കോട്ടയത്ത് ആളില്ലാത്തതിനെ തുടർന്ന് എസ്എഫ്ഐ പ്രതിഷേധം മാറ്റിവെച്ചു. തിരുവനന്തപുരത്തെ സംഘർഷത്തിൽ പ്രതിഷേധിച്ചാണ് സംസ്ഥാന വ്യാപകമായി എസ്എഫ്ഐ പ്രതിഷേധത്തിന് ആഹ്വാനം ചെയ്തത്. കോട്ടയത്ത് എസ്പി ഓഫീസ് മാർച്ച് ആണ് മാറ്റിവെച്ചത് .
രാവിലെ പത്തരയ്ക്ക് മാർച്ച് നടത്താനായിരുന്നു തീരുമാനം. ആളില്ലാത്തതിനെ തുടർന്ന് പിന്നീട് 12 മണിയിലേക്ക് സമയം മാറ്റി. ഒരു മണിയായിട്ടും പ്രവർത്തകർ എത്താത്തതിനെ തുടർന്ന് പ്രതിഷേധം മാറ്റിവെച്ചു
പ്രതിഷേധം മുന്നിൽ കണ്ട് കളക്ടറേറ്റിനു മുന്നിൽ ബാരിക്കേഡ് സ്ഥാപിച്ച് പോലീസ് വഴി തടയുകയും വാഹനങ്ങൾ വഴിതിരിച്ചുവിടുകയും ചെയ്തിരുന്നു. ഒന്നരമണിക്കൂറോളം പോലീസ് വഴി തടഞ്ഞത് യാത്രക്കാരെയും വലച്ചു. പ്രതിഷേധം മാറ്റിവെച്ചതായി അറിയിപ്പിനെ തുടർന്ന് പോലീസ് ഗതാഗത നിയന്ത്രണം പിൻവലിക്കുകയായിരുന്നു















