ഇന്തോ-പസഫിക് സുരക്ഷയും സമുദ്ര നിരീക്ഷണവും; ന്യൂഡല്‍ഹിയില്‍ ക്വാഡ് വിദേശകാര്യ മന്ത്രിമാരുടെ നിര്‍ണ്ണായക കൂടിക്കാഴ്ച
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഇന്തോ-പസഫിക് സുരക്ഷയും സമുദ്ര നിരീക്ഷണവും; ന്യൂഡല്‍ഹിയില്‍ ക്വാഡ് വിദേശകാര്യ മന്ത്രിമാരുടെ നിര്‍ണ്ണായക കൂടിക്കാഴ്ച

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 26, 2026, 05:01 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡല്‍ഹി: ആഗോള ഭൗമരാഷ്‌ട്രീയ തര്‍ക്കങ്ങളും വെല്ലുവിളികളും ശക്തമാകുന്ന പശ്ചാത്തലത്തില്‍, തന്ത്രപ്രധാന കൂട്ടായ്മയായ ‘ക്വാഡ്’ രാജ്യങ്ങളിലെ വിദേശകാര്യ മന്ത്രിമാരുടെ ഉച്ചകോടി ന്യൂഡല്‍ഹിയില്‍ നടന്നു. ഇന്ത്യന്‍ വിദേശകാര്യ മന്ത്രി ഡോ. എസ്. ജയശങ്കര്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ യു.എസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ, ഓസ്ട്രേലിയന്‍ വിദേശകാര്യ മന്ത്രി പെന്നി വോങ്, ജാപ്പനീസ് വിദേശകാര്യ മന്ത്രി തോഷിമിറ്റ്‌സു മൊട്ടേഗി എന്നിവര്‍ പങ്കെടുത്തു. ഇന്തോ-പസഫിക് മേഖലയിലെ സമാധാനവും സുരക്ഷയും മുന്‍നിര്‍ത്തി നിരവധി തന്ത്രപ്രധാനമായ സംയുക്ത സംരംഭങ്ങള്‍ക്കാണ് യോഗം തുടക്കമിട്ടത്.

ഹൈദരാബാദ് ഹൗസില്‍ നടന്ന ചര്‍ച്ചയ്‌ക്ക് ശേഷം, ക്വാഡ് വെറുമൊരു ചര്‍ച്ചാവേദിയല്ലെന്നും മറിച്ച് കൃത്യമായ ലക്ഷ്യങ്ങളോടെ പ്രവര്‍ത്തിക്കുന്ന ഒരു ‘കര്‍മ്മവേദി’ ആയി മാറിയെന്നും നേതാക്കള്‍ വ്യക്തമാക്കി. ഇന്തോ-പസഫിക് മേഖലയിലെ സമുദ്ര സുരക്ഷ ശക്തമാക്കുന്നതിനായി പുതിയ ‘ഇന്തോ-പസഫിക് മാരിടൈം സര്‍വേലന്‍സ് കൊളാബറേഷന്‍’ പദ്ധതി പ്രഖ്യാപിച്ചു. ഇതുകൂടാതെ, ഇന്ത്യന്‍ സമുദ്ര മേഖലയിലെ വിവരങ്ങള്‍ തത്സമയം പങ്കുവെക്കാനായി ഒരു ‘കോമണ്‍ ഓപ്പറേറ്റിങ് പിക്ചര്‍’ സംവിധാനവും വികസിപ്പിക്കും.

ഇതിന്റെ ഭാഗമായി വിവരങ്ങള്‍ ഏകോപിപ്പിക്കുന്നതിനുള്ള കേന്ദ്രമായി ഗുരുക്രാമിലെ ഇന്‍ഫര്‍മേഷന്‍ ഫ്യൂഷന്‍ സെന്റര്‍ പ്രവര്‍ത്തിക്കും. നിര്‍ണ്ണായക ധാതുക്കളുടെയും അപൂര്‍വ്വ മൂലകങ്ങളുടെയും വിതരണ ശൃംഖല സുരക്ഷിതമാക്കാന്‍ ലക്ഷ്യമിട്ടുള്ള പുതിയ ക്വാഡ് ചട്ടക്കൂടിന് യോഗം അംഗീകാരം നല്‍കി. ഇതിന് പുറമെ ഇന്ത്യയും അമേരിക്കയും തമ്മില്‍ ഈ മേഖലയില്‍ പ്രത്യേക ഉഭയകക്ഷി കരാറിലും ഒപ്പുവെച്ചു. പസഫിക് ദ്വീപ് സമൂഹങ്ങളിലെ അടിസ്ഥാന സൗകര്യ വികസനം ലക്ഷ്യമിട്ട് ഫിജിയില്‍ ഒരു പൈലറ്റ് പോര്‍ട്ട് പ്രൊജക്റ്റിന് ക്വാഡ് രാജ്യങ്ങള്‍ സംയുക്തമായി തുടക്കം കുറിക്കും.

അതിര്‍ത്തി കടന്നുള്ള ഭീകരവാദത്തെയും ഡ്രോണുകള്‍ ഉപയോഗിച്ചുള്ള ആക്രമണങ്ങളെയും യോഗം ശക്തമായി അപലപിച്ചു. ഇന്ത്യയിലെ പഹല്‍ഗാമിലും ഓസ്ട്രേലിയയിലെ ബോണ്ടി ബീച്ചിലും നടന്ന ഭീകരാക്രമണങ്ങളെ സംയുക്ത പ്രസ്താവനയിലൂടെ ക്വാഡ് തള്ളിക്കളഞ്ഞു. പസഫിക് മേഖലയില്‍ സുരക്ഷിതമായ അണ്ടര്‍സീ കേബിളുകള്‍ സ്ഥാപിക്കുന്നതിനും ഊര്‍ജ്ജ സുരക്ഷ ഉറപ്പാക്കുന്നതിനുമുള്ള ചര്‍ച്ചകളും യോഗത്തില്‍ നടന്നു.

ഇന്ത്യ, അമേരിക്ക, ഓസ്ട്രേലിയ, ജപ്പാന്‍ എന്നീ നാല് ജനാധിപത്യ രാജ്യങ്ങള്‍ ഉള്‍പ്പെടുന്ന ക്വാഡ് സഖ്യം, ഇന്തോ-പസഫിക് മേഖലയില്‍ ചൈന നടത്തുന്ന സൈനിക അധിനിവേശ ശ്രമങ്ങള്‍ പ്രതിരോധിക്കുന്നതില്‍ വലിയൊരു പങ്കാണ് വഹിക്കുന്നത്. വാഷിംഗ്ടണ്‍ ഡി.സിയില്‍ നടന്ന മുന്‍ മന്ത്രിതല യോഗത്തിലെ തീരുമാനങ്ങളുടെ തുടര്‍ച്ചയായാണ് ഇപ്പോഴത്തെ ചര്‍ച്ചകള്‍ ഡല്‍ഹിയില്‍ പുനരാരംഭിച്ചത്. വരും ദിവസങ്ങളില്‍ വിദേശ പ്രതിനിധികള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായും കൂടിക്കാഴ്ച നടത്തും.

Tags: meetingquadindo-pacificForeign Ministers
Share
Tweet
SendShare

More News from this section

കാലിത്തീറ്റയ്‌ക്കുള്ള തവിട് ബിസ്‌കറ്റില്‍ ഉപയോഗിച്ചെന്ന് കണ്ടെത്തല്‍; പ്രിയഗോള്‍ഡ് കമ്പനിയുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു; മൂന്ന് കമ്പനികള്‍ക്കെതിരെയും എഫ്എസ്എസ്എഐ നടപടി

‘ഒളിക്യാമറ ദൃശ്യങ്ങൾ കാണിച്ച് സിദ്ധരാമയ്യയെ ഭീഷണിപ്പെടുത്തി’; ഡി.കെ. ശിവകുമാറിനെതിരെ ഗുരുതര ആരോപണങ്ങൾ; കോടതിയെ സമീപിച്ച് മുൻ മുഖ്യമന്ത്രി

തമിഴ് സംഗീതലോകത്തിന് തീരാനഷ്ടം; പ്രശസ്ത സംഗീതസംവിധായകൻ ദേവ അന്തരിച്ചു

അനധികൃത നിർമാണം; നടൻ അജയ് ദേവ്ഗണിന്റെ ജൂഹുവിലെ ബംഗ്ലാവിന്റെ ഭാഗങ്ങൾ പൊളിച്ചുനീക്കി

യോഗി തുടരും!! യുപിയിൽ കാവി കൊടുങ്കാറ്റ് ആഞ്ഞടിക്കുമെന്ന് സർവേ; പാറ്റകൾക്കും പ്രതിപക്ഷത്തിനും തിരിച്ചടി

തമിഴ്‌നാട്ടിൽ ആർഎസ്എസ് പഥസഞ്ചലനത്തിന് അനുമതി; വിജയ് സർക്കാരിനെയും പോലീസിനെയും രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി

Latest News

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

തൊട്ടിൽപ്പാലത്തുനിന്ന് കാണാതായ അധ്യാപിക അനുമോളെ കണ്ടെത്തി; ആൺസുഹൃത്തായ അബ്ദുൽ സമദ് കസ്റ്റഡിയിൽ

വനാതിര്‍ത്തിയില്‍ വന്‍ വാറ്റുകേന്ദ്രം; റാന്നി എക്‌സൈസിന്റെ മിന്നല്‍ പരിശോധന; പിടികൂടിയത് 3,000 ലിറ്ററിന്റെ കോട

അനധികൃത കരിങ്കൽ ഖനനം: സ്ഫോടകവസ്തു കേസ് അട്ടിമറിക്കാൻ മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടെന്ന് ആരോപണം; എസ്.ഐക്ക് സ്ഥലംമാറ്റം

ചോദ്യം ചെയ്യലിന് ഹാജരാകണം; പിണറായി വിജയന്റെ വീട്ടിൽ സമൻസ് പതിപ്പിച്ച് ഇ ഡി സംഘം

കാസർകോട് സൈനുൽ ആബിദിൻ വധക്കേസ്; പ്രതികളായിരുന്ന 21 ബി.ജെ.പി- ആർ.എസ്.എസ് പ്രവർത്തകർ നിരപരാധികൾ

അമ്മാടത്ത് ദമ്പതികളെ വീടിന്റെ ടെറസില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

മാറാട് വംശഹത്യയിലെ പ്രതിക്ക് വഖഫ് ബോർഡ് ചെയർമാൻ പദവി; വി ഡി സതീശൻ മുസ്ലിം ലീഗിന്റെ വെറും കൂലിപ്പണിക്കാരൻ; എം.സി. മായിൻ ഹാജിയുടെ നിയമത്തിനെതിരെ ഹിന്ദു ഐക്യവേദി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies