മണിപ്പൂരില്‍ വന്‍ ആയുധവേട്ട: വിഘടനവാദി ക്യാമ്പില്‍ സുരക്ഷാസേനയുടെ മിന്നല്‍ റെയ്ഡ്, പിടിച്ചെടുത്തത് അത്യാധുനിക തോക്കുകളും ഡ്രോണ്‍ ജാമറുകളും
Wednesday, September 2 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

മണിപ്പൂരില്‍ വന്‍ ആയുധവേട്ട: വിഘടനവാദി ക്യാമ്പില്‍ സുരക്ഷാസേനയുടെ മിന്നല്‍ റെയ്ഡ്, പിടിച്ചെടുത്തത് അത്യാധുനിക തോക്കുകളും ഡ്രോണ്‍ ജാമറുകളും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 21, 2026, 08:03 pm IST
Facebook
Twitter
WhatsAppTelegram

ഇംഫാല്‍: വംശീയ സംഘര്‍ഷങ്ങള്‍ വിട്ടൊഴിയാത്ത മണിപ്പൂരില്‍ ആയുധക്കടത്ത് തടഞ്ഞ് സുരക്ഷാസേന. നിരോധിത വിഘടനവാദി സംഘടനയായ യുണൈറ്റഡ് നാഷണല്‍ ലിബറേഷന്‍ ഫ്രണ്ടിന്റെ ഒളിത്താവളങ്ങളില്‍ നടത്തിയ നീക്കത്തിനൊടുവില്‍ അത്യാധുനിക തോക്കുകളുടെയും സ്‌ഫോടകവസ്തുക്കളുടെയും വന്‍ ശേഖരമാണ് വ്യാഴാഴ്ച സൈന്യം പിടിച്ചെടുത്തത്. മേഖലയില്‍ ആയുധക്കടത്തിന് ശ്രമിച്ച ഹെയ്ഷ്നം തോമസ് സിംഗ് (29), അരംബാം ടോംടോം സിംഗ് (29) എന്നീ രണ്ട് യുഎന്‍എല്‍എഫ് കേഡര്‍മാരെ മായാങ് ഇംഫാല്‍ പരിസരത്തുനിന്നാണ് സുരക്ഷാസേന ആദ്യം വലയിലാക്കിയത്.

ഇവരെ കസ്റ്റഡിയിലെടുക്കാന്‍ ശ്രമിക്കുന്നതിനിടെ ഒപ്പമുണ്ടായിരുന്ന മറ്റ് സംഘാംഗങ്ങള്‍ സൈന്യത്തിന് നേരെ വെടിയുതിര്‍ത്തു. തുടര്‍ന്നുണ്ടായ ശക്തമായ ഏറ്റുമുട്ടലിനൊടുവില്‍ നിങ്തൗജം രാകേഷ് സിംഗ്, ചിങ്കഖാം മഹേഷ് സിംഗ് എന്നീ രണ്ട് ഭീകരരെക്കൂടി സൈന്യം ജീവനോടെ പിടികൂടുകയായിരുന്നു. അറസ്റ്റിലായ പ്രതികളെ വിശദമായി ചോദ്യം ചെയ്തപ്പോഴാണ് സംസ്ഥാനത്തുനിന്നും വന്‍തോതില്‍ കൊള്ളയടിച്ച ആയുധങ്ങള്‍ മറിച്ചുവില്‍ക്കുന്ന മാഫിയയെക്കുറിച്ച് വിവരങ്ങള്‍ ലഭിച്ചത്.

ഇതിന്റെ അടിസ്ഥാനത്തില്‍ ഇംഫാല്‍ വെസ്റ്റിലെ ലാംഡെങ് മേഖലയില്‍ പ്രവര്‍ത്തിച്ചിരുന്ന രഹസ്യക്യാമ്പ് വളഞ്ഞ് മണിപ്പൂര്‍ പോലീസ്, അസം റൈഫിള്‍സ്, സിആര്‍പിഎഫ് എന്നിവര്‍ സംയുക്തമായി അര്‍ദ്ധരാത്രിയില്‍ പ്രത്യേക ഓപ്പറേഷന്‍ ആരംഭിച്ചു. തുടര്‍ച്ചയായി നടത്തിയ രണ്ട് വലിയ റെയ്ഡുകളിലായാണ് ആയുധങ്ങള്‍ പിടിച്ചെടുത്തത്. ആദ്യഘട്ടത്തില്‍ എകെ-സീരീസ് റൈഫിളുകള്‍, എം-സീരീസ് തോക്കുകള്‍, പിസ്റ്റളുകള്‍ ഉള്‍പ്പെടെയുള്ള 29 അത്യാധുനിക ആയുധങ്ങളും വെടിക്കോപ്പുകളും.

രണ്ടാംഘട്ടത്തില്‍ എകെ-എം സീരീസ് റൈഫിളുകള്‍ക്ക് പുറമെ കനത്ത നാശനഷ്ടമുണ്ടാക്കാന്‍ ശേഷിയുള്ള ഒരു സ്‌നൈപ്പര്‍ റൈഫിള്‍, കാര്‍ബൈനുകള്‍, ഷോട്ട്ഗണുകള്‍, മോര്‍ട്ടാറുകള്‍, ആര്‍പിജി-7 (റോക്കറ്റ് ലോഞ്ചര്‍, ഒരു ആന്റി-ഡ്രോണ്‍ ജാമര്‍, വന്‍തോതിലുള്ള സ്‌ഫോടകവസ്തുക്കള്‍ എന്നിവയുള്‍പ്പെടുന്ന 38 മാരകായുധങ്ങള്‍.

സംസ്ഥാനത്ത് സമാധാനം പുനഃസ്ഥാപിക്കുന്നതിനുള്ള ശ്രമങ്ങള്‍ക്ക് വലിയ ആശ്വാസമാണ് ഈ ആയുധവേട്ടയെന്ന് സുരക്ഷാ ഉദ്യോഗസ്ഥര്‍ വിലയിരുത്തി. പിടിച്ചെടുത്ത യുദ്ധസമാനമായ സാമഗ്രികള്‍ ഭീകരവാദ പ്രവര്‍ത്തനങ്ങള്‍ക്കായി സൂക്ഷിച്ചതാണെന്ന് വ്യക്തമായിട്ടുണ്ട്. സംഭവത്തില്‍ ഉള്‍പ്പെട്ട മറ്റ് കണ്ണികളെ കണ്ടെത്താനായി അതിര്‍ത്തി മേഖലകളില്‍ ഉള്‍പ്പെടെ നിരീക്ഷണം ശക്തമാക്കിയിരിക്കുകയാണ് സൈന്യം.

Tags: manipurforcearms smugglingarms seized
Share
Tweet
SendShare

More News from this section

തമിഴ്‌നാട്ടിലെ 52 പ്രധാന ക്ഷേത്രങ്ങളില്‍ മൊബൈല്‍ ഫോണ്‍ നിയന്ത്രണം; 5 രൂപയ്‌ക്ക് ഫോണ്‍ സൂക്ഷിക്കാന്‍ സംവിധാനം

ഭൂമിക്ക് പുറത്തുള്ള മനുഷ്യവാസത്തിന് BHEEM; ചന്ദ്രനിലും ചൊവ്വയിലും താമസിക്കാനുള്ള ഇന്ത്യൻ ബഹിരാകാശ ഗവേഷണം

2.3 ലക്ഷം വീടുകള്‍ക്ക് സൗജന്യ സോളാര്‍ പാനല്‍; 400 യൂണിറ്റ് വരെ ഉപയോഗിക്കുന്നവര്‍ക്ക് ആനുകൂല്യം; വമ്പന്‍ പ്രഖ്യാപനവുമായി ഡല്‍ഹി സര്‍ക്കാര്‍

ട്രെയിന്‍ യാത്രയ്‌ക്ക് ഇനി കൂടുതല്‍ സുരക്ഷ; കവച് 4.0നായി 170 കോടി, 712 കിലോമീറ്റര്‍ റെയില്‍പാതയില്‍ വരുന്നത് വന്‍ മാറ്റം

‘ടച്ച് ദ സ്‌കൈ വിത്ത് ഗ്ലോറി’; ഇന്ത്യന്‍ വ്യോമസേനയില്‍ ചരിത്രം കുറിച്ച് ശക്തി ശര്‍മ്മ; എയര്‍ വൈസ് മാര്‍ഷലാകുന്ന ആദ്യ വനിത

‘ഉടന്‍ കൊല്ലും’; കേന്ദ്രമന്ത്രി ചിരാഗ് പാസ്വാനെതിരെ ഭീഷണി സന്ദേശം; ആഭ്യന്തര മന്ത്രാലയത്തോട് അന്വേഷണം ആവശ്യപ്പെട്ട് ഓഫീസ്

Latest News

ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ സഹോദരി എല്‍മ എവെയ്റോ കേരളത്തില്‍

ഇംഗ്ലണ്ടിന്റെ ടെസ്റ്റ് ബാറ്റിങ് കോച്ച് സ്ഥാനം നിരസിച്ച് മൈക്കല്‍ ഹസി; ക്രിക്കറ്റ് ഓസ്‌ട്രേലിയയുടെ കണ്‍സള്‍ട്ടന്റാകും

അച്ഛനാണ് പോലും!!! 8 മാസം പ്രായമുള്ള കുഞ്ഞിന്റെ ഡയപ്പറിൽ ഒളിപ്പിച്ചും സ്വർണക്കടത്ത്; കരിപ്പൂരിൽ ഒരു കോടി രൂപയുടെ സ്വർണം പിടികൂടി

ഫുട്ബോൾ ടീം തിരഞ്ഞെടുപ്പിനിടെ 18കാരൻ കുഴഞ്ഞുവീണു; മലപ്പുറത്ത് സ്കൂൾ വിദ്യാർത്ഥിക്ക് ദാരുണാന്ത്യം

125 മില്യണ്‍ പൗണ്ട്! ചെല്‍സിയില്‍ നിന്ന് സൂപ്പര്‍താരത്തെ റാഞ്ചി മാഞ്ചസ്റ്റര്‍ സിറ്റി; ട്രാന്‍സ്ഫര്‍ വിപണിയില്‍ വമ്പന്‍ നീക്കം

11 വയസു മുതൽ സ്വന്തം വിദ്യാർത്ഥിയെ നിരന്തരം പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കി; മദ്രസ അധ്യാപകൻ അറസ്റ്റിൽ

അഗസ്റ്റ വെസ്റ്റ്ലാൻഡ് കേസ് പ്രതിയുടെ അഭിഭാഷകന്‍ സുപ്രീംകോടതിയിൽ കേരളത്തിന്റെ സ്റ്റാന്റിംഗ് കൗൺസൽ; നിയമനത്തിന് പിന്നിൽ സോണിയയുടെ ഇടപെടലെന്ന് ആരോപണം

കൊച്ചി അമൃത ആശുപത്രിയിൽ പീഡിയാട്രിക് കാർഡിയോളജി മെഗാ മെഡിക്കൽ ക്യാമ്പ് സെപ്റ്റംബർ 20 ന്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies