സ്റ്റേഡിയത്തെ നാണംകെടുത്തി പൂവാലന്മാർ; ലക്നൗവിൽ ചിയർ ലീഡർമാർക്ക് നേരെ അശ്ലീലവർഷവും ഫോൺ നമ്പർ എറിയലും, ഒടുവിൽ പോലീസ് ഇടപെട്ടു
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

സ്റ്റേഡിയത്തെ നാണംകെടുത്തി പൂവാലന്മാർ; ലക്നൗവിൽ ചിയർ ലീഡർമാർക്ക് നേരെ അശ്ലീലവർഷവും ഫോൺ നമ്പർ എറിയലും, ഒടുവിൽ പോലീസ് ഇടപെട്ടു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 24, 2026, 03:17 pm IST
FacebookTwitterWhatsAppTelegram

ലക്നൗ: ഐപിഎല്ലിൽ പഞ്ചാബ് കിങ്‌സ് – ലക്നൗ സൂപ്പർ ജയന്റ്സ് മത്സരത്തിനിടെ കാണികളിൽ ചിലർ ചിയർ ലീഡർമാരോട് അങ്ങേയറ്റം അപമര്യാദയായി പെരുമാറി. ലക്നൗവിലെ ഏകാന സ്റ്റേഡിയത്തിൽ വെച്ചായിരുന്നു സംഭവം അരങ്ങേറിയത്. ഒരുകൂട്ടം ചെറുപ്പക്കാർ തങ്ങളുടെ ഫോൺ നമ്പറുകൾ എഴുതിയ പേപ്പർ കഷണങ്ങൾ ചിയർ ലീഡർമാർക്ക് നേരെ എറിഞ്ഞതുകൂടാതെ, തൊട്ടുപിന്നിലിരുന്ന മറ്റൊരു സംഘം ഇവർക്ക് നേരെ അശ്ലീല പ്രയോഗങ്ങളും അസഭ്യവർഷവും നടത്തുകയായിരുന്നു.

ശല്യം സഹിക്കവയ്യാതെ ചിയർ ഗേൾസ് പരാതിപ്പെട്ടതോടെ സുരക്ഷാ ഉദ്യോഗസ്ഥരും പ്രാദേശിക പോലീസും അടിയന്തരമായി ഇടപെടുകയായിരുന്നു. തുടർന്ന് സുരക്ഷാ ഉദ്യോഗസ്ഥർ എത്തി അതിക്രമം കാണിച്ച പൂവാലന്മാരെ കർശനമായി ശാസിക്കുകയും സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കുകയും ചെയ്തു. മോശം വാക്കുകൾ പ്രയോഗിച്ചവരോട് ഇത് ശരിയായ നടപടിയല്ലെന്ന് ചിയർ ലീഡർമാരിൽ ഒരാൾ നേരിട്ട് ചൂണ്ടിക്കാണിക്കുന്നതും, സുരക്ഷാ ഉദ്യോഗസ്ഥർ ഇടപെടുന്നതുമായ വീഡിയോ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.

Cheerleaders not happy with the shameful behavior of the Lucknow crowd at Ekana Stadium. 👀

During LSG vs PBKS, some people were seen throwing papers with their phone numbers at the LSG cheerleaders, while a few were also using abusive words from behind.

The cheerleaders looked… pic.twitter.com/cTSz5GwLtR

— Sonu (@Cricket_live247) May 23, 2026

ലോകം മുഴുവൻ തത്സമയം കാണുന്ന ഒരു കായികമാമാങ്കത്തിനിടയിൽ ഇത്രയും പരസ്യമായി അതിക്രമം കാണിക്കാൻ തുനിയുന്നവരുടെ മാനസികാവസ്ഥ എന്താണെന്ന് ആളുകൾ ചോദിക്കുന്നു. കായിക ലോകത്തെയും രാജ്യത്തെയും ഒന്നടങ്കം നാണംകെടുത്തുന്ന ഇത്തരം പ്രവണതകൾക്കെതിരെ കർശന നടപടി വേണമെന്നാണ് ക്രിക്കറ്റ് ആരാധകരുടെ ആവശ്യം.

അതേസമയം, കളിക്കളത്തിലെ നാടകീയമായ അനിഷ്ട സംഭവങ്ങൾക്കിടയിലും പഞ്ചാബ് കിങ്‌സ് തകർപ്പൻ വിജയമാണ് സ്വന്തമാക്കിയത്. തുടർച്ചയായ എട്ട് തോൽവികളുടെ ഭാരവുമായി ഇറങ്ങിയ പഞ്ചാബ്, ലക്നൗ ഉയർത്തിയ 197 റൺസ് എന്ന കൂറ്റൻ വിജയലക്ഷ്യം വെറും 18 ഓവറിൽ 7 വിക്കറ്റുകൾ ബാക്കിനിർത്തി മറികടക്കുകയായിരുന്നു. 51 പന്തുകളിൽ നിന്ന് ഐപിഎല്ലിലെ തന്റെ കന്നി സെഞ്ച്വറി തികച്ച ശ്രേയസ് അയ്യരുടെ തകർപ്പൻ പ്രകടനമാണ് പഞ്ചാബിന് ത്രസിപ്പിക്കുന്ന ജയം സമ്മാനിച്ചതും അദ്ദേഹത്തെ മാൻ ഓഫ് ദി മാച്ചാക്കി മാറ്റിയതും.

Tags: IPL
ShareTweetSendShare

More News from this section

ഗഗന്‍യാന്‍ മുതല്‍ ചന്ദ്രയാന്‍-4 വരെ; ഐഎസ്ആര്‍ഒയുടെ വമ്പന്‍ ദൗത്യങ്ങള്‍ വരുന്നു

അഹമ്മദാബാദില്‍ അനധികൃത പടക്കനിര്‍മാണശാലയില്‍ വന്‍ സ്‌ഫോടനം; എട്ട് മരണം, നിരവധി പേര്‍ക്ക് പരിക്ക്; ധനസഹായം പ്രഖ്യാപിച്ച് പ്രധാനമന്ത്രി

20 വര്‍ഷത്തിലേറെ മാവോയിസ്റ്റ് പ്രവര്‍ത്തനം; 240-ലധികം കേസുകള്‍; മാവോയിസ്റ്റ് സംഘടന നേതാവായ അജയ് മഹ്‌തോ പിടിയില്‍

72-ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു; മികച്ച നടനായി മമ്മൂട്ടി, മികച്ച മലയാള ചിത്രം ‘ഫെമിനിച്ചി ഫാത്തിമ’

വ്യാജ ആധാർ കാർഡുമായി നേപ്പാളിലേക്ക് കടക്കാൻ ശ്രമം; ഉസ്ബെക്കിസ്ഥാൻ സ്വദേശിനി അറസ്റ്റിൽ

മൊബൈലും മൈക്കും കൈയിൽ പിടിച്ചത് കൊണ്ടുമാത്രം മാധ്യമപ്രവർത്തകരാകില്ല; ഇവരെ നിയന്ത്രിക്കാൻ നിയമനിർമ്മാണം വേണം; നിർണായക പരാമർശവുമായി ഡൽഹി ഹൈക്കോടതി

Latest News

‘ഓപ്പറേഷന്‍ തണ്ടര്‍’; ഒഡീഷയില്‍ നിന്ന് എത്തിച്ച കഞ്ചാവ് ചെറുപൊതികളാക്കി യുവാക്കള്‍ക്ക് വില്‍പ്പന; മൂന്ന് കിലോ കഞ്ചാവുമായി ബംഗാള്‍ സ്വദേശി പിടിയില്‍

യൂറോപ്പില്‍ വീണ്ടും ഇന്ത്യന്‍ കരുത്ത്; ഗോതിയ കപ്പ് കിരീടം നിലനിര്‍ത്തി മിനര്‍വ അക്കാദമി എഫ്‌സി

ഉറങ്ങിക്കിടന്ന അഞ്ചുമാസം പ്രായമുള്ള കുഞ്ഞിനെ തെരുവുനായ് കടിച്ചു; ഗുരുതര പരിക്ക്

ഫയര്‍ഫോഴ്സ് വാഹനം നിയന്ത്രണംവിട്ട് മറിഞ്ഞ് അപകടം; ഒരാള്‍ മരിച്ചു

സപ്ലൈകോ കുടിശിക; സംസ്ഥാനവ്യാപക സമരത്തിന് റേഷന്‍ വാതില്‍പ്പടി വിതരണക്കാര്‍, ഓഗസ്റ്റ് 1 മുതല്‍ അനിശ്ചിതകാല പണിമുടക്ക് മുന്നറിയിപ്പ്

‘കളിക്കണമെന്ന ആഗ്രഹം ഞങ്ങള്‍ക്കില്ല’; ലൂസേഴ്സ് ഫൈനലിന് മുമ്പ് തുറന്നുപറഞ്ഞ് ദെഷാം, ഇംഗ്ലണ്ടിനെ തോല്‍പ്പിച്ച് വെങ്കലത്തോടെ വിടപറയുമെന്ന് ഫ്രാന്‍സ് പരിശീലകന്‍

മെസിയോ യമാലോ? ലോകകപ്പ് ഫൈനലിനായി കോടികള്‍ ചെലവിടാന്‍ തയ്യാറായി ആരാധകര്‍; യുഎസ് കായിക ചരിത്രത്തിലെ ഏറ്റവും ചെലവേറിയ മത്സരമായി ഫൈനല്‍

മദ്രസ അധ്യാപകനെതിരായ പോക്സോ കേസ് ഒതുക്കിത്തീർക്കാൻ പള്ളി കമ്മിറ്റിയുടെ ശ്രമം; ഗുരുതര ആരോപണവുമായി അതിജീവിതയുടെ പിതാവ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies