3 ഡി പിച്ചൊഴിഞ്ഞു; അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച് ഇന്ത്യന്‍ സൂപ്പര്‍ ഓള്‍ റൗണ്ടര്‍
Wednesday, September 2 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports

3 ഡി പിച്ചൊഴിഞ്ഞു; അന്താരാഷ്‌ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച് ഇന്ത്യന്‍ സൂപ്പര്‍ ഓള്‍ റൗണ്ടര്‍

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 23, 2026, 03:30 pm IST
Facebook
Twitter
WhatsAppTelegram

ചെന്നൈ: ഇന്ത്യന്‍ ക്രിക്കറ്റില്‍ ഒരു കാലത്ത് ഏറെ ചര്‍ച്ച ചെയ്യപ്പെട്ട തമിഴ്നാടിന്റെ ഓള്‍റൗണ്ടര്‍ വിജയ് ശങ്കര്‍ പിച്ചൊഴിഞ്ഞു. മുപ്പത്തിയഞ്ചാം വയസ്സില്‍ ഇന്ത്യന്‍ ആഭ്യന്തര ക്രിക്കറ്റില്‍ നിന്നും ഐപിഎല്ലില്‍ നിന്നും പൂര്‍ണ്ണമായി വിരമിക്കുന്നതായി താരം പ്രഖ്യാപിച്ചു. സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ എക്‌സ് വഴിയാണ് താരം ഈ നിര്‍ണ്ണായക വിവരം പങ്കുവെച്ചത്. ഇന്ത്യയ്‌ക്ക് പുറത്തുള്ള വിവിധ ആഗോള ട്വന്റി-20 ലീഗുകളില്‍ സജീവമാകുന്നതിന് മുന്നോടിയായാണ് ഈ അപ്രതീക്ഷിത തീരുമാനം.

2019-ലെ ഏകദിന ലോകകപ്പ് ടീമിലേക്ക് അമ്പാട്ടി റായുഡുവിന് പകരം വിജയ് ശങ്കറിനെ തിരഞ്ഞെടുത്തപ്പോള്‍ അന്നത്തെ ചീഫ് സെലക്ടര്‍ എം.എസ്.കെ പ്രസാദ് പ്രയോഗിച്ച ‘ത്രീ-ഡി ക്രിക്കറ്റര്‍’ എന്ന വിശേഷണം കരിയറിലുടനീളം താരത്തിന് വലിയ ട്രോളുകളും വിമര്‍ശനങ്ങളും സമ്മാനിച്ചിരുന്നു. തന്റെ വിരമിക്കല്‍ കുറിപ്പില്‍ കരിയറില്‍ നേരിട്ട കടുത്ത സൈബര്‍ ആക്രമണങ്ങളെക്കുറിച്ച് വിജയ് ശങ്കര്‍ വൈകാരികമായി കുറിപ്പും പങ്കുവെച്ചിട്ടുണ്ട്.

‘ഭാവനകള്‍ക്കും അപ്പുറമുള്ള വിദ്വേഷവും നെഗറ്റിവിറ്റിയുമാണ് എനിക്ക് നേരെ വന്നിട്ടുള്ളത്. എന്നാല്‍ കഠിനാധ്വാനത്തിലൂടെ അതെല്ലാം മറികടക്കാന്‍ ക്രിക്കറ്റ് എന്നെ പഠിപ്പിച്ചു. എനിക്ക് അതിന് സാധിക്കുമെങ്കില്‍ ഈ ലോകത്ത് ആര്‍ക്കും അതിന് കഴിയും. പോസിറ്റീവായി ചിന്തിക്കുക.’കുറിപ്പിന്റെ അവസാനം ‘നന്ദി, നിങ്ങളുടെ 3ഡി ക്രിക്കറ്റര്‍’ എന്ന് കുറിച്ചാണ് താരം വാക്കുകള്‍ അവസാനിപ്പിച്ചത്.

ഇന്ത്യയ്‌ക്കായി 12 ഏകദിനങ്ങളിലും 9 ട്വന്റി-20 മത്സരങ്ങളിലും പാഡണിഞ്ഞ താരം, കരിയറിലെ ചില സുപ്രധാന ഓര്‍മ്മകളും പങ്കുവെച്ചു. നാഗ്പൂരില്‍ നടന്ന ഇന്ത്യയുടെ ചരിത്രപരമായ 500-ാം ഏകദിനത്തില്‍ അവസാന ഓവര്‍ എറിഞ്ഞ് വിജയം സമ്മാനിച്ചതും, 2019 ലോകകപ്പില്‍ താന്‍ എറിഞ്ഞ ആദ്യ പന്തില്‍ തന്നെ വിക്കറ്റ് വീഴ്‌ത്തിയതും കരിയറിലെ ഏറ്റവും പ്രിയപ്പെട്ട നിമിഷങ്ങളായി താരം അടയാളപ്പെടുത്തുന്നു.

2012-ല്‍ അരങ്ങേറിയ താരം 14 വര്‍ഷത്തെ കരിയറില്‍ 77 ഫസ്റ്റ് ക്ലാസ് മത്സരങ്ങളില്‍ നിന്ന് 13 സെഞ്ചുറികള്‍ ഉള്‍പ്പെടെ 4,253 റണ്‍സും (ശരാശരി 46.73) 43 വിക്കറ്റുകളും നേടിയിട്ടുണ്ട്. കൂടാതെ 112 ലിസ്റ്റ് എ മത്സരങ്ങളും 159 ടി-20 മത്സരങ്ങളും കളിച്ചു. ചെന്നൈ സൂപ്പര്‍ കിങ്‌സ്, സണ്‍റൈസേഴ്‌സ് ഹൈദരാബാദ്, ഡല്‍ഹി ക്യാപിറ്റല്‍സ്, ഗുജറാത്ത് ടൈറ്റന്‍സ് എന്നീ പ്രമുഖ ഫ്രാഞ്ചൈസികള്‍ക്കായി കളിച്ചിട്ടുണ്ട്. 2014-ലും 2025-ലും സി.എസ്.കെ ടീമിന്റെ ഭാഗമായിരുന്നെങ്കിലും ഏറ്റവും ഒടുവില്‍ നടന്ന ഐപിഎല്‍ ലേലത്തില്‍ താരത്തെ വാങ്ങാന്‍ ആരും തയ്യാറായിരുന്നില്ല.

തനിക്ക് കളിക്കാന്‍ അവസരം നല്‍കിയ ബി.സി.സി.ഐ, തമിഴ്നാട് ക്രിക്കറ്റ് അസോസിയേഷന്‍, പരിശീലകര്‍, മുന്‍ ഐപിഎല്‍ ഫ്രാഞ്ചൈസികള്‍, കുടുംബാംഗങ്ങള്‍ എന്നിവര്‍ക്കെല്ലാം നന്ദി അറിയിച്ചുകൊണ്ടാണ് വിജയ് ശങ്കര്‍ പാഡ് അഴിച്ചുവെക്കുന്നത്.

Tags: IPLinternational cricketvijay shankarannounced retirmentindian all rounder
Share
Tweet
SendShare

More News from this section

മെസിക്ക് ശേഷം അര്‍ജന്റീനയുടെ ’10-ാം നമ്പറില്‍’ ആര്? പകരക്കാരനെ തേടി ലോകചാമ്പ്യന്മാര്‍; വമ്പന്‍ താരങ്ങള്‍ പട്ടികയില്‍

ഹാര്‍ദിക് പാണ്ഡ്യ പുറത്ത്; സഞ്ജു സാംസണും ജസ്പ്രീത് ബുംറയും ഇന്ത്യന്‍ ടീമില്‍; അഫ്ഗാനെതിരായ ടി20 ടീമിനെ പ്രഖ്യാപിച്ചു

ബ്രസീലും ഉറുഗ്വെയും ഇന്ത്യയിലേക്ക്; വമ്പന്‍ പോരാട്ടങ്ങള്‍ക്ക് 26 അംഗ ടീമിനെ പ്രഖ്യാപിച്ചു; നാല് മലയാളികള്‍; ജിങ്കാനും ചാങ്തേയും പുറത്ത്

കളിച്ച മൈതാനം ഇനി അവരുടെ പേരില്‍; പോളാര്‍ഡിനും ബ്രാവോയ്‌ക്കും നരെയ്നും അപൂര്‍വ ആദരം

സകയുടെ ഗോളില്‍ ആഴ്‌സണലിന് തുടര്‍ച്ചയായ രണ്ടാം ജയം; ചരിത്രം കുറിച്ച് സുസുക്കിയും

15കാരന്റെ ബാറ്റില്‍ മറ്റൊരു ചരിത്രം; ദുലീപ് ട്രോഫിയില്‍ പുതിയ റെക്കോര്‍ഡുമായി വൈഭവ് സൂര്യവംശി

Latest News

അഗസ്റ്റ വെസ്റ്റ്ലാൻഡ് കേസ് പ്രതിയുടെ അഭിഭാഷകന്‍ സുപ്രീംകോടതിയിൽ കേരളത്തിന്റെ സ്റ്റാന്റിംഗ് കൗൺസൽ; നിയമനത്തിന് പിന്നിൽ സോണിയയുടെ ഇടപെടലെന്ന് ആരോപണം

തമിഴ്‌നാട്ടിലെ 52 പ്രധാന ക്ഷേത്രങ്ങളില്‍ മൊബൈല്‍ ഫോണ്‍ നിയന്ത്രണം; 5 രൂപയ്‌ക്ക് ഫോണ്‍ സൂക്ഷിക്കാന്‍ സംവിധാനം

കൊച്ചി അമൃത ആശുപത്രിയിൽ പീഡിയാട്രിക് കാർഡിയോളജി മെഗാ മെഡിക്കൽ ക്യാമ്പ് സെപ്റ്റംബർ 20 ന്

ട്രെയിനിലെ മദ്യപാനത്തിനെതിരെ റെയില്‍വേയ്‌ക്ക് നടപടി സ്വീകരിക്കാം; 145(എ) വകുപ്പ് ഭരണഘടനാ വിരുദ്ധമല്ലെന്ന് ഹൈക്കോടതി

ശബരിമല സ്വര്‍ണക്കവര്‍ച്ച കേസില്‍ വഴിത്തിരിവ്; ‘പഴയ പാളികളല്ല’, ദ്വാരപാലക പാളികള്‍ക്ക് ഏഴ് വര്‍ഷം മാത്രം പഴക്കം; ജംഷഡ്പൂര്‍ ലാബ് പരിശോധനയില്‍ നിര്‍ണായക കണ്ടെത്തല്‍

സോഷ്യല്‍ മീഡിയ വഴി അനധികൃത ലോട്ടറി വില്‍പ്പന; മീനാക്ഷിപുരത്ത് നാലുപേര്‍ അറസ്റ്റില്‍

‘ദോശ വൈകി’; പിന്നാലെ കൂട്ടത്തല്ലും കട തകര്‍ക്കലും, ശൂരനാട്ടില്‍ രണ്ടുപേര്‍ അറസ്റ്റില്‍

കണ്ണൂര്‍ വിമാനത്താവളം ഓഹരി തട്ടിപ്പ് കേസ്; മാണി സി കാപ്പന് ഒരു വര്‍ഷം തടവും 1.20 കോടി രൂപ പിഴയും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies