തലനാരിഴയ്ക്ക് ഒഴിവായത് വൻ ദുരന്തം; പാലാരിവട്ടത്ത് കെ.എസ്.ആർ.ടി.സി മിന്നൽ ബസ് ഓടയിലേക്ക് തെന്നിയിറങ്ങി
Wednesday, September 2 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

തലനാരിഴയ്‌ക്ക് ഒഴിവായത് വൻ ദുരന്തം; പാലാരിവട്ടത്ത് കെ.എസ്.ആർ.ടി.സി മിന്നൽ ബസ് ഓടയിലേക്ക് തെന്നിയിറങ്ങി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 24, 2026, 02:20 pm IST
Facebook
Twitter
WhatsAppTelegram

കൊച്ചി: എറണാകുളം പാലാരിവട്ടത്ത് കെ.എസ്.ആർ.ടി.സി മിന്നൽ ബസ് അപകടത്തിൽപ്പെട്ടു. കന്യാകുമാരിയിൽ നിന്നും പാലക്കാട്ടേക്ക് സർവീസ് നടത്തിയിരുന്ന സൂപ്പർഫാസ്റ്റ് മിന്നൽ ബസാണ് ഇന്ന് പുലർച്ചെ നാല് മണിയോടെ അപകടത്തിൽപ്പെട്ടത്. നിയന്ത്രണം വിട്ട ബസ് റോഡരികിലെ ഓടയിലേക്ക് തെന്നിയിറങ്ങുകയായിരുന്നു.

പുലർച്ചെയായതിനാൽ റോഡിൽ മറ്റ് വാഹനങ്ങൾ കുറവായിരുന്നതും ബസ് വലിയ രീതിയിൽ മറിയാതിരുന്നതും വൻ ദുരന്തം ഒഴിവാക്കി. അപകട സമയത്ത് ബസ്സിൽ യാത്രക്കാരുണ്ടായിരുന്നുവെങ്കിലും ആർക്കും തന്നെ കാര്യമായ പരിക്കുകളൊന്നുമില്ലെന്നാണ് ലഭ്യമാകുന്ന വിവരം. തലനാരിഴയ്‌ക്കാണ് വലിയൊരു അപകടത്തിൽ നിന്നും യാത്രക്കാരും ജീവനക്കാരും രക്ഷപെട്ടത്.

നിയന്ത്രണം നഷ്ടപ്പെടാനുള്ള കൃത്യമായ കാരണം വ്യക്തമല്ല. സംഭവത്തെ തുടർന്ന് സ്ഥലത്തെത്തിയ പോലീസും പ്രാദേശിക അധികൃതരും ചേർന്ന് യാത്രക്കാരെ മറ്റ് വാഹനങ്ങളിൽ ലക്ഷ്യസ്ഥാനങ്ങളിലേക്ക് തിരിച്ചുവിട്ടു. അപകടത്തിൽപ്പെട്ട ബസ് റോഡിൽ നിന്നും മാറ്റാനുള്ള നടപടികൾ പുരോഗമിക്കുകയാണ്.

Tags: KSRTC
Share
Tweet
SendShare

More News from this section

കണ്ണൂര്‍ വിമാനത്താവളം ഓഹരി തട്ടിപ്പ് കേസ്; മാണി സി കാപ്പന് ഒരു വര്‍ഷം തടവും 1.20 കോടി രൂപ പിഴയും

ലഹരി സംഘത്തെ പിടിക്കാനെത്തിയ ഡാന്‍സാഫ് സംഘത്തിന് നേരെ ആക്രമണം; രണ്ട് പോലീസുകാരെ കാറിടിച്ച് കൊലപ്പെടുത്താന്‍ ശ്രമം

കുറ്റ്യാടിയില്‍ സ്വകാര്യ ബസും ലോറിയും കൂട്ടിയിടിച്ച് 30 പേര്‍ക്ക് പരിക്ക്; ലോറി ഡ്രൈവറുടെ നില ഗുരുതരം

ഫുഡ് ഡെലിവറിയുടെ മറവില്‍ മദ്യവില്‍പ്പന; കൊച്ചിയില്‍ ഡെലിവറി ബോയി പിടിയില്‍; പിടികൂടിയത് 21 ലിറ്റര്‍ മദ്യം

കേരളത്തിലെ 38 തദ്ദേശ വാര്‍ഡുകളില്‍ ഉപതിരഞ്ഞെടുപ്പ്; സെപ്റ്റംബര്‍ 28ന് വോട്ടെടുപ്പ്, 29ന് ഫലം

അങ്കമാലിയിലേക്ക് മെട്രോ നീളും; നെടുമ്പാശ്ശേരി വിമാനത്താവളം വഴി 18 കിലോമീറ്റര്‍ പാത, 3 കിലോമീറ്റര്‍ ഭൂഗര്‍ഭപാത

Latest News

‘ഇനി വരാനിരിക്കുന്നത് ഏറ്റവും വലിയ ആക്രമണം’; ഇറാന് ട്രംപിന്റെ കടുത്ത മുന്നറിയിപ്പ്, ഹോര്‍മുസില്‍ വീണ്ടും അമേരിക്കന്‍ ആക്രമണം

ഭൂമിക്ക് പുറത്തുള്ള മനുഷ്യവാസത്തിന് BHEEM; ചന്ദ്രനിലും ചൊവ്വയിലും താമസിക്കാനുള്ള ഇന്ത്യൻ ബഹിരാകാശ ഗവേഷണം

സിജെപി വക്താവ് അശുതോഷ് റാങ്കയ്‌ക്ക് പാകിസ്ഥാന്‍ ബന്ധമോ? ഗവിയിലെ മുന്‍ സഹപ്രവര്‍ത്തകയെച്ചൊല്ലി ചോദ്യങ്ങള്‍

2.3 ലക്ഷം വീടുകള്‍ക്ക് സൗജന്യ സോളാര്‍ പാനല്‍; 400 യൂണിറ്റ് വരെ ഉപയോഗിക്കുന്നവര്‍ക്ക് ആനുകൂല്യം; വമ്പന്‍ പ്രഖ്യാപനവുമായി ഡല്‍ഹി സര്‍ക്കാര്‍

ട്രെയിന്‍ യാത്രയ്‌ക്ക് ഇനി കൂടുതല്‍ സുരക്ഷ; കവച് 4.0നായി 170 കോടി, 712 കിലോമീറ്റര്‍ റെയില്‍പാതയില്‍ വരുന്നത് വന്‍ മാറ്റം

‘ടച്ച് ദ സ്‌കൈ വിത്ത് ഗ്ലോറി’; ഇന്ത്യന്‍ വ്യോമസേനയില്‍ ചരിത്രം കുറിച്ച് ശക്തി ശര്‍മ്മ; എയര്‍ വൈസ് മാര്‍ഷലാകുന്ന ആദ്യ വനിത

‘ഉടന്‍ കൊല്ലും’; കേന്ദ്രമന്ത്രി ചിരാഗ് പാസ്വാനെതിരെ ഭീഷണി സന്ദേശം; ആഭ്യന്തര മന്ത്രാലയത്തോട് അന്വേഷണം ആവശ്യപ്പെട്ട് ഓഫീസ്

മെസിക്ക് ശേഷം അര്‍ജന്റീനയുടെ ’10-ാം നമ്പറില്‍’ ആര്? പകരക്കാരനെ തേടി ലോകചാമ്പ്യന്മാര്‍; വമ്പന്‍ താരങ്ങള്‍ പട്ടികയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies