കണ്ണൂർ: പരീക്ഷ എഴുതാൻ കോളേജിലേക്ക് പോയ ബിസിഎ ഒന്നാം വർഷ വിദ്യാർത്ഥിക്ക് വാഹനാപകടത്തിൽ ദാരുണാന്ത്യം. കണ്ണൂർ പൈസക്കരി ദേവമാതാ കോളേജിലെ വിദ്യാർത്ഥിയായ ആൽബിൻ പി. വിൽസൺ ആണ് ഇന്ന് രാവിലെ ഉണ്ടായ അപകടത്തിൽ മരണപ്പെട്ടത്.
ആൽബിൻ ബൈക്കിൽ കോളേജിലേക്ക് പോകുന്നതിനിടെയാണ് ദുരന്തം സംഭവിച്ചത്. യാത്രാമധ്യേ റോഡിലെ ചരലിൽ ബൈക്ക് തെന്നി മറിയുകയായിരുന്നു. ഈ സമയം എതിർദിശയിൽ നിന്നും വന്ന ടോറസ് ലോറി ആൽബിന്റെ ദേഹത്തുകൂടി കയറിയിറങ്ങുകയായിരുന്നു എന്ന് ദൃക്‌സാക്ഷികൾ പറയുന്നു.
അപകടത്തിന്റെ ആഘാതത്തിൽ മൃതദേഹം തിരിച്ചറിയാൻ കഴിയാത്ത വിധം പൂർണ്ണമായും തകർന്നുപോയിരുന്നു. തുടർന്ന് സ്ഥലത്തെത്തിയ പോലീസ് നടത്തിയ വിശദമായ പരിശോധനകൾക്കൊടുവിലാണ് മരിച്ചത് പൈസക്കരി ദേവമാതാ കോളേജിലെ വിദ്യാർത്ഥിയാണെന്ന് തിരിച്ചറിയാൻ സാധിച്ചത്.















