തിരുവനന്തപുരം: തിരുവനന്തപുരം മുതൽ -കാസര്‍കോട് വരെയുണ്ടായിരുന്ന സില്‍വര്‍ ലൈന്‍ പദ്ധതി റദ്ദാക്കിയതായി മുഖ്യമന്ത്രി വി ഡി സതീശന്‍.പ്രോട്ടേം സ്പീക്കറുടെ സത്യപ്രതിജ്ഞക്ക് ശേഷം കൂടിയ ഇന്നത്തെ മന്ത്രിസഭാ യോഗത്തിലാണ് സുപ്രധാന തീരുമാനം. ഭൂമി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് പുറപ്പെടുവിച്ചിട്ടുള്ള എല്ലാ വിജ്ഞാപനങ്ങളും റദ്ദ് ചെയ്യാന്‍ തീരുമാനിച്ചതായും മുഖ്യമന്ത്രി പറഞ്ഞു. എൽ.ഡി.എഫ് സർക്കാർ 2020-ൽ പദ്ധതിക്ക് വേണ്ടി പുറപ്പെടുവിച്ച ഉത്തരവും, ഭൂമി ഏറ്റെടുക്കലിനായുള്ള വിജ്ഞാപനങ്ങളുമാണ് റദ്ദാക്കുന്നത്. പദ്ധതിക്കായി സ്ഥാപിച്ച മഞ്ഞക്കുറ്റികൾ നീക്കം ചെയ്യാൻ റവന്യൂ വകുപ്പിന് നിർദേശം നൽകിയതായും മുഖ്യമന്ത്രി വി.ഡി സതീശൻ വ്യക്തമാക്കി.
“പദ്ധതി ഉപേക്ഷിച്ചതിനാല്‍ നിരവധി വര്‍ഷങ്ങളായി ഭൂമി വില്‍ക്കാനോ വാങ്ങാനോ പണയപ്പെടുത്താനോ മകളുടെ വിവാഹത്തിന് ലോണ്‍ എടുക്കാന്‍ പോലും കഴിയാതെ സാധാരണക്കാര്‍ ബുദ്ധിമുട്ടുകയാണ്. അതിനാലാണ് നിലവിലെ തീരുമാനം”, വി ഡി സതീശന്‍ പറഞ്ഞു.
കെ-റെയിൽ പ്രതിഷേധം നടത്തിയവർക്കെതിരെ എടുത്ത കേസുകളെല്ലാം പിൻവലിക്കും. പദ്ധതിയുമായി ബന്ധപ്പെട്ട് ഏറ്റെടുത്ത 3000 ഏക്കറോളം ഭൂമിയുടെ വിജ്ഞാപനം റദ്ദാക്കി.
പിണറായി സർക്കാർ അവതരിപ്പിച്ച അന്നുമുതൽ ജനങ്ങൾ നഖശിഖാന്തം എതിർത്ത പദ്ധതിയാണ് സിൽവർ ലൈൻ.















