ഇന്ത്യന്‍ ഹോക്കി താരങ്ങള്‍ക്കുള്ള ശാരീരികക്ഷമതയുടെ 15 ശതമാനം പോലും ക്രിക്കറ്റില്‍ താരങ്ങള്‍ക്ക് ഇല്ല; ചര്‍ച്ചയായി കോഹ്‌ലിയുടെ തുറന്ന് പറച്ചില്‍
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

ഇന്ത്യന്‍ ഹോക്കി താരങ്ങള്‍ക്കുള്ള ശാരീരികക്ഷമതയുടെ 15 ശതമാനം പോലും ക്രിക്കറ്റില്‍ താരങ്ങള്‍ക്ക് ഇല്ല; ചര്‍ച്ചയായി കോഹ്‌ലിയുടെ തുറന്ന് പറച്ചില്‍

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 20, 2026, 10:02 pm IST
Facebook
Twitter
WhatsAppTelegram

ബെംഗളൂരു: ഇന്ത്യന്‍ കായികരംഗത്ത് ക്രിക്കറ്റിന് ലഭിക്കുന്ന അമിത പ്രാധാന്യത്തെയും ക്രിക്കറ്റ് താരങ്ങളുടെ ശാരീരികക്ഷമതയെയും വിമര്‍ശിച്ച് റണ്‍ മെഷീന്‍ വിരാട് കോലി. കഠിനാധ്വാനത്തിന്റെ കാര്യത്തില്‍ രാജ്യത്തെ ഹോക്കി താരങ്ങളുടെ അരികിലെത്താന്‍ പോലും ക്രിക്കറ്റിലെ പ്രമുഖര്‍ക്ക് കഴിയില്ലെന്നാണ് കോലിയുടെ തുറന്നുപറച്ചില്‍. റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന്റെ ഇന്നൊവേഷന്‍ ലാബ് സംഘടിപ്പിച്ച ഇന്ത്യന്‍ സ്പോര്‍ട്സ് സമ്മിറ്റില്‍ സംസാരിക്കവെയാണ് താരം കായികലോകത്തെ യാഥാര്‍ത്ഥ്യങ്ങള്‍ ചൂണ്ടിക്കാണിച്ചത്.

ക്രിക്കറ്റിന് ലഭിക്കുന്ന ജനപ്രീതി കാരണം മറ്റ് കായിക ഇനങ്ങള്‍ ഇന്ത്യയില്‍ തഴയപ്പെടുകയാണെന്ന് കോലി ചൂണ്ടിക്കാട്ടി. ‘സത്യസന്ധമായി പറഞ്ഞാല്‍, ഇന്ത്യന്‍ ഹോക്കി താരങ്ങള്‍ക്കുള്ള ശാരീരികക്ഷമതയുടെ 15 ശതമാനം പോലും നമുക്കില്ല. ക്രിക്കറ്റ് കളിക്കാരുടെ പരിശീലന മുറകള്‍ കണ്ടാല്‍ ഹോക്കി താരങ്ങള്‍ ചിരിക്കുകയേ ഉള്ളൂ. കാരണം നമ്മളേക്കാള്‍ എത്രയോ മുകളിലുള്ള കായികക്ഷമതയാണ് അവരുടെ മത്സരങ്ങള്‍ക്ക് ആവശ്യം. ഫിറ്റ്നസ് എന്നത് എന്റെ ജോലിയുടെ ഭാഗമാണ്. അതില്‍ ഇത്രത്തോളം അസാധാരണമായി ഒന്നും കാണേണ്ടതില്ല,’ കോലി വ്യക്തമാക്കി.

തന്റെ ഫിറ്റ്നസ് ഒരു അത്ഭുതമല്ലെന്നും അത് പ്രൊഫഷണലിസത്തിന്റെ ഭാഗം മാത്രമാണെന്നും കോലി കൂട്ടിച്ചേര്‍ത്തു. വിരാട് കോലിയുടെ ഈ തുറന്നുപറച്ചിലിനെ ഇന്ത്യന്‍ ഹോക്കി താരങ്ങള്‍ ഉള്‍പ്പെടെയുള്ള കായിക സമൂഹം വലിയ പിന്തുണയോടെയാണ് സ്വീകരിച്ചത്. ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ നായകനായിരുന്ന കാലത്ത് യോ-യോ ടെസ്റ്റ് ഉള്‍പ്പെടെയുള്ള കര്‍ശനമായ മാനദണ്ഡങ്ങള്‍ കൊണ്ടുവന്ന് സഹതാരങ്ങളുടെ ഫിറ്റ്നസ് സംസ്‌കാരം തന്നെ മാറ്റിമറിച്ച വ്യക്തിയാണ് കോലി. കായികരംഗത്തെ തരംതിരിവുകള്‍ക്കെതിരെയും മറ്റ് താരങ്ങള്‍ അനുഭവിക്കുന്ന അവഗണനയ്‌ക്കെതിരെയും കോലിയെപ്പോലൊരു ആഗോള സൂപ്പര്‍താരം സംസാരിച്ചത് വലിയ ചര്‍ച്ചകള്‍ക്ക് വഴിതുറന്നിട്ടുണ്ട്.

Tags: CricketersVirat Kholifitness statment
Share
Tweet
SendShare

More News from this section

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

നാലുവര്‍ഷത്തെ ഇടവേളയ്‌ക്കുശേഷം തിരിച്ചുവരവ്; ഭുവനേശ്വറിന് വീണ്ടും ഇന്ത്യന്‍ ടീമില്‍ അവസരം; ടി20യില്‍ അര്‍ഷദീപിന് പകരക്കാരനായി എത്തും

ഒഡീഷയ്‌ക്കെതിരായ രഞ്ജി ട്രോഫി മത്സരത്തിനുള്ള കേരള ടീമിനെ പ്രഖ്യാപിച്ചു; യുവതാരം അഭിഷേക് ജെ. നായര്‍ ടീമില്‍

അജിത് അഗാര്‍ക്കറിന് പകരക്കാരനെ കണ്ടെത്താനാകാതെ ബിസിസിഐ; ഓഫര്‍ നിരസിച്ച് പ്രമുഖ മുന്‍ താരങ്ങളെന്ന് റിപ്പോര്‍ട്ട്

ആലപ്പുഴ എസ്ഡി കോളജിൽ 50 കോടിയുടെ കായിക വികസന പദ്ധതികളുമായി കെസിഎ

മുംബൈ ഇന്ത്യന്‍സില്‍ വീണ്ടും രോഹിത് ശര്‍മ്മ യുഗമോ? നായകസ്ഥാനത്തേക്ക് തിരിച്ചെത്തുമെന്ന് റിപ്പോര്‍ട്ടുകള്‍

Latest News

ചെന്നൈയില്‍ കനത്ത മഴ; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു, സര്‍വീസുകള്‍ വൈകി

16കാരിയെ സ്പായില്‍ വിറ്റു; തുടര്‍ന്ന് ലൈംഗികമായി ചൂഷണം; രണ്ട് ജീവനക്കാര്‍ അറസ്റ്റില്‍

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies