കായിക താരങ്ങള്‍ക്ക് ഉത്തേജക മരുന്ന് എത്തിച്ച് നല്‍കുന്ന മാഫിയയെ പൂട്ടാന്‍ പുതിയ നിയമ ഭേദഗതിയുമായി കേന്ദ്ര സര്‍ക്കാര്‍
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports

കായിക താരങ്ങള്‍ക്ക് ഉത്തേജക മരുന്ന് എത്തിച്ച് നല്‍കുന്ന മാഫിയയെ പൂട്ടാന്‍ പുതിയ നിയമ ഭേദഗതിയുമായി കേന്ദ്ര സര്‍ക്കാര്‍

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 21, 2026, 03:42 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡല്‍ഹി: കായികതാരങ്ങള്‍ക്ക് നിരോധിത ഉത്തേജക മരുന്നുകള്‍ എത്തിച്ചുനല്‍കുന്നവര്‍ക്കും വിതരണം ചെയ്യുന്നവര്‍ക്കും കടുത്ത തടവുശിക്ഷ ഉറപ്പാക്കുന്ന തരത്തില്‍ ദേശീയ ഉത്തേജക വിരുദ്ധ നിയമം ഭേദഗതി ചെയ്യാന്‍ കേന്ദ്ര സര്‍ക്കാര്‍ ഒരുങ്ങുന്നു. ഉത്തേജക മരുന്നുകളുടെ കടത്തും വിതരണവും ക്രിമിനല്‍ കുറ്റമാക്കുമെന്നും കുറ്റക്കാര്‍ക്ക് അഞ്ച് വര്‍ഷം വരെ തടവുശിക്ഷ ലഭിക്കുമെന്നും കേന്ദ്ര കായിക മന്ത്രി മന്‍സുഖ് മാണ്ഡവ്യ അറിയിച്ചു.

പൊതുജനങ്ങളുടെ അഭിപ്രായങ്ങള്‍ക്കും നിര്‍ദ്ദേശങ്ങള്‍ക്കുമായി ഈ ഭേദഗതികളുടെ കരട് കായിക മന്ത്രാലയത്തിന്റെ വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ‘കായിക രംഗത്തെ ഉത്തേജക ഉപയോഗവുമായി ബന്ധപ്പെട്ട് ഏതെങ്കിലും കായികതാരത്തിന് നിരോധിത മരുന്നുകള്‍ നല്‍കുകയോ പ്രയോഗിക്കുകയോ ചെയ്യുന്നവര്‍ക്ക് അഞ്ച് വര്‍ഷം വരെ നീളാവുന്ന തടവുശിക്ഷയോ, രണ്ട് ലക്ഷം രൂപ വരെ പിഴയോ അല്ലെങ്കില്‍ ഇവ രണ്ടും കൂടിയോ ശിക്ഷയായി ലഭിക്കുന്നതാണ്,’ എന്ന് ഭേദഗതിയില്‍ വ്യക്തമാക്കുന്നു.

വരുന്ന പാര്‍ലമെന്റ് സമ്മേളനത്തില്‍ പുതിയ ഭേദഗതി ബില്‍ അവതരിപ്പിക്കുമെന്ന് കായിക മന്ത്രി മന്‍സുഖ് മാണ്ഡവ്യ മാധ്യമങ്ങളോട് പറഞ്ഞു. ‘ഉത്തേജക മരുന്ന് ഉപയോഗം എന്നത് ഇപ്പോള്‍ വെറുമൊരു കായിക നിയമലംഘനം മാത്രമല്ല. കായികതാരങ്ങളെ ചൂഷണം ചെയ്യുന്ന ഒരു സംഘടിത മാഫിയയായി ഇത് മാറിയിരിക്കുന്നു. നിലവില്‍ മരുന്ന് ഉപയോഗിക്കുന്ന കായികതാരങ്ങളെ മാത്രമാണ് നമ്മള്‍ ശിക്ഷിക്കുന്നത്. എന്നാല്‍ ഇതിന് പിന്നിലെ യഥാര്‍ത്ഥ വിതരണക്കാരെയാണ് ഇനി ലക്ഷ്യമിടേണ്ടത്,’ മന്ത്രി കൂട്ടിച്ചേര്‍ത്തു.

Tags: SPORTS PERSONSnational anti doping actcentral government
Share
Tweet
SendShare

More News from this section

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

നാലുവര്‍ഷത്തെ ഇടവേളയ്‌ക്കുശേഷം തിരിച്ചുവരവ്; ഭുവനേശ്വറിന് വീണ്ടും ഇന്ത്യന്‍ ടീമില്‍ അവസരം; ടി20യില്‍ അര്‍ഷദീപിന് പകരക്കാരനായി എത്തും

85 മെഡലുകള്‍, 21 സ്വര്‍ണം; ഏഷ്യന്‍ ഗെയിംസ് താരങ്ങളെ നേരില്‍ കണ്ട് അഭിനന്ദിച്ച് നരേന്ദ്ര മോദി

ഒഡീഷയ്‌ക്കെതിരായ രഞ്ജി ട്രോഫി മത്സരത്തിനുള്ള കേരള ടീമിനെ പ്രഖ്യാപിച്ചു; യുവതാരം അഭിഷേക് ജെ. നായര്‍ ടീമില്‍

അജിത് അഗാര്‍ക്കറിന് പകരക്കാരനെ കണ്ടെത്താനാകാതെ ബിസിസിഐ; ഓഫര്‍ നിരസിച്ച് പ്രമുഖ മുന്‍ താരങ്ങളെന്ന് റിപ്പോര്‍ട്ട്

ആലപ്പുഴ എസ്ഡി കോളജിൽ 50 കോടിയുടെ കായിക വികസന പദ്ധതികളുമായി കെസിഎ

Latest News

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies