ശബരിമല സ്വര്‍ണ്ണക്കൊള്ളയിലെ സിബിഐ അന്വേഷണം: മുഖ്യമന്ത്രി വി.ഡി സതീശന്റെ മൗനം ദുരൂഹമെന്ന് രാജീവ് ചന്ദ്രശേഖര്‍
Wednesday, September 2 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ശബരിമല സ്വര്‍ണ്ണക്കൊള്ളയിലെ സിബിഐ അന്വേഷണം: മുഖ്യമന്ത്രി വി.ഡി സതീശന്റെ മൗനം ദുരൂഹമെന്ന് രാജീവ് ചന്ദ്രശേഖര്‍

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 26, 2026, 06:37 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡല്‍ഹി: തിരഞ്ഞെടുപ്പിന് മുന്‍പ് ശബരിമലയിലെ സ്വര്‍ണ്ണക്കൊള്ളയില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട വി ഡി സതീശന്‍ മുഖ്യമന്ത്രിയായതിന് ശേഷം ഈ വിഷയത്തില്‍ തുടരുന്ന മൗനം അങ്ങേയറ്റം ദുരൂഹമാണെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖര്‍ എംഎല്‍എ പറഞ്ഞു. സിബിഐ അന്വേഷണം ഉണ്ടായാല്‍ ശബരിമലയിലെ സ്വര്‍ണ്ണക്കൊള്ളയുടെ മുഖ്യസൂത്രധാരനായ ഉണ്ണികൃഷ്ണന്‍ പോറ്റിയുമായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് സോണിയാ ഗാന്ധി നടത്തിയ തുടര്‍ച്ചയായ കൂടിക്കാഴ്ചകളുടെ രഹസ്യം പുറത്താകുമെന്ന് മുഖ്യമന്ത്രി ഭയക്കുന്നുണ്ടോയെന്നും അദ്ദേഹം ചേദിച്ചു.

ജനങ്ങളെ വഞ്ചിക്കുന്നതിലും വ്യാജവാഗ്ദാനങ്ങള്‍ നല്‍കുന്നതിലും കോണ്‍ഗ്രസും സിപിഎമ്മും എന്നും ഒറ്റക്കെട്ടാണ്. അവര്‍ ‘രണ്ടല്ല, ഒന്നാണ്’ എന്ന് ഇവിടെ വീണ്ടും തെളിയുകയാണെന്നും രാജീവ് ചന്ദ്രശേഖര്‍ പ്രസ്താവിച്ചു.

തെരഞ്ഞെടുപ്പ് കഴിഞ്ഞതിനാല്‍ ശബരിമല സ്വര്‍ണ്ണക്കൊള്ളയും അയ്യപ്പവിശ്വാസികള്‍ക്കെതിരെ നടന്ന അനീതികളും ചര്‍ച്ചാവിഷയമാകില്ലെനാണ് മുഖ്യമന്ത്രി കരുതുന്നതെങ്കില്‍ അദ്ദേഹത്തിന് തെറ്റി. ബിജെപി-എന്‍ഡിഎ മുന്നണിക്കും ലോകമെമ്പാടുമുള്ള കോടിക്കണക്കിന് അയ്യപ്പഭക്തര്‍ക്കും ശബരിമലയിലെ ആചാരലംഘനങ്ങള്‍ വളരെയധികം വേദനയുണ്ടാക്കിയൊരു സംഭവമാണ്. തിരഞ്ഞെടുപ്പ് കഴിഞ്ഞാലും ഇല്ലെങ്കിലും, ഞങ്ങളുടെ ക്ഷേത്രം കൊള്ളയടിച്ചവരെയും അതിന് കൂട്ടുനിന്നവരെയും നിയമത്തിന് മുന്നില്‍ കൊണ്ടുവരുന്നത് വരെ ഞങ്ങള്‍ക്ക് വിശ്രമമില്ല, രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു.

ശബരിമല സ്വര്‍ണ്ണക്കൊള്ളയില്‍ ഉടനടി സി.ബി.ഐ അന്വേഷണം പ്രഖ്യാപിക്കുക, കൊള്ളയ്‌ക്ക് പിന്നിലുള്ള എല്ലാ കുറ്റവാളികളെയും അവര്‍ക്ക് കൂട്ടുനിന്ന രാഷ്‌ട്രീയ നേതാക്കളെയും നിയമത്തിന് മുന്നില്‍ കൊണ്ടുവരികയും ജയിലിലടയ്‌ക്കുകയും ചെയ്യുക, ആചാര സംരക്ഷണ സമരത്തില്‍ പങ്കെടുത്ത അയ്യപ്പഭക്തര്‍ക്കെതിരെ എടുത്ത മുഴുവന്‍ കേസുകളും നിരുപാധികം പിന്‍വലിക്കുക എന്നീ ആവശ്യങ്ങള്‍ അംഗീകരിക്കും വരെ ബിജെപി ഒരു വിട്ടുവീഴ്ചയ്‌ക്കും തയ്യാറല്ലെന്നും രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു.

Tags: SABARIMALARajeev ChandrasekharFEATURED2
Share
Tweet
SendShare

More News from this section

ലഹരി സംഘത്തെ പിടിക്കാനെത്തിയ ഡാന്‍സാഫ് സംഘത്തിന് നേരെ ആക്രമണം; രണ്ട് പോലീസുകാരെ കാറിടിച്ച് കൊലപ്പെടുത്താന്‍ ശ്രമം

കുറ്റ്യാടിയില്‍ സ്വകാര്യ ബസും ലോറിയും കൂട്ടിയിടിച്ച് 30 പേര്‍ക്ക് പരിക്ക്; ലോറി ഡ്രൈവറുടെ നില ഗുരുതരം

ഫുഡ് ഡെലിവറിയുടെ മറവില്‍ മദ്യവില്‍പ്പന; കൊച്ചിയില്‍ ഡെലിവറി ബോയി പിടിയില്‍; പിടികൂടിയത് 21 ലിറ്റര്‍ മദ്യം

കേരളത്തിലെ 38 തദ്ദേശ വാര്‍ഡുകളില്‍ ഉപതിരഞ്ഞെടുപ്പ്; സെപ്റ്റംബര്‍ 28ന് വോട്ടെടുപ്പ്, 29ന് ഫലം

അങ്കമാലിയിലേക്ക് മെട്രോ നീളും; നെടുമ്പാശ്ശേരി വിമാനത്താവളം വഴി 18 കിലോമീറ്റര്‍ പാത, 3 കിലോമീറ്റര്‍ ഭൂഗര്‍ഭപാത

പുറത്ത് 25 രൂപ, തിയറ്ററിൽ 250 രൂപ; പോപ്‌കോണിന് കൊള്ളവില, ‘ചായ കുടിക്കാൻ ലോൺ എടുക്കേണ്ട സ്ഥിതി’: മേയർ വി.വി. രാജേഷ്

Latest News

2.3 ലക്ഷം വീടുകള്‍ക്ക് സൗജന്യ സോളാര്‍ പാനല്‍; 400 യൂണിറ്റ് വരെ ഉപയോഗിക്കുന്നവര്‍ക്ക് ആനുകൂല്യം; വമ്പന്‍ പ്രഖ്യാപനവുമായി ഡല്‍ഹി സര്‍ക്കാര്‍

ട്രെയിന്‍ യാത്രയ്‌ക്ക് ഇനി കൂടുതല്‍ സുരക്ഷ; കവച് 4.0നായി 170 കോടി, 712 കിലോമീറ്റര്‍ റെയില്‍പാതയില്‍ വരുന്നത് വന്‍ മാറ്റം

‘ടച്ച് ദ സ്‌കൈ വിത്ത് ഗ്ലോറി’; ഇന്ത്യന്‍ വ്യോമസേനയില്‍ ചരിത്രം കുറിച്ച് ശക്തി ശര്‍മ്മ; എയര്‍ വൈസ് മാര്‍ഷലാകുന്ന ആദ്യ വനിത

‘ഉടന്‍ കൊല്ലും’; കേന്ദ്രമന്ത്രി ചിരാഗ് പാസ്വാനെതിരെ ഭീഷണി സന്ദേശം; ആഭ്യന്തര മന്ത്രാലയത്തോട് അന്വേഷണം ആവശ്യപ്പെട്ട് ഓഫീസ്

മെസിക്ക് ശേഷം അര്‍ജന്റീനയുടെ ’10-ാം നമ്പറില്‍’ ആര്? പകരക്കാരനെ തേടി ലോകചാമ്പ്യന്മാര്‍; വമ്പന്‍ താരങ്ങള്‍ പട്ടികയില്‍

നേപ്പാളില്‍ പ്രളയക്കെടുതി; മരണം 1,003; 4,000 പേരെ കാണാനില്ല; രക്ഷാപ്രവര്‍ത്തനം തുടരുന്നു

ഹാര്‍ദിക് പാണ്ഡ്യ പുറത്ത്; സഞ്ജു സാംസണും ജസ്പ്രീത് ബുംറയും ഇന്ത്യന്‍ ടീമില്‍; അഫ്ഗാനെതിരായ ടി20 ടീമിനെ പ്രഖ്യാപിച്ചു

നേപ്പാള്‍ പ്രളയജലത്തിനൊപ്പം ‘വിചിത്ര മത്സ്യങ്ങള്‍’ ബിഹാറിലെത്തി; കഴിച്ചവര്‍ക്ക് വിഷബാധ, മുന്നറിയിപ്പുമായി അധികൃതര്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies