തിരുവനന്തപുരം: ചാത്തന്നൂർ എംഎൽഎ, ബി. ബി ഗോപകുമാറിനെ ബിജെപിയുടെ നിയമസഭ കക്ഷി നേതാവായി തെരഞ്ഞെടുത്തു. ബിജെപി യുടെ സ്പീക്കർ സ്ഥാനാർത്ഥിയായിരുന്നു അദ്ദേഹം.
ഒരു സാധാരണ പ്രവർത്തകനിൽ നിന്നാണ് പഞ്ചായത്ത് അംഗമായും എംഎൽഎയായും ബിജെപി/എൻഡിഎ നിയമസഭാ കക്ഷി നേതാവായും അദ്ദേഹം ഉയർന്നു വന്നത്. വർഷങ്ങളായുള്ള കഠിനാധ്വാനത്തിന്റെയും അർപ്പണബോധത്തിന്റെയും ജനസേവനത്തിന്റെയും തെളിവാണിതെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ പറഞ്ഞു.
ചാത്തന്നൂര്‍ മീനാട് ബാലകൃഷ്ണ മന്ദിരത്തില്‍ പരേതരായ ബാലകൃഷ്ണന്റയും പത്മാവതിയുടേയും മകനാണ് ഗോപകുമാര്‍. കഠിനപ്രയത്നത്തിലൂടെയും അവിശ്രമമായ അധ്വാനത്തിലൂടെയുമാണ് 2026ല്‍ ചരിത്രം കുറിച്ചത്. അദ്ധ്യപകനായ അദ്ദേഹം ബിജെപിയുടെ കൊല്ലം ജില്ലാ അദ്ധ്യക്ഷൻ, തിരുവനന്തപുരം മേഖലാ അദ്ധ്യക്ഷൻ എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. 1995 മുതല്‍ 2000 വരെ ചാത്തന്നൂരില്‍ പഞ്ചായത്ത് അംഗമായിരുന്നു.















