മൂവാറ്റുപുഴയിൽ വയോധികയുടെ വായിൽ തുണി തിരുകി ആഭരണങ്ങൾ കവർന്നു; നാടകീയ നീക്കങ്ങൾക്കൊടുവിൽ ഹോം നേഴ്സും സുഹൃത്തും പിടിയിൽ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

മൂവാറ്റുപുഴയിൽ വയോധികയുടെ വായിൽ തുണി തിരുകി ആഭരണങ്ങൾ കവർന്നു; നാടകീയ നീക്കങ്ങൾക്കൊടുവിൽ ഹോം നേഴ്സും സുഹൃത്തും പിടിയിൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 27, 2026, 08:11 am IST
Facebook
Twitter
WhatsAppTelegram

മൂവാറ്റുപുഴ: വീട്ടിൽ ഒറ്റയ്‌ക്ക് താമസിച്ചിരുന്ന വയോധികയുടെ വായിൽ തുണി തിരുകി കെട്ടിയിട്ട് ആഭരണങ്ങൾ കവർന്ന കേസിൽ ഹോം നേഴ്സും സുഹൃത്തും പോലീസിന്റെ പിടിയിലായി. തമിഴ്‌നാട് മധുര സ്വദേശി സുധശങ്കർ, ദിണ്ടിഗൽ സ്വദേശി ലക്ഷ്മി എന്നിവരാണ് അറസ്റ്റിലായത്. മാറാടി മഞ്ചേരിപടി സ്വദേശിയായ 89 വയസ്സുകാരി മറിയാമ്മയുടെ സ്വർണാഭരണങ്ങളാണ് ഇവർ കവർന്നത്. പ്രതികളിൽ നിന്ന് മോഷ്ടിച്ച സ്വർണം പോലീസ് വീണ്ടെടുത്തിട്ടുണ്ട്.

കഴിഞ്ഞ മെയ് 24-ന് രാവിലെയായിരുന്നു നാടിനെ നടുക്കിയ ക്രൂരമായ കവർച്ച നടന്നത്. മറിയാമ്മയെ അക്രമിച്ച് വായിൽ തുണി തിരുകിയ ശേഷം കൈകളിൽ അണിഞ്ഞിരുന്ന അഞ്ച് സ്വർണവളകൾ പ്രതികൾ കവരുകയായിരുന്നു. കവർച്ചയ്‌ക്ക് ശേഷം പോലീസിനെ തെറ്റിദ്ധരിപ്പിക്കാൻ വലിയൊരു നാടകമാണ് ഹോം നേഴ്സായ സുധശങ്കർ നടത്തിയത്. അജ്ഞാതരായ ആരോ വന്ന് തന്നെ കെട്ടിയിട്ട് മുറിയിൽ തള്ളിയ ശേഷമാണ് മോഷണം നടത്തിയതെന്നായിരുന്നു സുധശങ്കർ പോലീസിന് നൽകിയ ആദ്യ മൊഴി.

എന്നാൽ അന്വേഷണത്തിന്റെ ഭാഗമായി ഹോം നേഴ്സിന്റെ മൊബൈൽ ഫോൺ പരിശോധിച്ച പോലീസിന് ചില അസ്വാഭാവികമായ കാര്യങ്ങൾ കണ്ടെത്താനായി. ഇതേത്തുടർന്ന് നടത്തിയ വിശദമായ ചോദ്യം ചെയ്യലിലാണ് കവർച്ചാ നാടകത്തിന്റെ ചുരുളഴിഞ്ഞതും പ്രതി ഹോം നേഴ്സ് തന്നെയാണെന്ന് വ്യക്തമായതും. സുധശങ്കർ ആസൂത്രണം ചെയ്ത പദ്ധതി പ്രകാരമാണ് സുഹൃത്തായ ലക്ഷ്മി വീട്ടിലെത്തി മോഷണം നടത്തിയത്. മൂവാറ്റുപുഴ ഡിവൈഎസ്പി അബ്ദുൾ മുനീറിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് കേസ് അന്വേഷിച്ച് പ്രതികളെ വലയിലാക്കിയത്.

Tags: theftHome nurse
Share
Tweet
SendShare

More News from this section

സംരക്ഷിക്കാന്‍ ആളില്ല; വീടിന്റെ സണ്‍ഷെയ്ഡില്‍ നിന്ന് ചാടാന്‍ ശ്രമിച്ച് 82കാരി, രക്ഷകരായി നാട്ടുകാര്‍

16കാരിയെ സ്പായില്‍ വിറ്റു; തുടര്‍ന്ന് ലൈംഗികമായി ചൂഷണം; രണ്ട് ജീവനക്കാര്‍ അറസ്റ്റില്‍

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

Latest News

രാജ്യത്ത് 137 കാൻസർ മരുന്നുകൾക്ക് വില കുറയും; പുതുക്കിയ നിരക്ക് നവംബർ 9 മുതൽ

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: അന്വേഷണം ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള സംഘത്തിന്; എസ്‌ഐടി രൂപീകരിക്കും: സുവേന്ദു അധികാരി

ചെന്നൈയില്‍ കനത്ത മഴ; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു, സര്‍വീസുകള്‍ വൈകി

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

ഫ്രാന്‍സില്‍ കലാപം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies