പൊലീസ് ഉദ്യോഗസ്ഥർ നോക്കി നിൽക്കേ മുട്ടയേറ്; ഇഡി ഉദ്യോഗസ്ഥർക്ക് നേരെയുണ്ടായ  അക്രമങ്ങൾക്ക് നേതൃത്വം നൽകിയത് സിപിഎം മുൻ കൗൺസിലർ ഐ പി ബിനു
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

പൊലീസ് ഉദ്യോഗസ്ഥർ നോക്കി നിൽക്കേ മുട്ടയേറ്; ഇഡി ഉദ്യോഗസ്ഥർക്ക് നേരെയുണ്ടായ  അക്രമങ്ങൾക്ക് നേതൃത്വം നൽകിയത് സിപിഎം മുൻ കൗൺസിലർ ഐ പി ബിനു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 28, 2026, 11:28 am IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വീടിന് മുന്നിൽ ഇഡി ഉദ്യോഗസ്ഥർക്ക് നേരെയുണ്ടായ  അക്രമങ്ങൾക്ക് നേതൃത്വം നൽകിയത് സിപിഎം മുൻ കൗൺസിലർ ഐ പി ബിനു.  പോലീസ് ഉദ്യോഗസ്ഥർ നോക്കി നിൽക്കെ ഇഡി ഉദ്യോഗസ്ഥർ സഞ്ചരിച്ച വാഹനത്തിന് നേർക്ക് ബിനു മുട്ടയേറ് നടത്തുന്ന ദൃശ്യങ്ങൾ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഇയാൾ ഒളിവിലാണ് എന്നാണ് പൊലീസ് ഭാഷ്യം.

പാളയം ഏരിയ കമ്മിറ്റി അംഗമാണ് ബിനു. 2017-ൽ ബി.ജെ.പി സംസ്ഥാന കമ്മിറ്റി ഓഫീസിന് നേരെയുണ്ടായ ആക്രമണവുമായി ബന്ധപ്പെട്ട് ബിനുവിനെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. കോടിയേരി ബാലകൃഷ്ണന്റെ തണലിൽ ആണ് ബിനു തിരുവനന്തപുരത്ത് വളർന്ന് പന്തലിച്ചത്.  ഇത്തവണയും കോർപ്പറേഷനിലെ കുന്നംകുഴി വാർഡിൽ നിന്നും മത്സരിച്ചെങ്കിലും തോറ്റു.

അതേസമയം.  ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ ഒരാൾ കൂടി പിടിയിലായി.  പ്രതിയായ അമലിനെ കോട്ടയത്ത് നിന്നാണ് പിടികൂടിയത്. പ്രതിയെ ഇന്ന് തന്നെ  തിരുവനന്തപുരത്തെത്തിക്കും.  ഇതോടെ കേസിൽ പിടിയിലായവരുടെ എണ്ണം എട്ടായി. ആകെ 12 പേരെയാണ് പ്രതി ചേർത്തിരിക്കുന്നത്. സംഭവവുമായി ബന്ധപ്പെട്ട് കണ്ടാലറിയാവുന്ന 300 പേർക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. വധശ്രമത്തിനുള്ള വകുപ്പ് അടക്കം  ചേർത്താണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.

കഴിഞ്ഞ ദിവസം പൊലീസിന്റെ മുക്കിൻ തുമ്പിലായിരുന്നു ആക്രമണം നടന്നത്. ഈ സമയത്ത് പൊലീസ് നോക്കി നിന്നു എന്ന് മാത്രമല്ല ആദ്യഘട്ടത്തിൽ പ്രതികളെ അറസ്റ്റ് ചെയ്യാൻ പോലും പൊലീസ് തയ്യാറായില്ല. അതിനിടെ പാളയം ഏരിയ കമ്മിറ്റി ഓഫീസിന് മുന്നിൽ ശിവൻ കുട്ടി അടക്കമുള്ള സിപിഎം നേതാക്കളുമായി പൊലീസ് ചർച്ച നടത്തി പതിവ് പൊലെ ഡമ്മി പ്രതികളെ ഹാജരാക്കാനുള്ള ശ്രമവുമുണ്ടായി. എന്നാൽ ആക്രമത്തിന്റെ ദൃശ്യങ്ങൾ ക്യത്യമാണെന്നിരിക്കെ ഈ ശ്രമം വിലപ്പോവില്ലെന്ന് കണ്ടതോടെയാണ് യഥാർത്ഥ പ്രതികളെ തന്നെ അറസ്റ്റ് ചെയ്തത്. കേരള പൊലീസ് ആസ്ഥാനത്ത് നിന്ന് രണ്ട് കിലോ മീറ്റർ മാത്രം അകലെ നടന്ന കേന്ദ്രസേനയ്‌ക്കും ഉദ്യോഗസ്ഥർക്കും നേരെ നടന്ന ആക്രമണം ആഭ്യന്തര വകുപ്പിനും സേനയ്‌ക്കും വലിയ നാണക്കേടാണ് ഉണ്ടാക്കിയിരിക്കുന്നത്.

ഇ ഡി ഉദ്യോഗസ്ഥർക്ക് ആക്രമണം ഉണ്ടായ പശ്ചാത്തലത്തിൽ  കൊച്ചി ഇ ഡി ഓഫീസിന് സുരക്ഷ വർധിപ്പിപ്പിച്ചു. കൂടുതൽ കേന്ദ്ര സേനയുടെയും പോലീസിന്റെയും സുരക്ഷ വർദ്ധിപ്പിച്ചു.കടവന്ത്രയിലെ ഓഫീസിന് മുന്നിൽ ബാരിക്കേഡുകൾ സ്ഥാപിച്ചിട്ടുണ്ട്.

 

Tags: CPIMI P BinuED Attack
Share
Tweet
SendShare

More News from this section

ക്ഷേത്രത്തിന്റെ സ്ഥാനത്ത് കരിങ്കൽ വിഗ്രഹങ്ങൾ മാത്രം; 300 വർഷം പഴക്കമുള്ള ക്ഷേത്രം ജെസിബി ഉപയോഗിച്ച് തകർത്തു; വിലപിടിപ്പുള്ള വസ്തുക്കൾ കടത്തി; എല്ലാം സിപിഎം ഒത്താശയോടെ

ഓടിക്കൊണ്ടിരുന്ന ലോറിയിൽ നിന്ന് ഓക്സിജൻ സിലിണ്ടർ തെറിച്ചുവീണു; ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം

കെ.എസ്. ഹംസ പുറത്ത്, എം.സി. മായിൻ ഹാജി പുതിയ ചെയർമാൻ; അമുസ്ലിം പ്രാതിനിധ്യമില്ലാതെ വഖഫ് ബോർഡ് പുനഃസംഘടന; കോടതി കയറേണ്ടി വരും

തുലാമാസ പൂജകൾക്കായി ശബരിമല നട ഇന്ന് തുറക്കും; വെർച്വൽ ക്യൂ ബുക്കിങ് നിർത്തി; മേൽശാന്തി നറുക്കെടുപ്പ് നാളെ

മദ്യപിച്ചിരുന്നതായി പരിശോധനയില്‍ സ്ഥിരീകരണം; മിനി കൂപ്പര്‍ അപകടത്തില്‍ ജാമ്യഹര്‍ജിയെ എതിര്‍ത്ത് പ്രോസിക്യൂഷന്‍; വിധി നാളെ

തുലാമാസ പൂജയ്‌ക്ക് ശബരിമല ഒരുങ്ങുന്നു; മുഖ്യമന്ത്രി നാളെ സന്നിധാനത്ത്

Latest News

വെറുതെ സ്വപ്നം കാണണ്ട!! ഇന്ത്യ ബംഗ്ലാദേശോ പാകിസ്ഥാനോ ആകില്ല; ന്യൂനപക്ഷങ്ങളെ രാഷ്‌ട്രീയ നേട്ടത്തിനായി ഉപയോഗിക്കുന്നു; പ്രതിപക്ഷത്തിനെതിരെ മുഹമ്മദ് ഫൈസ് ഖാൻ

റഷ്യൻ എണ്ണ വാങ്ങുന്ന രാജ്യങ്ങൾക്കുള്ള അധിക തീരുവയിൽ ഇളവ്; വീണ്ടും നിലപാട് മാറ്റി ട്രംപ്; ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും ആശ്വാസം

ചാര്‍മിളയുടെ തിരിച്ചുവരവ്; ഫില്മിവേയുടെ ‘തേടല്‍’ ചിത്രീകരണം പുരോഗമിക്കുന്നു

യുവാക്കള്‍ക്ക് തൊഴില്‍നൈപുണ്യം വര്‍ധിപ്പിക്കാന്‍ കേന്ദ്ര നീക്കം; പിഎം സേതു 3,687 കോടിയുടെ നിക്ഷേപം

മെസിയുടെ കേരള സന്ദര്‍ശന വിവാദം: മുന്‍മന്ത്രി അബ്ദുറഹിമാനെതിരെ കേസെടുക്കാന്‍ ഗവര്‍ണറുടെ അനുമതി തേടി; മുഖ്യമന്ത്രി കത്ത് കൈ മാറി

ഏലൂരില്‍ വായുമലിനീകരണം ആശങ്കാജനകം; തുടര്‍ച്ചയായി മോശം നിലയില്‍ വായുഗുണനിലവാരം; ജാഗ്രതാ നിര്‍ദ്ദേശം

വൈക്കം സിഐക്കെതിരെ കൈക്കൂലി പരാതി; ഓഫീസില്‍ വിജിലന്‍സ് റെയ്ഡ്

കിഫ്ബി അഴിമതി ആരോപണം: പിണറായി വിജയന്റെ രാജി ആവശ്യപ്പെട്ട് യുവമോര്‍ച്ച മാര്‍ച്ച്; പ്രവര്‍ത്തകര്‍ക്കുനേരെ ഗ്രനേഡ് പ്രയോഗം; സമരത്തെ അടിച്ചമര്‍ത്താനാകില്ലെന്ന് ബിജെപി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies