ഉരുള്‍പൊട്ടല്‍ ദുരന്തബാധിതരെയും രോഗികളെയും പറ്റിച്ച് അജസുന്ദരി സിനിമാസംഘം; കടകളില്‍ നിന്ന് സാധനം വാങ്ങി പണം നല്‍കാതെ മുങ്ങി ആഷിഖ് അബു ചിത്രം ടീം; വഞ്ചിക്കപ്പെട്ടവരില്‍ രോഗികളും
Wednesday, September 2 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ഉരുള്‍പൊട്ടല്‍ ദുരന്തബാധിതരെയും രോഗികളെയും പറ്റിച്ച് അജസുന്ദരി സിനിമാസംഘം; കടകളില്‍ നിന്ന് സാധനം വാങ്ങി പണം നല്‍കാതെ മുങ്ങി ആഷിഖ് അബു ചിത്രം ടീം; വഞ്ചിക്കപ്പെട്ടവരില്‍ രോഗികളും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 30, 2026, 04:44 pm IST
Facebook
Twitter
WhatsAppTelegram

കോഴിക്കോട്: ആഷിഖ് അബുവും മനു ആന്റണിയും ചേര്‍ന്ന് സംവിധാനം ചെയ്യുന്ന ‘അജസുന്ദരി’ എന്ന സിനിമയുടെ അണിയറപ്രവര്‍ത്തകര്‍ക്കെതിരെ ഗുരുതര വഞ്ചനാക്കുറ്റവുമായി കോഴിക്കോട് വിലങ്ങാട്ടെ വ്യാപാരികള്‍ രംഗത്ത്. ജോജു ജോര്‍ജ്, ലിജോമോള്‍ ജോസ് എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളാകുന്ന ചിത്രത്തിന്റെ ഷൂട്ടിംഗിനായി മാസങ്ങളോളം വാങ്ങിയ സാധനങ്ങളുടെ ലക്ഷക്കണക്കിന് രൂപയുടെ കുടിശ്ശിക നല്‍കാതെ സിനിമാസംഘം സ്ഥലംവിട്ടെന്നാണ് പരാതി. ഷൂട്ടിംഗ് കഴിഞ്ഞ് മൂന്ന് മാസം പിന്നിട്ടിട്ടും പണം ലഭിക്കാത്തതിനെ തുടര്‍ന്ന് വ്യാപാരി വ്യവസായി ഏകോപന സമിതിയുടെയും നാട്ടുകാരുടെയും നേതൃത്വത്തില്‍ ഇന്ന് പോലീസില്‍ പരാതി നല്‍കാന്‍ ഒരുങ്ങുകയാണ് വ്യാപാരികള്‍.

ഉരുള്‍പൊട്ടല്‍ ദുരന്തം വിതച്ച വിലങ്ങാട് പ്രദേശത്ത് കഴിഞ്ഞ ഒക്ടോബറിലാണ് സിനിമയുടെ ചിത്രീകരണം തുടങ്ങിയത്. മൂന്ന് മാസത്തെ ഷൂട്ടിംഗിനിടെ തുടക്കത്തില്‍ കൃത്യമായി പണം നല്‍കി വിശ്വാസം നേടിയ ശേഷമാണ് പ്രൊഡക്ഷന്‍ സംഘം ലക്ഷങ്ങളുടെ സാധനങ്ങള്‍ കടമായി വാങ്ങിയത്. സിനിമ കഴിഞ്ഞ ഉടന്‍ പണം നല്‍കാമെന്ന് പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ബിജു കടവൂര്‍ അടക്കമുള്ളവര്‍ ഉറപ്പുനല്‍കിയിരുന്നെങ്കിലും പിന്നീട് ബന്ധപ്പെട്ടപ്പോള്‍ ഇവര്‍ ഒഴിഞ്ഞുമാറുകയായിരുന്നു. ഉരുള്‍പൊട്ടലില്‍ എല്ലാം നഷ്ടപ്പെട്ട് കടം വാങ്ങിയും ലോണെടുത്തും ജീവിതം തിരികെപ്പിടിക്കാന്‍ ശ്രമിക്കുന്ന പാവപ്പെട്ട വ്യാപാരികളാണ് ഈ വഞ്ചനയ്‌ക്ക് ഇരയായത്.

പച്ചക്കറി വ്യാപാരിയായ പി.എസ് മനോജ് ഉരുള്‍പൊട്ടലില്‍ കട തകര്‍ന്ന ഇദ്ദേഹം മലബാര്‍ കാന്‍സര്‍ സെന്ററില്‍ ചികിത്സയിലാണ്. കുടുംബശ്രീ ലോണെടുത്ത് തുടങ്ങിയ കടയില്‍ നിന്ന് മെസ്സ് കരാറുകാരിയായ സാജിദ് വഴി വാങ്ങിയ വകയില്‍ 54,000 രൂപയാണ് കിട്ടാനുള്ളത്. ഇറച്ചിക്കട ഉടമയായ ബെന്നി ജോസഫ് കിഡ്‌നി മാറ്റിവെക്കല്‍ ശസ്ത്രക്രിയ കഴിഞ്ഞ ഇദ്ദേഹത്തിന് കോഴി, ബീഫ്, മുട്ട ഇനങ്ങളിലായി ഒരു ലക്ഷം രൂപ ലഭിക്കാനുണ്ട്. മില്‍മ ബൂത്ത് നടത്തുന്ന അപ്പച്ചന്‍ പാല്‍, കൊമേഴ്‌സ്യല്‍ ഗ്യാസ് സിലിണ്ടറുകള്‍ എന്നിവ നല്‍കിയ ഇനത്തില്‍ 46,000 രൂപ കുടിശ്ശികയുണ്ട്.

മലഞ്ചരക്ക് വ്യാപാരി തോമസിന് തേങ്ങ നല്‍കിയ വകയില്‍ 18,000 രൂപ കിട്ടാനുണ്ട്. പണം കിട്ടാതായതോടെ ഇവിടുത്തെ പല ചെറുകിട കടകളും പൂട്ടിയിടേണ്ട അവസ്ഥയിലാണ്.  പണം ലഭിച്ചില്ലെങ്കില്‍ ശക്തമായ നിയമനടപടികളുമായി മുന്നോട്ടുപോകാനാണ് വ്യാപാരികളുടെ തീരുമാനം.

Tags: frauddebtAshiq Abunew movie teamaja sundarishop owners
Share
Tweet
SendShare

More News from this section

ശ്രീകൃഷ്ണ ജയന്തി; കണ്ണൂരിൽ ബാലഗോകുലത്തിന്റെ ആഭിമുഖ്യത്തിൽ  അഞ്ഞൂറിലേറെ ശോഭായാത്രകൾ

എന്തൊരു ധൈര്യം!! ‘ആരും ഫോണിൽ റെക്കോർഡ് ചെയ്യുന്നില്ലല്ലോ, അതുകൊണ്ട് പറയാം, പത്തുവർഷം ഭരിച്ചപ്പോൾ പാർട്ടിക്കാർക്ക് അഹങ്കാരം കൂടി’; സിപിഎമ്മിനെതിരെ തോമസ് ഐസക്

അനാശാസ്യ കേന്ദ്രങ്ങളിൽ എത്തുന്നവരും കുറ്റക്കാർ; ‘കസ്റ്റമർ’ പ്രതിയല്ലെങ്കിൽ നിയമത്തിന്റെ ലക്ഷ്യം പരാജയപ്പെടും, ഭിന്നവിധികളിൽ വ്യക്തത വരുത്തി ഹൈക്കോടതി

സിപിഐയെ പിണക്കേണ്ടെന്ന് സിപിഎം; ഉപനേതൃപദവിയിൽ വിട്ടുവീഴ്ച, പ്രതിപക്ഷ ഉപനേതൃസ്ഥാനം ഒഴിച്ചിടാൻ ആലോചന, എൽഡിഎഫിലെ കൂട്ടായ നേതൃത്വ ആവശ്യം വീണ്ടും നിർണായകമാകുന്നു

കേരളത്തില്‍ കുറേ പെണ്‍പുലികളുണ്ട്, ഇവരാരും കാന്തപുരം എന്ന പേര് കേട്ടിട്ടുമിട്ടില്ല അതിയാന്‍ പറഞ്ഞതൊട്ട് അറിഞ്ഞിട്ടുമില്ല, ജീവനോടെ ഉണ്ടായിരിക്കുമല്ലേ ??”: യുവരാജ് ഗോകുൽ

‘100 ദിവസം, വികസനം പൂജ്യം’; കോണ്‍ഗ്രസ്-ലീഗ് സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി രാജീവ് ചന്ദ്രശേഖര്‍

Latest News

ടൈംസ് സ്‌ക്വയറിൽ കത്തിയാക്രമണം; ബാങ്ക് ഓഫ് അമേരിക്ക വൈസ് പ്രസിഡന്റ് കൊല്ലപ്പെട്ടു, അക്രമിയെ സുരക്ഷാ ഉദ്യോഗസ്ഥർ വെടിവെച്ചു കൊന്നു

യമുനയിലെ ശക്തമായ ഒഴുക്കില്‍ സൈനിക ബോട്ട് മറിഞ്ഞു; ജവാന്‍മാരെ കാണാതായതായി റിപ്പോര്‍ട്ട്; തിരച്ചില്‍ തുടരുന്നു

“പുറത്ത് പോയി നോക്കാം, നിങ്ങൾ ജോലി തുടരൂ…”; നേപ്പാൾ പ്രളയത്തിൽ ചൈനീസ് സൂപ്പർവൈസർ തിരികെ എത്തിയില്ലെന്ന് രക്ഷപ്പെട്ട തൊഴിലാളി

4-0ന് മുന്നില്‍, പിന്നെ തകര്‍ച്ച! ചൈന മാസ്റ്റേഴ്‌സിലും ലക്ഷ്യ സെന്നിന് നിരാശ; ആദ്യറൗണ്ടില്‍ പുറത്ത്

‘ഫേക്ക് ന്യൂസാണെന്ന് കരുതി’; ഇംഗ്ലണ്ടിനെതിരായ തോല്‍വിക്ക് പിന്നാലെ പാക് താരങ്ങളെ പുറത്താക്കിയ വാര്‍ത്ത കേട്ട് ഞെട്ടല്‍

ഹര്‍ദിക് പാണ്ഡ്യ മുംബൈ ഇന്ത്യന്‍സില്‍ തുടരും; അടുത്ത സീസണില്‍ ക്യാപ്റ്റനാകില്ല, തിലക് വര്‍മ്മയ്‌ക്ക് സാധ്യത; തീരുമാനം രോഹിത്തിന്റെ

കഴിച്ചവർക്ക് ആരോഗ്യപ്രശ്നം; പ്രളയജലത്തിനൊപ്പമെത്തുന്ന പരിചയമില്ലാത്ത മത്സ്യങ്ങൾ കഴിക്കരുത്; മുന്നറിയിപ്പ് നൽകി ബിഹാർ സർക്കാർ

റൊണാള്‍ഡീഞ്ഞോയുടെ വരവ് കാത്തിരുന്നോ? കൊച്ചിയിലെ ബ്രസീല്‍ ലെജന്‍ഡ്‌സ് പോരാട്ടത്തിന് പുതിയ തീയതി; ഇനി സെപ്റ്റംബര്‍ 23ന്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies