'മതംമാറ്റ ആരോപണം, അവിഹിത കഥകൾ; കൂടെ ജോലി ചെയ്യാൻ അറപ്പ് തോന്നും': ടിനി ടോമിനെതിരെ ഗുരുതര ആരോപണങ്ങളുമായി അൻസിബ, 'അമ്മ'യിൽ വൻപൊട്ടിത്തെറി
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

‘മതംമാറ്റ ആരോപണം, അവിഹിത കഥകൾ; കൂടെ ജോലി ചെയ്യാൻ അറപ്പ് തോന്നും’: ടിനി ടോമിനെതിരെ ഗുരുതര ആരോപണങ്ങളുമായി അൻസിബ, ‘അമ്മ’യിൽ വൻപൊട്ടിത്തെറി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 23, 2026, 08:30 pm IST
FacebookTwitterWhatsAppTelegram

കൊച്ചി: മലയാള ചലച്ചിത്ര താരങ്ങളുടെ സംഘടനയായ ‘അമ്മ’യിൽ വീണ്ടും വൻ വിവാദപ്പുകിലുകൾ. ജോയിന്റ് സെക്രട്ടറി സ്ഥാനത്തുനിന്നുള്ള തന്റെ പെട്ടെന്നുള്ള രാജിക്ക് പിന്നിൽ നടൻ ടിനി ടോമാണെന്ന സ്ഫോടനാത്മകമായ വെളിപ്പെടുത്തലുമായി നടി അൻസിബ ഹസൻ രംഗത്തെത്തി. തനിക്കെതിരെ വ്യക്തിഹത്യ നടത്തുന്ന തരത്തിൽ അങ്ങേയറ്റം മോശമായ വ്യാജപ്രചാരണങ്ങളാണ് ടിനി ടോം നടത്തുന്നതെന്നും, ഇത്തരമൊരു സാഹചര്യത്തിൽ ഒന്നിച്ച് ജോലി ചെയ്യാൻ പോലും അറപ്പ് തോന്നുന്നുവെന്നും അൻസിബ തുറന്നടിച്ചു.

താൻ സംഘടനയുടെ ജോയിന്റ് സെക്രട്ടറിയായതു മുതൽ പല വിഷയങ്ങളിലും വ്യത്യസ്തമായ അഭിപ്രായങ്ങൾ പ്രകടിപ്പിച്ചിരുന്നു. എന്നാൽ ഇതിനെ വ്യക്തിപരമായി എടുത്തുകൊണ്ട് ടിനി ടോം തനിക്കെതിരെ മോശമായ അവിഹിത കഥകൾ പറഞ്ഞുപരത്താൻ തുടങ്ങിയെന്നാണ് അൻസിബ ആരോപിക്കുന്നത്.

കേവലം വ്യക്തിപരമായ അധിക്ഷേപങ്ങൾക്ക് അപ്പുറം രാഷ്‌ട്രീയ-സാമൂഹിക തലങ്ങളിൽ തന്നെ ബാധിക്കുന്ന തരത്തിലുള്ള വർഗീയ ആരോപണങ്ങളും ടിനി ടോം ഉന്നയിച്ചതായി അൻസിബ വെളിപ്പെടുത്തി. ടിനി ടോമിന്റെ ഡ്രൈവറെ താൻ ഇസ്‌ലാം മതത്തിലേക്ക് പരിവർത്തനം ചെയ്യാൻ ശ്രമിച്ചുവെന്ന തരത്തിലാണ് പ്രചാരണം നടക്കുന്നത്. നടി നീന കുറുപ്പാണ് ടിനി ടോം ഇങ്ങനെയൊക്കെ പറഞ്ഞുനടക്കുന്ന കാര്യം തന്നെ വിളിച്ച് അറിയിച്ചതെന്നും അൻസിബ വ്യക്തമാക്കി. മാത്രമല്ല, ടിനി ടോം നടി നീന കുറുപ്പിനെ അങ്ങേയറ്റം വൃത്തികെട്ട രീതിയിൽ തെറിവിളിക്കുകയും അവരെ അടിക്കാനായി കൈ ഓങ്ങുകയും ചെയ്തിട്ടുണ്ടെന്ന വിവരവും തനിക്ക് ലഭിച്ചിട്ടുണ്ടെന്ന് താരം ആരോപിച്ചു.

ഇത്രയും നാൾ സംഘടനയുടെ ചീത്തപ്പേര് ഭയന്നും, സ്വന്തം കരിയറിനെ ബാധിക്കുമോ എന്ന് ഭയന്നുമാണ് താൻ മിണ്ടാതിരുന്നതെന്ന് അൻസിബ പറയുന്നു. എന്നാൽ വ്യക്തിഹത്യയുടെ എല്ലാ പരിധികളും ലംഘിക്കപ്പെട്ടപ്പോഴാണ് രാജി വെക്കാൻ തീരുമാനിച്ചതെന്നും, തന്റെ രാജിക്ക് പിന്നിലെ യഥാർത്ഥ കാരണം ടിനി ടോം ആണെന്ന് കാണിച്ച് ‘അമ്മ’യിലെ മുതിർന്ന അംഗങ്ങൾക്കെല്ലാം താൻ വോയ്സ് മെസ്സേജ് അയച്ചിട്ടുണ്ടെന്നും അൻസിബ വ്യക്തമാക്കി.

 

Tags: amma
ShareTweetSendShare

More News from this section

‘കള്ളൻ വിജയൻ’ എന്ന തലക്കെട്ട് ലക്ഷ്യമിട്ടത് ആരെ?? വി.എസ് അനുസ്മരണം അടങ്ങിയ വാരാന്ത്യപ്പതിപ്പ് അച്ചടിച്ച ശേഷം ഒഴിവാക്കിയത് എഡിറ്റോറിൽ തർക്കമോ അതോ വെട്ടിനിരത്തലോ?

വി.എസിനെ വെട്ടിനിരത്തി ദേശാഭിമാനി; അനുസ്മരണം അടങ്ങിയ വാരാന്ത്യപ്പതിപ്പ് അച്ചടിച്ച ശേഷം ഒഴിവാക്കി; സാങ്കേതിക കാരണത്താൽ എന്ന് ന്യായീകരണം

മദ്യലഹരിയിൽ തർക്കം; കോട്ടയം സെൻട്രൽ ജംഗ്ഷനിൽ യുവാവിന് കുത്തേറ്റു മരിച്ചു

ഷട്ടിൽ കളിക്കുന്നതിനിടെ ടെറസിൽ  നിന്ന് വീണ് 13കാരന് ദാരുണാന്ത്യം

പാളയത്ത് യുവാവിനെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി; കഴുത്തിലും വയറിലും വെട്ടേറ്റ പാടുകൾ, കൊലപാതകമെന്ന് സംശയം

‘ഓപ്പറേഷന്‍ തണ്ടര്‍’; ഒഡീഷയില്‍ നിന്ന് എത്തിച്ച കഞ്ചാവ് ചെറുപൊതികളാക്കി യുവാക്കള്‍ക്ക് വില്‍പ്പന; മൂന്ന് കിലോ കഞ്ചാവുമായി ബംഗാള്‍ സ്വദേശി പിടിയില്‍

Latest News

ടാറ്റൂ ചെയ്തതിന് പിന്നാലെ യുവതിക്ക് സ്വകാര്യഭാഗങ്ങളിൽ അണുബാധ; പരിശോധനയിൽ എച്ച്ഐവി സ്ഥിരീകരിച്ചു

‘നെൽസൺ മണ്ടേലയെപ്പോലെ ജയിലിലടച്ചു’; ഉമർ ഖാലിദിനെ വീണ്ടും വിശുദ്ധനായി പ്രഖ്യാപിച്ച് ന്യൂയോർക്ക് സിറ്റി മേയർ, ഐക്യദാർഢ്യം പ്രഖ്യാപിക്കാനും മംദാനിയുടെ ആഹ്വാനം

അർധ നഗ്നനായി വീടുകളിൽ കയറി ആളുകളെ കടിച്ച് വിദേശ പൗരന്‍; പൊലീസിനെയും ആക്രമിക്കാൻ ശ്രമം; വീഡിയോ

ജമ്മു കശ്മീരിൽ കനത്ത മഴ; മിന്നൽപ്രളയത്തിലും മണ്ണിടിച്ചിലിലും നാല് മരണം, നിരവധി പേരെ കാണാതായി

മക്കൾക്ക് വിഷം നൽകി ജീവനൊടുക്കാൻ ശ്രമം; 16കാരിക്ക് പിന്നാലെ അമ്മയും മരിച്ചു; അച്ഛനും ഇളയമകനും ചികിത്സയിൽ

‘നിറം കുറവാണെന്ന് പറഞ്ഞ് കൂട്ടുകാർ കളിയാക്കി’; 16 കാരനെ മരിച്ച നിലയിൽ കണ്ടെത്തി

ഗഗന്‍യാന്‍ മുതല്‍ ചന്ദ്രയാന്‍-4 വരെ; ഐഎസ്ആര്‍ഒയുടെ വമ്പന്‍ ദൗത്യങ്ങള്‍ വരുന്നു

അഹമ്മദാബാദില്‍ അനധികൃത പടക്കനിര്‍മാണശാലയില്‍ വന്‍ സ്‌ഫോടനം; എട്ട് മരണം, നിരവധി പേര്‍ക്ക് പരിക്ക്; ധനസഹായം പ്രഖ്യാപിച്ച് പ്രധാനമന്ത്രി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies