തിരുവനന്തപുരം: പ്രശസ്ത ഛായാഗ്രാഹകൻ സജി നായർ അന്തരിച്ചു . ഫ്ലാറ്റിൽ വെച്ച് ബൾബ് മാറ്റുന്നതിനിടെ കാൽതെറ്റി ഉണ്ടായ വീഴ്ചയാണ് മരണകാരണമായത്. തിരുവനന്തപുരത്തെ ശാന്തികവാടത്തിൽ സംസ്കാര ചടങ്ങുകൾ നടന്നു .
മുംബൈയിലും ദുബായിലും പരസ്യചിത്ര രംഗത്ത് പ്രവർത്തിച്ചുവന്ന സജി നായർ വിഖ്യാത സംവിധായകൻ ഷാജി എൻ കരുണിന്റെ ചിത്രത്തിന്റെ ഛായാഗ്രാഹകനായിട്ടാണ് മലയാളി പ്രേക്ഷകർക്ക് പരിചിതനാകുന്നത് .
ഏറ്റവും മികച്ച ചിത്രത്തിനുള്ള സംസ്ഥാന പുരസ്‌കാരം നേടിയ വിധുവിൻസെന്റ് സംവിധാനം ചെയ്‌ത മാൻഹോൾ, ഗോപി കുറ്റിക്കോൽ സംവിധാനം ചെയ്ത അരയാക്കടവിൽ, ബീരൻ, ആശാ ആച്ചി ജോസഫ് സംവിധാനം ചെയ്ത ഒരേ ഉടൽ ( ഷോർട്ട് ഫിലിം ), അന്യർ (പനോരമ സെലക്ഷൻ ലഭിച്ച ഡോക്യൂമെന്ററി ) തുടങ്ങി ഒട്ടേറെ മികച്ച സൃഷ്ടികൾക്ക് ക്യാമറ ചലിപ്പിച്ചിട്ടുണ്ട്.















