ശബരിമല സ്വര്‍ണക്കൊള്ളയില്‍ സിബിഐ അന്വേഷണം,വിശ്വാസികള്‍ക്കെതിരായ മുഴുവന്‍ കേസുകളും പിന്‍വലിക്കണം: ബിജെപി എംഎല്‍എമാര്‍ മുഖ്യമന്ത്രിക്ക് കത്തുനല്‍കി
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ശബരിമല സ്വര്‍ണക്കൊള്ളയില്‍ സിബിഐ അന്വേഷണം,വിശ്വാസികള്‍ക്കെതിരായ മുഴുവന്‍ കേസുകളും പിന്‍വലിക്കണം: ബിജെപി എംഎല്‍എമാര്‍ മുഖ്യമന്ത്രിക്ക് കത്തുനല്‍കി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 27, 2026, 06:56 am IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം: ശബരിമല പ്രക്ഷോഭവുമായി ബന്ധപ്പെട്ട് വിശ്വാസികള്‍ക്ക് നേരെ ചുമത്തിയ മുഴുവന്‍ കേസുകളും സംസ്ഥാന സര്‍ക്കാര്‍ പിന്‍വലിക്കണമെന്നും ശബരിമല സ്വര്‍ണക്കൊള്ളക്കേസില്‍ സിബിഐ അന്വേഷണം പ്രഖ്യാപിക്കണമെന്നും ആവശ്യപ്പെട്ട് ബിജെപി എംഎല്‍എമാര്‍ മുഖ്യമന്ത്രിക്ക് കത്തുനല്‍കി. ശബരിമലസ്വര്‍ണക്കൊള്ളക്കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട പ്രതിപക്ഷ നേതാവായിരുന്ന വി.ഡി സതീശന്‍ മുഖ്യമന്ത്രിയായ ശേഷം രണ്ട് മന്ത്രിസഭാ യോഗങ്ങള്‍ കഴിഞ്ഞെങ്കിലും സിബിഐ അന്വഷണം സംബന്ധിച്ച പ്രഖ്യാപനം അനന്തമായി നീളുകയാണെന്ന് വി. മുരളീധരന്‍ എംഎല്‍എ കുറ്റപ്പെടുത്തി. ആചാരസംരക്ഷണ സമരത്തിന്റെ ഭാഗമായവര്‍ക്കെതിരായ കേസുകള്‍ ഉടന്‍ പിന്‍വലിക്കണമെന്ന ആവശ്യവും മുഖ്യമന്ത്രിയോട് ഉന്നയിച്ചതായി വി മുരളീധരന്‍ അറിയിച്ചു.

ശബരിമല യുവതീ പ്രവേശന വിഷയവുമായി ബന്ധപ്പെട്ട് കേരളത്തില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്ന 2624 കേസുകളിലായി 29,119 പേര്‍ പ്രതികളാണ്. ഇതില്‍ ‘ഗുരുതരമല്ലാത്ത’ 1047 കേസുകള്‍ പിന്‍വലിക്കാനാണ് നിലവില്‍ സര്‍ക്കാര്‍ ആലോചിക്കുന്നത് എന്നാണ് ലഭിക്കുന്ന വിവരം. ശബരിമല ആചാര സംരക്ഷണത്തിന്റെ ഭാഗമായി സമരം ചെയ്ത വിശ്വാസികള്‍ക്കെതിരെ ചുമത്തപ്പെട്ട കേസുകളില്‍ ഗുരുതരം, ഗുരുതരം അല്ലാത്തത് എന്ന വേര്‍തിരിവ് മുന്‍ സര്‍ക്കാരിന്റെ താല്‍പ്പര്യപ്രകാരം പൊലീസ് ഉദ്യോസ്ഥര്‍ ചെയ്തതാണ്. സമരത്തിന്റെ ഭാഗമായ കേസുകളില്‍ ഇത്തരത്തിലുള്ള വേര്‍തിരിവ് അശാസ്ത്രീയവും വിശ്വാസി സമൂഹത്തിന് എതിരുമാണ്. വിശ്വാസ സമൂഹത്തിന് നീതി ലഭിക്കണമെങ്കില്‍, ഈ വിഷയവുമായി ബന്ധപ്പെട്ട മുഴുവന്‍ കേസുകളും നിരുപാധികം പിന്‍വലിക്കാന്‍ സര്‍ക്കാര്‍ തയാറാകണം. അല്ലാത്തപക്ഷം, കഴിഞ്ഞ 8 വര്‍ഷമായി കോണ്‍ഗ്രസ് കേരളത്തിലെ ജനങ്ങളോട് പറഞ്ഞത് മുഴുവന്‍ വാഗ്ദാനങ്ങളും വ്യാജമായിരുന്നു എന്ന് ജനങ്ങള്‍ക്ക് ബോധ്യപ്പെടുമെന്നും ബിജെപി എംഎല്‍എമാരായ രാജീവ് ചന്ദ്രശേഖര്‍, വി മുരളീധരന്‍, ബി.ബി ഗോപകുമാര്‍ എന്നിവര്‍ മുഖ്യമന്ത്രിക്ക് നല്‍കിയ കത്തില്‍ പറയുന്നു.

ശബരിമലയിലെ നൂറ്റാണ്ടുകള്‍ പഴക്കമുള്ള ആചാരങ്ങളും അനുഷ്ഠാനങ്ങളും സംരക്ഷിക്കാന്‍ വേണ്ടി, ശരണമന്ത്രങ്ങളുമായി തെരുവിലിറങ്ങിയത് കേരളത്തിലെ സാധാരണക്കാരായ അയ്യപ്പഭക്തരാണ്. അവരുടെ നെഞ്ചിലെ എരിയുന്ന വേദനയെയും വിശ്വാസത്തെയും ഉള്‍ക്കൊള്ളുന്നതിന് പകരം, ഭരണകൂടം അവര്‍ക്ക് സമ്മാനിച്ചത് ആയിരക്കണക്കിന് കള്ളക്കേസുകളാണ്. ഇന്ന് ആ കേസുകളുടെ പേരില്‍ കോടതി കയറിയിറങ്ങുന്നത് നമ്മുടെ നാട്ടിലെ ആയിരക്കണക്കിന് യുവാക്കളും സാധാരണ കുടുംബങ്ങളിലെ അംഗങ്ങളുമാണ്. പ്രതി ചേര്‍ക്കപ്പെട്ടവര്‍ യാതൊരു വിധത്തിലുള്ള ക്രിമിനല്‍ പശ്ചാത്തലവും ഇല്ലാത്തവരാണ്. ഈ കേസുകള്‍ വെറുമൊരു നിയമപ്രശ്നമല്ല, മറിച്ച് ഒരു ജനവിഭാഗത്തോടുള്ള ഭരണകൂടത്തിന്റെ വൈരാഗ്യബുദ്ധിയായാണ് കേരളത്തിലെ ജനങ്ങള്‍ ഇതിനെ നോക്കിക്കാണുന്നത്.

യുഡിഎഫ് പ്രതിപക്ഷത്തായിരിക്കുമ്പോള്‍ ആവശ്യപ്പെട്ട ശബരിമല സ്വര്‍ണക്കൊള്ള കേസിലെ സിബിഐ അന്വേഷണം അടിയന്തിരമായി നടപ്പിലാക്കണം. ഈ ഗൂഢാലോചനയില്‍ ഉള്‍പ്പെട്ട എല്ലാ പ്രതികളെയും കണ്ടെത്തി കുറ്റവാളികളായ മുഴുവന്‍ പേര്‍ക്കും മതിയായ ശിക്ഷ ഉറപ്പാക്കാന്‍ കാര്യക്ഷമമായ അന്വേഷണത്തിലൂടെ മാത്രമേ സാധിക്കൂ. മുന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റുമാരും ബോര്‍ഡിലെ ഉന്നതരും പ്രതികളായ ശബരിമല സ്വര്‍ണക്കൊള്ളക്കേസ് കൂടുതല്‍ ആഴത്തില്‍ അന്വേഷിക്കേണ്ടതുണ്ട്. സംസ്ഥാനത്തെ രണ്ട് മുന്‍ ദേവസ്വം മന്ത്രിമാര്‍ക്കെതിരെ ഉയര്‍ന്ന ആരോപണങ്ങളും അന്വേഷണ പരിധിയില്‍ വരണം. കേസിലെ മുഖ്യപ്രതിയായ ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് കോണ്‍ഗ്രസ് നേതാവ് സോണിയാഗാന്ധി അടക്കമുള്ളവരുമായുള്ള ബന്ധം അടക്കം അന്വേഷിക്കണം. ഹൈക്കോടതി ഉന്നയിച്ച കേസിലെ രാജ്യാന്തര ബന്ധവും അന്വേഷിക്കേണ്ടതുണ്ട്. അതിനാല്‍, ഈ കേസില്‍ ഉടന്‍ സിബിഐ അന്വേഷണം പ്രഖ്യാപിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറാകണമെന്നും ബിജെപി എംഎല്‍എമാര്‍ മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു.

Tags: BJP MLARajeev Chandrasekharb b gopakumarV Muraleedharan MLA
Share
Tweet
SendShare

More News from this section

ഓടിക്കൊണ്ടിരുന്ന ലോറിയിൽ നിന്ന് ഓക്സിജൻ സിലിണ്ടർ തെറിച്ചുവീണു; ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം

കെ.എസ്. ഹംസ പുറത്ത്, എം.സി. മായിൻ ഹാജി പുതിയ ചെയർമാൻ; അമുസ്ലിം പ്രാതിനിധ്യമില്ലാതെ വഖഫ് ബോർഡ് പുനഃസംഘടന; കോടതി കയറേണ്ടി വരും

തുലാമാസ പൂജകൾക്കായി ശബരിമല നട ഇന്ന് തുറക്കും; വെർച്വൽ ക്യൂ ബുക്കിങ് നിർത്തി; മേൽശാന്തി നറുക്കെടുപ്പ് നാളെ

മദ്യപിച്ചിരുന്നതായി പരിശോധനയില്‍ സ്ഥിരീകരണം; മിനി കൂപ്പര്‍ അപകടത്തില്‍ ജാമ്യഹര്‍ജിയെ എതിര്‍ത്ത് പ്രോസിക്യൂഷന്‍; വിധി നാളെ

തുലാമാസ പൂജയ്‌ക്ക് ശബരിമല ഒരുങ്ങുന്നു; മുഖ്യമന്ത്രി നാളെ സന്നിധാനത്ത്

മെസിയുടെ കേരള സന്ദര്‍ശന വിവാദം: മുന്‍മന്ത്രി അബ്ദുറഹിമാനെതിരെ കേസെടുക്കാന്‍ ഗവര്‍ണറുടെ അനുമതി തേടി; മുഖ്യമന്ത്രി കത്ത് കൈ മാറി

Latest News

റഷ്യൻ എണ്ണ വാങ്ങുന്ന രാജ്യങ്ങൾക്കുള്ള അധിക തീരുവയിൽ ഇളവ്; വീണ്ടും നിലപാട് മാറ്റി ട്രംപ്; ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും ആശ്വാസം

ചാര്‍മിളയുടെ തിരിച്ചുവരവ്; ഫില്മിവേയുടെ ‘തേടല്‍’ ചിത്രീകരണം പുരോഗമിക്കുന്നു

യുവാക്കള്‍ക്ക് തൊഴില്‍നൈപുണ്യം വര്‍ധിപ്പിക്കാന്‍ കേന്ദ്ര നീക്കം; പിഎം സേതു 3,687 കോടിയുടെ നിക്ഷേപം

ഏലൂരില്‍ വായുമലിനീകരണം ആശങ്കാജനകം; തുടര്‍ച്ചയായി മോശം നിലയില്‍ വായുഗുണനിലവാരം; ജാഗ്രതാ നിര്‍ദ്ദേശം

വൈക്കം സിഐക്കെതിരെ കൈക്കൂലി പരാതി; ഓഫീസില്‍ വിജിലന്‍സ് റെയ്ഡ്

കിഫ്ബി അഴിമതി ആരോപണം: പിണറായി വിജയന്റെ രാജി ആവശ്യപ്പെട്ട് യുവമോര്‍ച്ച മാര്‍ച്ച്; പ്രവര്‍ത്തകര്‍ക്കുനേരെ ഗ്രനേഡ് പ്രയോഗം; സമരത്തെ അടിച്ചമര്‍ത്താനാകില്ലെന്ന് ബിജെപി

ദുര്‍ഗാപൂജാ ആഘോഷലഹരിയില്‍ പശ്ചിമ ബംഗാള്‍; മഹാഷഷ്ഠിയോടെ ഉത്സവത്തിന് തുടക്കം

ശബരിമലയില്‍ വന്‍ ഭക്തജനത്തിരക്ക്; നട തുറക്കുന്ന ദിവസം മാത്രം 30,000 പേര്‍ക്ക് ബുക്കിങ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies