കൊടും ക്രൂരന് നാട്ടുകാരുടെ അസഭ്യവർഷം; സ്വർണ്ണം കവർന്ന ശേഷം വയോധികയെ കായലിൽ ജീവനോടെ കെട്ടി താഴ്ത്തിയ സംഭവം; പ്രതിയുമായി തെളിവെടുപ്പ് നടത്തി
Wednesday, September 2 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

കൊടും ക്രൂരന് നാട്ടുകാരുടെ അസഭ്യവർഷം; സ്വർണ്ണം കവർന്ന ശേഷം വയോധികയെ കായലിൽ ജീവനോടെ കെട്ടി താഴ്‌ത്തിയ സംഭവം; പ്രതിയുമായി തെളിവെടുപ്പ് നടത്തി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 29, 2026, 11:40 am IST
Facebook
Twitter
WhatsAppTelegram

ആലപ്പുഴ: സ്വർണ്ണം കവർന്ന ശേഷം കായംകുളത്ത് വയോധികയെ കായലിൽ ജീവനോടെ കെട്ടി താഴ്‌ത്തിയ സംഭവത്തിൽ പ്രതി പ്രകാശനുമായി തെളിവെടുപ്പ് നടത്തി. പ്രതി താമസിക്കുന്ന കനകക്കുന്നിലെ വീട്ടിലും പ്രകാശൻ ആഭരണങ്ങൾ വിറ്റ കായംകുളത്തെ സ്വർണ്ണ വ്യാപാരശാലയിലും എത്തിച്ചായിരുന്നു തെളിവെടുപ്പ്. പ്രതിയുടെ വീട്ടിൽ നിന്നും സ്വർണ്ണം വിറ്റുകിട്ടിയ പണവും ഈ പണം ഉപയോഗിച്ച് പണയത്തിൽ നിന്ന് തിരിച്ചെടുത്ത സ്വർണ്ണമാലയും പോലീസ് കണ്ടെടുത്തു. അസഭ്യവർഷത്തോടെയാണ് നാട്ടുകാർ പ്രകാശനെ വരവേറ്റത്. വൈകിട്ട് പ്രതിയെ കോടതിയിൽ ഹാജരാക്കും.

കഴിഞ്ഞ ചൊവ്വാഴ്ച രാവിലെ മത്സ്യത്തൊഴിലാളികളാണ് വിവസ്ത്രയാക്കപ്പെട്ട നിലയിൽ വയോധികയുടെ മൃതദേഹം കായലിൽ കണ്ടെത്തിയത്. കൈകാലുകൾ പരസ്പരം ബന്ധിച്ചും, മൃതദേഹം താഴ്ന്നു കിടക്കാൻ കഴുത്തിൽ വലിയ കല്ല് കെട്ടിയ നിലയിലുമായിരുന്നു. വ്യാഴാഴ്ചയാണ് തങ്കമ്മയുടെ അയൽവാസിയായ പ്രതിയെ പൊലീസ് കസ്റ്റഡിയിലെടുത്തത്. ആറാട്ടുപുഴ കള്ളിക്കാട് സ്വദേശിയായ ഇയാൾ രണ്ടു വർഷം മുൻപാണ് കനകക്കുന്നിൽ വീടും വസ്തുവും വാങ്ങി താമസം ആരംഭിച്ചത്. കൊല്ലപ്പെട്ട തങ്കമ്മയുടെ അയൽവാസിയാണ് പിടിയിലായ പ്രകാശൻ. വയോധികയെ തലയ്‌ക്ക് പിന്നിൽ അടിച്ച് ബോധരഹിതയാക്കിയ ശേഷം തെളിവ് നശിപ്പിക്കാനായി കൈകാലുകൾ ബഡ്ഷീറ്റും കൈലിയും ഉപയോഗിച്ച് കെട്ടി കായലിൽ കെട്ടി താഴ്‌ത്തുകയായിരുന്നു.

വീട്ടിൽ തനിച്ചു താമസിച്ചിരുന്ന തങ്കമ്മയെ രണ്ട് ദിവസമായി കാണാനില്ലെന്ന് നാട്ടുകാരാണ് മകളെ അറിയിച്ചത്.  അതേതുടർന്ന് മകൾ തിങ്കളാഴ്ച പോലീസിൽ പരാതി നൽകിയിരുന്നു. എട്ട് പവനോളം സ്വർണാഭരണങ്ങൾ തങ്കമ്മ ധരിച്ചിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് മൃതദേഹം ലഭിക്കുന്നത്. തങ്കമ്മയെ ജീവനോടെയാണ് കായലിൽ കെട്ടിത്താഴ്‌ത്തിയത് എന്നാണ് പോസ്റ്റ്മോർട്ടത്തിൽ കണ്ടെത്തിയിരുന്നു.

 

Tags: MurderkayamkulamOld age woman murder
Share
Tweet
SendShare

More News from this section

അച്ഛനാണ് പോലും!!! 8 മാസം പ്രായമുള്ള കുഞ്ഞിന്റെ ഡയപ്പറിൽ ഒളിപ്പിച്ചും സ്വർണക്കടത്ത്; കരിപ്പൂരിൽ ഒരു കോടി രൂപയുടെ സ്വർണം പിടികൂടി

ഫുട്ബോൾ ടീം തിരഞ്ഞെടുപ്പിനിടെ 18കാരൻ കുഴഞ്ഞുവീണു; മലപ്പുറത്ത് സ്കൂൾ വിദ്യാർത്ഥിക്ക് ദാരുണാന്ത്യം

11 വയസു മുതൽ സ്വന്തം വിദ്യാർത്ഥിയെ നിരന്തരം പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കി; മദ്രസ അധ്യാപകൻ അറസ്റ്റിൽ

അഗസ്റ്റ വെസ്റ്റ്ലാൻഡ് കേസ് പ്രതിയുടെ അഭിഭാഷകന്‍ സുപ്രീംകോടതിയിൽ കേരളത്തിന്റെ സ്റ്റാന്റിംഗ് കൗൺസൽ; നിയമനത്തിന് പിന്നിൽ സോണിയയുടെ ഇടപെടലെന്ന് ആരോപണം

കൊച്ചി അമൃത ആശുപത്രിയിൽ പീഡിയാട്രിക് കാർഡിയോളജി മെഗാ മെഡിക്കൽ ക്യാമ്പ് സെപ്റ്റംബർ 20 ന്

ട്രെയിനിലെ മദ്യപാനത്തിനെതിരെ റെയില്‍വേയ്‌ക്ക് നടപടി സ്വീകരിക്കാം; 145(എ) വകുപ്പ് ഭരണഘടനാ വിരുദ്ധമല്ലെന്ന് ഹൈക്കോടതി

Latest News

ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ സഹോദരി എല്‍മ എവെയ്റോ കേരളത്തില്‍

ഇംഗ്ലണ്ടിന്റെ ടെസ്റ്റ് ബാറ്റിങ് കോച്ച് സ്ഥാനം നിരസിച്ച് മൈക്കല്‍ ഹസി; ക്രിക്കറ്റ് ഓസ്‌ട്രേലിയയുടെ കണ്‍സള്‍ട്ടന്റാകും

125 മില്യണ്‍ പൗണ്ട്! ചെല്‍സിയില്‍ നിന്ന് സൂപ്പര്‍താരത്തെ റാഞ്ചി മാഞ്ചസ്റ്റര്‍ സിറ്റി; ട്രാന്‍സ്ഫര്‍ വിപണിയില്‍ വമ്പന്‍ നീക്കം

തമിഴ്‌നാട്ടിലെ 52 പ്രധാന ക്ഷേത്രങ്ങളില്‍ മൊബൈല്‍ ഫോണ്‍ നിയന്ത്രണം; 5 രൂപയ്‌ക്ക് ഫോണ്‍ സൂക്ഷിക്കാന്‍ സംവിധാനം

ശബരിമല സ്വര്‍ണക്കവര്‍ച്ച കേസില്‍ വഴിത്തിരിവ്; ‘പഴയ പാളികളല്ല’, ദ്വാരപാലക പാളികള്‍ക്ക് ഏഴ് വര്‍ഷം മാത്രം പഴക്കം; ജംഷഡ്പൂര്‍ ലാബ് പരിശോധനയില്‍ നിര്‍ണായക കണ്ടെത്തല്‍

സോഷ്യല്‍ മീഡിയ വഴി അനധികൃത ലോട്ടറി വില്‍പ്പന; മീനാക്ഷിപുരത്ത് നാലുപേര്‍ അറസ്റ്റില്‍

‘ദോശ വൈകി’; പിന്നാലെ കൂട്ടത്തല്ലും കട തകര്‍ക്കലും, ശൂരനാട്ടില്‍ രണ്ടുപേര്‍ അറസ്റ്റില്‍

കണ്ണൂര്‍ വിമാനത്താവളം ഓഹരി തട്ടിപ്പ് കേസ്; മാണി സി കാപ്പന് ഒരു വര്‍ഷം തടവും 1.20 കോടി രൂപ പിഴയും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies