മഡിവാള പീഡനക്കേസ്: ഒന്നാം പ്രതിയായ വയനാട് സ്വദേശി കര്‍ണാടക പോലീസിന്റെ പിടിയില്‍
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

മഡിവാള പീഡനക്കേസ്: ഒന്നാം പ്രതിയായ വയനാട് സ്വദേശി കര്‍ണാടക പോലീസിന്റെ പിടിയില്‍

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 23, 2026, 12:16 pm IST
Facebook
Twitter
WhatsAppTelegram

ബെംഗളൂരു: ഐ.ടി നഗരത്തിലെ മഡിവാളയില്‍ മലയാളി വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച കേസില്‍ ഒളിവില്‍ പോയ മുഖ്യപ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. വയനാട് സുല്‍ത്താന്‍ ബത്തേരി സ്വദേശിയായ ഹൈനസിനെയാണ് കേരളത്തില്‍ നിന്ന് കര്‍ണാടക പോലീസ് സംഘം പിടികൂടിയത്. പിടിയിലായ പ്രതിയെ വൈദ്യപരിശോധനയ്‌ക്ക് ശേഷം ട്രാന്‍സിറ്റ് വാറന്റ് മുഖേന ബെംഗളൂരുവില്‍ എത്തിക്കുകയായിരുന്നു. നിലവില്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലുള്ള ഇയാളെ ഉടന്‍ തന്നെ കോടതിയില്‍ ഹാജരാക്കും.

ഗുരുതരമായ ഈ കുറ്റകൃത്യത്തില്‍ പോലീസിന്റെ ഭാഗത്തുനിന്നുണ്ടായ ആദ്യഘട്ട വീഴ്ചയും ഉന്നത ഉദ്യോഗസ്ഥരുടെ ഇടപെടലും വലിയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിട്ടുണ്ട്. ബെംഗളൂരുവില്‍ പഠനത്തോടൊപ്പം സുഹൃത്തുക്കളുടെ കഫേയില്‍ പാര്‍ട്ട് ടൈം ജോലി ചെയ്യുകയുമായിരുന്നു ഇരുപതുകാരിയായ പെണ്‍കുട്ടി. കഫേ ആരംഭിക്കാന്‍ സഹായിച്ച പരിചയത്തിലാണ് പ്രതി ഹൈനസ് ഇവരുമായി അടുപ്പത്തിലാകുന്നത്.

കഫേ നഷ്ടത്തിലായതിനെ തുടര്‍ന്ന് അത് വില്‍ക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ സംസാരിക്കാനാണ് മെയ് 12-ന് ഇയാള്‍ പെണ്‍കുട്ടിയുടെ സുഹൃത്തുക്കളുടെ താമസസ്ഥലത്ത് എത്തിയത്. അസുഖം ബാധിച്ച് മുറിയില്‍ വിശ്രമിക്കുകയായിരുന്ന പെണ്‍കുട്ടിയെ, സുഹൃത്തുക്കള്‍ പുറത്തുപോയ സമയം നോക്കി പ്രതി അതിക്രമിച്ചു കയറി പീഡിപ്പിക്കുകയായിരുന്നുവെന്നാണ് കേസ്. സംഭവമുണ്ടായതിന്റെ തൊട്ടടുത്ത ദിവസം തന്നെ ഇരയായ പെണ്‍കുട്ടി മഡിവാള പോലീസ് സ്റ്റേഷനില്‍ പരാതിയുമായി എത്തിയെങ്കിലും കേസെടുക്കാന്‍ ഉദ്യോഗസ്ഥര്‍ തയ്യാറായില്ല.

പരാതി നല്‍കരുതെന്ന് ആവശ്യപ്പെട്ട് പോലീസ് തങ്ങളെ അപമാനിച്ചതായി പെണ്‍കുട്ടിയും സുഹൃത്തുക്കളും ആരോപിക്കുന്നു. സ്റ്റേഷന്‍ പരിധിയില്‍ നിന്ന് നീതി ലഭിക്കാതിരുന്നതിനെ തുടര്‍ന്ന് മെയ് 18-ന് പെണ്‍കുട്ടി ബെംഗളൂരു നോര്‍ത്ത് ഈസ്റ്റ് ഡി.സി.പിയെ നേരിട്ട് കണ്ട് പരാതി നല്‍കുകയായിരുന്നു. ഡി.സി.പിയുടെ കര്‍ശന നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് സംഭവം നടന്ന് ആറ് ദിവസങ്ങള്‍ക്ക് ശേഷം മെയ് 18-ന് മഡിവാള പോലീസ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ തയ്യാറായതും ഇപ്പോള്‍ അറസ്റ്റ് രേഖപ്പെടുത്തിയതും.

Tags: wayanadaccuse arrestedmadiwala rape case
Share
Tweet
SendShare

More News from this section

യുവാക്കള്‍ക്ക് തൊഴില്‍നൈപുണ്യം വര്‍ധിപ്പിക്കാന്‍ കേന്ദ്ര നീക്കം; പിഎം സേതു 3,687 കോടിയുടെ നിക്ഷേപം

ദുര്‍ഗാപൂജാ ആഘോഷലഹരിയില്‍ പശ്ചിമ ബംഗാള്‍; മഹാഷഷ്ഠിയോടെ ഉത്സവത്തിന് തുടക്കം

തിരംഗാ മാര്‍ച്ചിന് മുമ്പ് അഭിജീത് ദീപ്‌കെ പൊലീസ് കസ്റ്റഡിയില്‍; നടപടി നിരോധനാഞ്ജ ലംഘിച്ചതിന്

മുംബൈയിൽ ഒന്നരവയസ്സുകാരന്റെ മരണം; അയൽവാസിയായ 10 വയസ്സുകാരിയും അമ്മയും കസ്റ്റഡിയിൽ

സുപ്രീംകോടതി ചീഫ് ജസ്റ്റിസിനെതിരായ പരാമർശം ; നിഖിൽ വാഗ്ലെയ്‌ക്കും സഞ്ജയ് റാവുത്തിനും എതിരെ കോടതിയലക്ഷ്യ കേസ്

ഇന്ത്യന്‍ നാവികസേനയുടെ കരുത്ത് കൂട്ടാന്‍ ‘സമര്‍ഥക്’; തദ്ദേശീയമായി നിര്‍മിച്ച മള്‍ട്ടി പര്‍പ്പസ് കപ്പല്‍ കമ്മീഷന്‍ ചെയ്തു

Latest News

മദ്യപിച്ചിരുന്നതായി പരിശോധനയില്‍ സ്ഥിരീകരണം; മിനി കൂപ്പര്‍ അപകടത്തില്‍ ജാമ്യഹര്‍ജിയെ എതിര്‍ത്ത് പ്രോസിക്യൂഷന്‍; വിധി നാളെ

തുലാമാസ പൂജയ്‌ക്ക് ശബരിമല ഒരുങ്ങുന്നു; മുഖ്യമന്ത്രി നാളെ സന്നിധാനത്ത്

ചാര്‍മിളയുടെ തിരിച്ചുവരവ്; ഫില്മിവേയുടെ ‘തേടല്‍’ ചിത്രീകരണം പുരോഗമിക്കുന്നു

മെസിയുടെ കേരള സന്ദര്‍ശന വിവാദം: മുന്‍മന്ത്രി അബ്ദുറഹിമാനെതിരെ കേസെടുക്കാന്‍ ഗവര്‍ണറുടെ അനുമതി തേടി; മുഖ്യമന്ത്രി കത്ത് കൈ മാറി

ഏലൂരില്‍ വായുമലിനീകരണം ആശങ്കാജനകം; തുടര്‍ച്ചയായി മോശം നിലയില്‍ വായുഗുണനിലവാരം; ജാഗ്രതാ നിര്‍ദ്ദേശം

വൈക്കം സിഐക്കെതിരെ കൈക്കൂലി പരാതി; ഓഫീസില്‍ വിജിലന്‍സ് റെയ്ഡ്

കിഫ്ബി അഴിമതി ആരോപണം: പിണറായി വിജയന്റെ രാജി ആവശ്യപ്പെട്ട് യുവമോര്‍ച്ച മാര്‍ച്ച്; പ്രവര്‍ത്തകര്‍ക്കുനേരെ ഗ്രനേഡ് പ്രയോഗം; സമരത്തെ അടിച്ചമര്‍ത്താനാകില്ലെന്ന് ബിജെപി

ശബരിമലയില്‍ വന്‍ ഭക്തജനത്തിരക്ക്; നട തുറക്കുന്ന ദിവസം മാത്രം 30,000 പേര്‍ക്ക് ബുക്കിങ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies