ദേശീയ രാഷ്ട്രീയത്തിൽ സജീവമാകണം, മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് മാറണം'; സിദ്ധരാമയ്യയോട് കോണ്‍ഗ്രസ് നേതൃത്വം ആവശ്യപ്പെട്ടതായി സൂചന
Thursday, September 3 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ദേശീയ രാഷ്‌ട്രീയത്തിൽ സജീവമാകണം, മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് മാറണം’; സിദ്ധരാമയ്യയോട് കോണ്‍ഗ്രസ് നേതൃത്വം ആവശ്യപ്പെട്ടതായി സൂചന

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 27, 2026, 08:47 am IST
Facebook
Twitter
WhatsAppTelegram

ന്യൂഡല്‍ഹി: കർണാടകയിലെ കസേരകളി പുതിയ തലത്തിലേക്ക് നീങ്ങിയതായി റിപ്പോർട്ട്. മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് മാറണമെന്ന് കോണ്‍ഗ്രസ് നേതൃത്വം സിദ്ധരാമയ്യയോട് ആവശ്യപ്പെട്ടതായി ദേശീയ മാധ്യമങ്ങൾ റിപ്പോര്‍ട്ട് ചെയ്യുന്നു . അദ്ദേഹത്തിന്റെ സേവനം ദേശീയ തലത്തിൽ ആവശ്യമുണ്ടെന്നും അതിനാൽ രാജ്യസഭയിലേക്ക് മാറി ദേശീയ രാഷ്‌ട്രീയത്തില്‍ സജീവമാകാൻ സിദ്ധരാമയ്യയോട് രാഹുലും സോണിയയും ആവശ്യപ്പെട്ടതായുമാണ് പാര്‍ട്ടി വൃത്തങ്ങൾ പ്രചരിപ്പിക്കുന്നത്. കര്‍ണാടകയിൽ നേതൃതര്‍ക്കം പരിഹരിക്കാന്‍ കഴിഞ്ഞ ദിവസം ഡല്‍ഹിയില്‍ നടന്ന നിര്‍ണായക ചര്‍ച്ചയിലാണ് സിദ്ധരാമയ്യയോട് ഇക്കാര്യം ആവശ്യപ്പെട്ടത്.

മുഖ്യമന്ത്രി സിദ്ധരാമയ്യയും ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാറും കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെ, ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി എന്നിവരുമായുള്ള കൂടിക്കാഴ്ചയാണ് നടന്നത്. ഇന്ദിരാഭവനിലായിരുന്നു കൂടിക്കാഴ്ച.

സിദ്ധരാമയ്യയ്‌ക്ക് രാജ്യസഭ സീറ്റ് നല്‍കി ഒതുക്കാനാണ് നീക്കം. അതിനായാണ് ഡല്‍ഹിയില്‍ ഉയര്‍ന്ന പദവി നല്‍കി ദേശീയ രാഷ്‌ട്രീയത്തില്‍ സിദ്ധരാമയ്യയെ സജീവമാക്കുമെന്നു പ്രചരിപ്പിക്കുന്നത്. കസേരമാറ്റത്തെ തുടർന്ന് സിദ്ധരാമയ്യ ഉന്നയിക്കുന്ന എല്ലാ ആവശ്യങ്ങളും പരിഹരിക്കുമെന്നും രാഹുൽ ഉറപ്പുനല്‍കിയെന്നാണ് റിപ്പോർട്ട്.

എന്നാൽ മുഖ്യമന്ത്രി പദവി മാറ്റത്തില്‍ നടന്ന ചര്‍ച്ച പരാജയപ്പെട്ടെന്നും ഡി കെ ശിവകുമാറിന്റെ മുഖ്യമന്ത്രി ആക്കരുതെന്നു സിദ്ദരാമയ്യ ആവശ്യപ്പെട്ടതായും ഉള്ള വിവരവും പുറത്തു വരുന്നുണ്ട്.

Tags: KarnatakaFEATURED2Chief Minister SiddaramaiahDeputy Chief Minister DK Shivakumar
Share
Tweet
SendShare

More News from this section

ഓടുന്ന ട്രെയിനിലെ AC ഫസ്റ്റ് ക്ലാസിൽ വിളക്ക് കത്തിച്ച് പൂജ :തീപിടിത്ത സാധ്യത ചൂണ്ടിക്കാട്ടിയിട്ടും വഴങ്ങിയില്ല, ടിക്കറ്റ് ഇൻസ്പെക്ടറുടെ മുന്നറിയിപ്പ് അവഗണിച്ച യാത്രക്കാരൻ അറസ്റ്റിൽ

മീനാക്ഷിയമ്മനെ കാണാൻ മധുരയിലേക്ക് ഭക്തസാഗരം; 17 വർഷത്തെ ഇടവേളയ്‌ക്ക് ശേഷം സെപ്റ്റംബർ 17ന് മഹാകുംഭാഭിഷേകം, യാഗശാല പൂജകൾക്ക് സെപ്റ്റംബർ 11ന് തുടക്കം, ഒരുക്കങ്ങൾ അവസാനഘട്ടത്തിൽ

‘അമേരിക്ക ഭാരതത്തെ സ്വീകരിക്കുന്നു’; സർസംഘചാലക് മോഹൻ ഭാഗവതിന്റെ യുഎസ് സന്ദർശനത്തിന് ലഭിച്ച സ്വീകാര്യത ഹിന്ദുസമൂഹത്തിന്റെ വളർച്ചയുടെ അടയാളമെന്ന് ശ്രീധർ വെമ്പു

38 വർഷത്തെ സൈനിക സേവനം, ഇനി രാമക്ഷേത്രത്തിന്റെ ചുമതല; റിട്ട. എയർ മാർഷൽ ജിതേന്ദ്ര മിശ്ര ആദ്യ ട്രസ്റ്റ് സിഇഒ

ഫ്രാൻസും  ഇംഗ്ലണ്ടും ഇറ്റലിയും പ്ലീസ് സ്റ്റെപ്പ് ബാക്ക്! ലോക റാങ്കിംഗിൽ സുഗന്ധമുള്ള നേട്ടവുമായി ഇന്ത്യയുടെ സ്വന്തം നെയ്യ്

അഭിഭാഷകരെ ആക്രമിച്ചാൽ ഇനി 7 വർഷം വരെ തടവ്; ഒരു ലക്ഷം രൂപ പിഴയും, ഗോവയിൽ അഭിഭാഷക സംരക്ഷണ ബിൽ പാസാക്കി; വ്യാജപരാതി നൽകുന്നവർക്ക് ഒരു വർഷം വരെ തടവോ പിഴയോ അല്ലെങ്കിൽ രണ്ടും കൂടിയോ

Latest News

ഹോർമുസിൽ അമേരിക്കയുടെ വമ്പൻ സൈനിക നീക്കം; 1.8 കോടി ബാരൽ എണ്ണയുമായി 40 കപ്പലുകൾ സുരക്ഷിതമായി കടലിടുക്ക് കടന്നു; 60 ഇറാൻ കേന്ദ്രങ്ങളിൽ ആക്രമണം

കല്യാണവീട്ടിലെത്തിയവർക്ക് വെട്ടേറ്റ സംഭവം; മൂന്ന് പേർ പൊലീസ് കസ്റ്റഡിയിൽ

മകനൊപ്പം വീട്ടിലേക്ക് മടങ്ങുന്നതിനിടെ വീട്ടമ്മയുടെ സ്വർണമാല പൊട്ടിച്ചു; സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച അന്വേഷണത്തിൽ യുവാവ് പിടിയിൽ

സോഷ്യൽ മീഡിയ കോർഡിനേറ്ററുമായി ബന്ധപ്പെട്ട MDMA കേസ് ചോദിച്ചു; മാധ്യമപ്രവർത്തകനോട് ക്ഷുഭിതനായി മുഖ്യമന്ത്രി; പ്രതിഷേധിച്ച് KUWJ,രീതി ജനാധിപത്യ സമൂഹത്തിന് യോജിച്ചതല്ല

മെസിയുടെ പേരിലെ തട്ടിപ്പ്; എസ്ഐടി രൂപീകരിക്കാൻ നിയമോപദേശം തേടി സർക്കാർ, മുതിർന്ന ഐപിഎസ് ഉദ്യോഗസ്ഥന്റെ നേതൃത്വത്തിൽ അന്വേഷണ സംഘത്തിന് രൂപം നൽകും

സ്റ്റേഷൻ പരിധിക്ക് പുറത്തുള്ള സ്പായിൽ മഫ്തിയിലെത്തി പരിശോധനയുടെ പേരിൽ സൗജന്യ മസാജ്; പിന്നാലെ മേലുദ്യോഗസ്ഥന് നൽകാനെന്ന് പറഞ്ഞ് മേശവലിപ്പിലെ പണവും വാങ്ങി, പോലീസുകാരന് സസ്പെൻഷൻ

‘കേരളത്തെ ശിലായുഗത്തിലേക്ക് പിന്നോട്ടടിക്കാൻ അനുവദിക്കില്ല’; സ്ത്രീകളുടെ അവകാശങ്ങളിൽ വിട്ടുവീഴ്ചയില്ല: രാജീവ് ചന്ദ്രശേഖർ

‘പനി എമർജൻസിയല്ല, ഇവിടെ ഓടിക്കയറാനല്ല’; രോഗിയോട് മോശമായി സംസാരിച്ച ഡോക്ടർക്കെതിരെ നടപടി, കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലെ ഡോ. രേഖ കെ. കൃഷ്ണന് സ്ഥലംമാറ്റം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies