വീണയ്ക്ക് മാസം എട്ട് ലക്ഷം, ആകെ 2.78 കോടി; പുറമേ 50 ലക്ഷം രൂപയുടെ വായ്പയും; കരിമണൽ കമ്പനിയിൽ നിന്നും പിണറായിയുടെ മകൾക്ക് പണം ഒഴുകിയ വഴികൾ
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

വീണയ്‌ക്ക് മാസം എട്ട് ലക്ഷം, ആകെ 2.78 കോടി; പുറമേ 50 ലക്ഷം രൂപയുടെ വായ്പയും; കരിമണൽ കമ്പനിയിൽ നിന്നും പിണറായിയുടെ മകൾക്ക് പണം ഒഴുകിയ വഴികൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 28, 2026, 04:08 pm IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം: മുൻ മുഖ്യമന്ത്രി വീണയ്‌ക്ക്  സിഎംആ‍ർഎൽ  പ്രതിമാസം നൽകിയത് എട്ട് ലക്ഷം രൂപ.  അഞ്ച് ലക്ഷം വീണയുടെ അക്കൗണ്ടിലേക്കും  മൂന്ന് ലക്ഷം വീണയുടെ കമ്പനിയായ എക്സാലോജിക്കിന്റെ അക്കൗണ്ടിലുമാണ് നൽകിയിരുന്നത്. ഒരു വർഷം 96 ലക്ഷമാണ് വീണ കരിമണൽ കമ്പനിയിൽ നിന്നും  കൈപ്പറ്റിയത്. ആകെ 2.78 കോടിയാണ്  വീണയുടെ കയ്യിലെത്തിയത്. കരിമണൽ ഖനനവുമായി ബന്ധപ്പെട്ട പരിസ്ഥിതി വകുപ്പും മലീനീകരണ നിയന്ത്രണ വകുപ്പും പിണറായി വിജയന്റെ കീഴിലാണ്. അഴിമതിയുടെ കറുത്ത അദ്ധ്യായം ഇവിടെയാണ് ആരംഭിക്കുന്നത്

പിണറായി മുഖ്യമന്ത്രിയായതിന് പിന്നാലെ 2017 ജനുവരി മുതൽ 2020 ജൂൺ വരെയാണ് പണം നൽകൽ. 2019ൽ സിഎംആ‍ർഎല്ലിൽ ആദായ വകുപ്പ് നടത്തിയ പരിശോധനയിലാണ് 1.72 കോടി വീണയ്‌ക്ക് നൽകിയെന്നാണ് കണ്ടെത്തിയത്. എന്നാൽ ഈ റെയ്ഡിന് ശേഷവും കരിമണൽ കമ്പനിയിൽ നിന്നും വീണയുടെ അക്കൗണ്ടിലേക്ക് പണം ഒഴുകിയെന്ന് സീരിയസ് ഫ്രോഡ് ഇൻവസ്റ്റി​ഗേഷൻ ഓഫീസ്( എസ്എഫ്ഐഒ) കണ്ടെത്തിയിരുന്നു.

സിഎംആർഎൽ മാത്രമാണ് എക്സാലോജിക്കിന്റെ പ്രധാന വരുമാന മാ‍ർഗവും പ്രധാന ക്ലയ്ൻറ്. എക്സാലോജിക്കിന്റെ സ്ഥാപിച്ചത് പോലും ഇത്തരം ഇടപാടിനായാണോ എന്ന സംശയവും ശക്തമാണ്. എക്സാലോജിക്കുമായുള്ള ഇടപാട് അവസാനിച്ച ശേഷം കരിമണൽ കമ്പനി  ഐടി സ്ഥാപനമായ എടിഎൻഎ ടെക്നോളജീസുമായി കരാറുണ്ടാക്കിയിരുന്നു. ശരിക്കും ഐടി സേവനം നൽകിയ ഈ സ്ഥാപനത്തിന് വെറും 27 ലക്ഷത്തോളം മാത്രമാണ് സിഎംഎആർഎൽ നൽകിയത്.

എക്സാലോജിക്കിന്റെ ഐടി ഡവലപ്പർമാ‍ർക്ക് പോലും സിഎംഎആർഎലിന്  എന്ത് സേവനമാണ് വീണ നൽകിയതെന്ന് അറിയില്ല എസ്എഫ്ഐഒയുടെ മുന്നിൽ  സേവനം നൽകിയത് സംബന്ധിച്ച യാതൊരു രേഖയും ഹാജരാക്കാനും വീണയ്‌ക്ക് ഇതുവരെ സാധിച്ചിട്ടില്ല. സിഎംഎആർഎൽ എംഡി ശശിധരൻ കർത്തയുമായി നേരിട്ടായിരുന്നു കരാ‍ർ എന്ന് പറയുമ്പോഴും ഇതുമായി ബന്ധപ്പെട്ട രേഖകളും സന്ദേശങ്ങളും വീണയക്ക് ഹാജരാക്കാനായിട്ടില്ല.

പണം കൈമാറുന്നതുമായി ബന്ധപ്പെട്ട് മാത്രമാണ് ഇരു കമ്പനികളും തമ്മിൽ ആകെയുണ്ടായ ആശയവിനിമയം.  ഇതിന് പുറമേ 2015-16 ൽ ശശിധരൻ ക‍ർത്തയുടെ ഉടമസ്ഥതയിലുള്ള എംപവർ ക്യാപിറ്റൽ ഇന്ത്യ ഇൻവസ്റ്റമെന്റ് എന്ന സ്ഥാപനം വീണയ്‌ക്ക് 50 ലക്ഷം വായ്പയും നൽകിയിട്ടുണ്ട്. ഇതിൽ ആകെ നാല് ലക്ഷം മാത്രമാണ് വീണ തിരിച്ചടച്ചത്.

ഇതെല്ലാം പരിശോധിച്ചാണ് എസ്എഫ്ഐഒ കമ്പനീസ് ആക്ടിലെ 447 വകുപ്പ് ചുമത്തിയത്. ഇതിൽ സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫീസ് നടത്തിയ അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിച്ചിട്ടുണ്ട്. കമ്പനി നിയമങ്ങൾ ലംഘിച്ച്, യാതൊരു സേവനവും നൽകാതെയാണ് വീണ പണം വാങ്ങിയതെന്ന് കുറ്റപത്രത്തിൽ വ്യക്തമാക്കിയിട്ടുണ്ട്.

 

Tags: ed raidveena vijayanpinarayi viajayan
Share
Tweet
SendShare

More News from this section

തമിഴ്‌നാട്ടിൽ ആർഎസ്എസ് പഥസഞ്ചലനത്തിന് അനുമതി; വിജയ് സർക്കാരിനെയും പോലീസിനെയും രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി

കളമശ്ശേരിയിൽ യുവതിക്കും അമ്മയ്‌ക്കും മർദനമെന്ന് പരാതി; സിപിഎം സ്വാധീനത്തിന് വഴങ്ങി പ്രതിയെ സഹായിച്ചു; എഎസ്ഐക്കെതിരെ ആരോപണം

മതമൗലികവാദ സംഘടനകളെ താലോലിച്ച് യുഡിഎഫ് സർക്കാർ; വഖഫ് ബോർഡ് പുന:സംഘടനയിൽ ജമാഅത്തെ ഇസ്ലാമി വനിതാ നേതാവ്

ക്ഷേത്രത്തിന്റെ സ്ഥാനത്ത് കരിങ്കൽ വിഗ്രഹങ്ങൾ മാത്രം; 300 വർഷം പഴക്കമുള്ള ക്ഷേത്രം ജെസിബി ഉപയോഗിച്ച് തകർത്തു; വിലപിടിപ്പുള്ള വസ്തുക്കൾ കടത്തി; എല്ലാം സിപിഎം ഒത്താശയോടെ

വെറുതെ സ്വപ്നം കാണണ്ട!! ഇന്ത്യ ബംഗ്ലാദേശോ പാകിസ്ഥാനോ ആകില്ല; ന്യൂനപക്ഷങ്ങളെ രാഷ്‌ട്രീയ നേട്ടത്തിനായി ഉപയോഗിക്കുന്നു; പ്രതിപക്ഷത്തിനെതിരെ മുഹമ്മദ് ഫൈസ് ഖാൻ

ഓടിക്കൊണ്ടിരുന്ന ലോറിയിൽ നിന്ന് ഓക്സിജൻ സിലിണ്ടർ തെറിച്ചുവീണു; ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം

Latest News

കെ.എസ്. ഹംസ പുറത്ത്, എം.സി. മായിൻ ഹാജി പുതിയ ചെയർമാൻ; അമുസ്ലിം പ്രാതിനിധ്യമില്ലാതെ വഖഫ് ബോർഡ് പുനഃസംഘടന; കോടതി കയറേണ്ടി വരും

തുലാമാസ പൂജകൾക്കായി ശബരിമല നട ഇന്ന് തുറക്കും; വെർച്വൽ ക്യൂ ബുക്കിങ് നിർത്തി; മേൽശാന്തി നറുക്കെടുപ്പ് നാളെ

റഷ്യൻ എണ്ണ വാങ്ങുന്ന രാജ്യങ്ങൾക്കുള്ള അധിക തീരുവയിൽ ഇളവ്; വീണ്ടും നിലപാട് മാറ്റി ട്രംപ്; ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും ആശ്വാസം

മദ്യപിച്ചിരുന്നതായി പരിശോധനയില്‍ സ്ഥിരീകരണം; മിനി കൂപ്പര്‍ അപകടത്തില്‍ ജാമ്യഹര്‍ജിയെ എതിര്‍ത്ത് പ്രോസിക്യൂഷന്‍; വിധി നാളെ

തുലാമാസ പൂജയ്‌ക്ക് ശബരിമല ഒരുങ്ങുന്നു; മുഖ്യമന്ത്രി നാളെ സന്നിധാനത്ത്

ചാര്‍മിളയുടെ തിരിച്ചുവരവ്; ഫില്മിവേയുടെ ‘തേടല്‍’ ചിത്രീകരണം പുരോഗമിക്കുന്നു

യുവാക്കള്‍ക്ക് തൊഴില്‍നൈപുണ്യം വര്‍ധിപ്പിക്കാന്‍ കേന്ദ്ര നീക്കം; പിഎം സേതു 3,687 കോടിയുടെ നിക്ഷേപം

മെസിയുടെ കേരള സന്ദര്‍ശന വിവാദം: മുന്‍മന്ത്രി അബ്ദുറഹിമാനെതിരെ കേസെടുക്കാന്‍ ഗവര്‍ണറുടെ അനുമതി തേടി; മുഖ്യമന്ത്രി കത്ത് കൈ മാറി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies