ഇന്ത്യ-ഫ്രാന്‍സ് റഫാല്‍ യുദ്ധവിമാന ഇടപാട് അന്തിമഘട്ടത്തിലേക്ക്; ഫ്രാന്‍സിന് 'ലെറ്റര്‍ ഓഫ് റിക്വസ്റ്റ്' അയക്കാന്‍ കേന്ദ്ര അനുമതി
Thursday, September 3 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഇന്ത്യ-ഫ്രാന്‍സ് റഫാല്‍ യുദ്ധവിമാന ഇടപാട് അന്തിമഘട്ടത്തിലേക്ക്; ഫ്രാന്‍സിന് ‘ലെറ്റര്‍ ഓഫ് റിക്വസ്റ്റ്’ അയക്കാന്‍ കേന്ദ്ര അനുമതി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 29, 2026, 04:59 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡല്‍ഹി: പ്രതിരോധ രംഗത്ത് ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും വലിയ യുദ്ധവിമാന ഇടപാടായ 114 റഫാല്‍ വിമാനങ്ങളുടെ വാങ്ങലുമായി ബന്ധപ്പെട്ട അനിശ്ചിതത്വങ്ങള്‍ക്ക് വിരാമമാകുന്നു. ഫ്രാന്‍സിന്റെ ദസ്സാള്‍ട്ട് ഏവിയേഷനില്‍ നിന്ന് വിമാനങ്ങള്‍ വാങ്ങുന്നതിനുള്ള ‘ലെറ്റര്‍ ഓഫ് റിക്വസ്റ്റ്’ തയ്യാറാക്കാന്‍ ഡല്‍ഹി അനുമതി നല്‍കി. ഈ ഔദ്യോഗിക രേഖ ഉടന്‍ തന്നെ പാരീസിലേക്ക് അയക്കും. ഈ വര്‍ഷം ആദ്യം അപ്രതീക്ഷിതമായി ഒപ്പുവെക്കാതിരുന്ന ഈ കരാര്‍ ഇതോടെ വീണ്ടും സജീവമാവുകയാണ്.

ആകെ വാങ്ങുന്ന 114 വിമാനങ്ങളില്‍ 90 എണ്ണവും ഇന്ത്യയില്‍ വെച്ച് തന്നെ നിര്‍മ്മിക്കണമെന്ന നിബന്ധനയാണ് ‘ലെറ്റര്‍ ഓഫ് റിക്വസ്റ്റില്‍’ ഉള്ളത്. ഇതില്‍ 50 ശതമാനം ഘടകങ്ങളും തദ്ദേശീയമായി ഇന്ത്യയില്‍ ഉത്പാദിപ്പിച്ചവയായിരിക്കണം. ജൂണ്‍ അവസാനത്തോടെ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്രാന്‍സ് സന്ദര്‍ശിക്കാന്‍ പദ്ധതിയിടുന്നതായും റിപ്പോര്‍ട്ടുകളുണ്ട്. ഇതിന് മുന്നോടിയായി അടുത്ത മാസം ആദ്യം ഇന്ത്യന്‍ വ്യോമസേനാ മേധാവി ഫ്രാന്‍സ് സന്ദര്‍ശിക്കും.

ഒരു നിശ്ചിത കരാറിലേക്ക് എത്തുന്നതിന് മുന്നോടിയായി നല്‍കുന്ന ഔദ്യോഗിക ആവശ്യരേഖയാണ് ‘ലെറ്റര്‍ ഓഫ് റിക്വസ്റ്റ്’. ഇതില്‍ വിമാനത്തിന്റെ സവിശേഷതകള്‍, എണ്ണം, മറ്റ് പ്രധാന നിബന്ധനകള്‍ എന്നിവ ഉള്‍പ്പെടുന്നു. ഇതിന് ഫ്രാന്‍സ് മറുപടിയും വിലയും വ്യക്തമാക്കിയ ശേഷം ഇന്ത്യ അന്തിമ വിവരങ്ങളോടെയുള്ള ‘റിക്വസ്റ്റ് ഫോര്‍ പ്രൊപ്പോസല്‍’ തയ്യാറാക്കും. തുടര്‍ന്ന് ഈ വര്‍ഷാവസാനത്തോടെ കരാറില്‍ ഇരുരാജ്യങ്ങളും ഒപ്പുവെക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഇന്ത്യന്‍ നിര്‍മ്മിത ആയുധങ്ങളായ ‘അസ്ത്ര’ (എയര്‍-ടു-എയര്‍ മിസൈല്‍, ‘ബ്രഹ്‌മോസ്’ ആന്റി-ഷിപ്പ് മിസൈല്‍ എന്നിവ റഫാല്‍ വിമാനങ്ങളില്‍ ഘടിപ്പിക്കുന്നതിനുള്ള ചര്‍ച്ചകള്‍ ഇന്ത്യ തുടരുകയാണ്. ഇതിനായി വിമാനത്തിന്റെ വെപ്പണ്‍ കണ്‍ട്രോള്‍ സിസ്റ്റത്തിലേക്ക് ഇന്ത്യയ്‌ക്ക് പ്രവേശനം ലഭിക്കേണ്ടതുണ്ട്. എന്നാല്‍ ഇതിന്റെ ‘സോഴ്‌സ് കോഡ്’ പൂര്‍ണ്ണമായി നല്‍കാതെ ഈ സാങ്കേതികവിദ്യ സ്വതന്ത്രമായി കൈകാര്യം ചെയ്യാന്‍ ഇന്ത്യയ്‌ക്ക് കഴിയില്ല.

ഡിഫന്‍സ് എക്‌സ്പ്രസ്സ് വിലയിരുത്തുന്നത് പ്രകാരം, സോഫ്റ്റ്വെയര്‍ കോഡുകളിലേക്കുള്ള ഈ പ്രവേശനവുമായി ബന്ധപ്പെട്ട തര്‍ക്കങ്ങളാണ് കരാര്‍ വൈകാന്‍ പ്രധാന കാരണം. ഇന്ത്യയുമായി ചേര്‍ന്ന് വികസിപ്പിച്ച ‘ബ്രഹ്‌മോസ്’ മിസൈല്‍ റഷ്യയുടെ ‘ഒണിക്‌സ്’ മിസൈലിന്റെ കയറ്റുമതി പതിപ്പായതിനാല്‍, റഫാലിന്റെ അതീവ രഹസ്യ കോഡുകളും അല്‍ഗോരിതങ്ങളും റഷ്യ ചോര്‍ത്തുമോ എന്ന ഭയം ഫ്രാന്‍സിനുണ്ട്. ഇതാണ് കോഡ് പങ്കുവെക്കുന്നതില്‍ നിന്ന് ഫ്രാന്‍സിനെ പിന്തിരിപ്പിക്കുന്നത്.

ഈ ഇടപാട് പരോക്ഷമായി ബാധിക്കുന്നത് ഉക്രെയ്‌നെയാണ്. 100 റഫാല്‍ വിമാനങ്ങള്‍ വാങ്ങാന്‍ ഉക്രെയ്ന്‍ വ്യോമസേന പദ്ധതിയിട്ടിരുന്നുവെങ്കിലും പുതിയ സാഹചര്യത്തില്‍ ഇത് അനിശ്ചിതത്വത്തിലാകും. 114 റഫാലുകള്‍ക്കായി ഏകദേശം 40 ബില്യണ്‍ ഡോളറാണ് (ഏകദേശം 3.3 ലക്ഷം കോടി രൂപ) ഇന്ത്യ ചിലവഴിക്കുന്നത്.

ഇന്ത്യയുടെ ഈ വന്‍ ഓര്‍ഡര്‍ ഫ്രഞ്ച് കമ്പനിയായ ദസ്സാള്‍ട്ടിന്റെ ഉത്പാദന ശേഷിയെ ബാധിക്കും. 2026-ന്റെ തുടക്കത്തിലെ കണക്കനുസരിച്ച് കമ്പനിക്ക് നിലവില്‍ 220 വിമാനങ്ങളുടെ ഓര്‍ഡറുകള്‍ ബാക്കിയുണ്ട്. 2025-ല്‍ ആകെ 26 റഫാല്‍ വിമാനങ്ങള്‍ മാത്രമാണ് അവര്‍ക്ക് നിര്‍മ്മിക്കാന്‍ സാധിച്ചത്. ഇന്ത്യയുടെ 114 വിമാനങ്ങളുടെ ഓര്‍ഡര്‍ കൂടി എത്തുന്നതോടെ കമ്പനിയുടെ ഓര്‍ഡര്‍ ബാക്ക്ലോഗ് 52% വര്‍ദ്ധിക്കും. ഇത് മറ്റ് രാജ്യങ്ങള്‍ക്കുള്ള വിമാന വിതരണത്തെ കാര്യമായി ബാധിക്കും.

ഇന്ത്യയുമായുള്ള റഫാല്‍ കരാര്‍ അന്തിമമാകുന്നതോടെ റഷ്യയ്‌ക്ക് ഇന്ത്യന്‍ വിപണിയില്‍ വന്‍ തിരിച്ചടിയേല്‍ക്കും. തങ്ങളുടെ അഞ്ചാം തലമുറ യുദ്ധവിമാനമായ എസ് യു57ന്റെ 84 യൂണിറ്റുകള്‍ ഇന്ത്യയുടെ എല്ലാ നിബന്ധനകളും അംഗീകരിച്ച് വില്‍ക്കാന്‍ റഷ്യ പദ്ധതിയിട്ടിരുന്നു. എന്നാല്‍ റഫാല്‍ കരാറോടെ റഷ്യയുടെ ഈ പ്രതീക്ഷകള്‍ പൂര്‍ണ്ണമായും അവസാനിക്കും.

Tags: UkraineRafale Jet Dealindia to finalise
Share
Tweet
SendShare

More News from this section

മീനാക്ഷിയമ്മനെ കാണാൻ മധുരയിലേക്ക് ഭക്തസാഗരം; 17 വർഷത്തെ ഇടവേളയ്‌ക്ക് ശേഷം സെപ്റ്റംബർ 17ന് മഹാകുംഭാഭിഷേകം, യാഗശാല പൂജകൾക്ക് സെപ്റ്റംബർ 11ന് തുടക്കം, ഒരുക്കങ്ങൾ അവസാനഘട്ടത്തിൽ

‘അമേരിക്ക ഭാരതത്തെ സ്വീകരിക്കുന്നു’; സർസംഘചാലക് മോഹൻ ഭാഗവതിന്റെ യുഎസ് സന്ദർശനത്തിന് ലഭിച്ച സ്വീകാര്യത ഹിന്ദുസമൂഹത്തിന്റെ വളർച്ചയുടെ അടയാളമെന്ന് ശ്രീധർ വെമ്പു

38 വർഷത്തെ സൈനിക സേവനം, ഇനി രാമക്ഷേത്രത്തിന്റെ ചുമതല; റിട്ട. എയർ മാർഷൽ ജിതേന്ദ്ര മിശ്ര ആദ്യ ട്രസ്റ്റ് സിഇഒ

ഫ്രാൻസും  ഇംഗ്ലണ്ടും ഇറ്റലിയും പ്ലീസ് സ്റ്റെപ്പ് ബാക്ക്! ലോക റാങ്കിംഗിൽ സുഗന്ധമുള്ള നേട്ടവുമായി ഇന്ത്യയുടെ സ്വന്തം നെയ്യ്

അഭിഭാഷകരെ ആക്രമിച്ചാൽ ഇനി 7 വർഷം വരെ തടവ്; ഒരു ലക്ഷം രൂപ പിഴയും, ഗോവയിൽ അഭിഭാഷക സംരക്ഷണ ബിൽ പാസാക്കി; വ്യാജപരാതി നൽകുന്നവർക്ക് ഒരു വർഷം വരെ തടവോ പിഴയോ അല്ലെങ്കിൽ രണ്ടും കൂടിയോ

യമുനയിലെ ശക്തമായ ഒഴുക്കില്‍ സൈനിക ബോട്ട് മറിഞ്ഞു; ജവാന്‍മാരെ കാണാതായതായി റിപ്പോര്‍ട്ട്; തിരച്ചില്‍ തുടരുന്നു

Latest News

*സംസ്ഥാനത്ത് ക്രിക്കറ്റ് ടൂറിസം പദ്ധതിയുമായി കെ.സി.എ; ഒരുങ്ങുന്നത് 1500 കോടിയുടെ നിക്ഷേപം

വന്ദേമാതരത്തിന്റെ പേരിൽ നടക്കുന്നത് വിദ്യാർത്ഥി സമരമല്ല, ഗുണ്ടാവിളയാട്ടം’;കോളജ് യൂണിയൻ തെരഞ്ഞെടുപ്പിന് രക്തസാക്ഷികളെ സൃഷ്ടിക്കാൻ ശ്രമം’ എസ്‌എഫ്‌ഐക്കെതിരെ കേരള സർവകലാശാലാ സിൻഡിക്കേറ്റ് അംഗങ്ങൾ

കേരള–തമിഴ്നാട് ഏകോപനത്തോടെ നവരാത്രി മഹോത്സവം; ആചാരങ്ങളിൽ മാറ്റമില്ല, സമാധാനപരമായ ആഘോഷത്തിന് സർക്കാർ സംവിധാനങ്ങൾ ഒരുമിച്ച് പ്രവർത്തിക്കും

വധശ്രമക്കേസിൽ ഒളിവിൽ; പോക്‌സോ കേസിൽ യൂട്യൂബർ ഖാദർ കരിപ്പൊടിയുടെ ജാമ്യം റദ്ദാക്കി, കോടതി നടപടി വിചാരണയ്‌ക്ക് ഹാജരാകാത്തതിനെ തുടർന്ന്

അഷ്ടമിരോഹിണി സെപ്റ്റംബർ 4ന്; ഇങ്ങനെ വ്രതമെടുത്താൽ ഇരട്ടിഫലമെന്ന് വിശ്വാസം; മന്ത്രജപം മുതൽ ക്ഷേത്രദർശനം വരെ, വ്രതപുണ്യം നേടാൻ ചെയ്യേണ്ടതും ഒഴിവാക്കേണ്ടതും

കറിയെ ചൊല്ലി തർക്കം, മലപ്പുറത്ത് യുവതിയെ ഭർത്താവ് കുത്തിക്കൊന്നു, റഷീദ് പോലീസ് കസ്റ്റഡിയിൽ

‘എന്റെ യജമാനൻ എവിടെ?’; നേപ്പാളിലെ പ്രളയഭീകരതയ്‌ക്കിടയിൽ ഹൃദയം തൊട്ട് നായയുടെ കാത്തിരിപ്പ്, ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ

ഓപ്പറേഷൻ തൂഫാൻ: കേസുകൾ 9896 ആയി; 21 കിലോ എംഡിഎംഎയും 1140 കിലോ കഞ്ചാവും പിടികൂടി, മയക്കുമരുന്ന് കേസുകളുടെ വിചാരണയ്‌ക്ക് മൂന്ന് പ്രത്യേക കോടതികൾ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies