൊലീസിലാണ് ജീവനക്കാരി പരാതി നൽകിയത്.














