ഏഷ്യന്‍ ഗെയിംസ് ക്രിക്കറ്റ്: 30 അംഗ ഇന്ത്യന്‍ സാധ്യതാ പട്ടികയായി; വൈഭവ് സൂര്യവംശി പട്ടികയില്‍; സഞ്ജുവിനും ശ്രേയസിനും ഇടം; സൂര്യകുമാറും ഗില്ലുമില്ല
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

ഏഷ്യന്‍ ഗെയിംസ് ക്രിക്കറ്റ്: 30 അംഗ ഇന്ത്യന്‍ സാധ്യതാ പട്ടികയായി; വൈഭവ് സൂര്യവംശി പട്ടികയില്‍; സഞ്ജുവിനും ശ്രേയസിനും ഇടം; സൂര്യകുമാറും ഗില്ലുമില്ല

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 30, 2026, 07:41 pm IST
FacebookTwitterWhatsAppTelegram

മുംബൈ: ജപ്പാനിലെ ഐച്ചി നാഗോയയില്‍ ഈ വര്‍ഷം സെപ്റ്റംബര്‍-ഒക്ടോബര്‍ മാസങ്ങളിലായി അരങ്ങേറുന്ന ഏഷ്യന്‍ ഗെയിംസിനുള്ള ഇന്ത്യന്‍ പുരുഷ ക്രിക്കറ്റ് ടീമിന്റെ 30 അംഗ സാധ്യതാ പട്ടിക ബി.സി.സി.ഐ പ്രഖ്യാപിച്ചു. ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന്‌സമര്‍പ്പിച്ച ഈ പട്ടികയില്‍ ഐ.പി.എല്ലിലൂടെ ശ്രദ്ധേയനായ പതിനഞ്ചുകാരന്‍ വൈഭവ് സൂര്യവംശിയും ഇടംപിടിച്ചിട്ടുണ്ട്.

മലയാളി താരം സഞ്ജു സാംസണ്‍, ശ്രേയസ് അയ്യര്‍, തിലക് വര്‍മ്മ എന്നിവര്‍ സാധ്യതാ പട്ടികയിലുള്ളതിനാല്‍ ഇവരിലൊരാള്‍ ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയെ നയിക്കാനാണ് സാധ്യത. എന്നാല്‍ നിലവിലെ ട്വന്റി-20 ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ്, ടെസ്റ്റ്-ഏകദിന നായകനായ ശുഭ്മാന്‍ ഗില്‍ എന്നിവര്‍ പട്ടികയ്‌ക്ക് പുറത്താണ്.

സെപ്റ്റംബര്‍ 27 മുതല്‍ ഒക്ടോബര്‍ 17 വരെ വെസ്റ്റിന്‍ഡീസിനെതിരായ പരമ്പര നടക്കുന്നതിനാലാണ് ഗില്ലിനെ ഒഴിവാക്കിയത്. അതേസമയം, 2028-ലെ ഒളിമ്പിക്‌സോ അടുത്ത ട്വന്റി-20 ലോകകപ്പോ ലക്ഷ്യമിട്ടുള്ള ബി.സി.സി.ഐയുടെ ഭാവി പദ്ധതികളില്‍ സൂര്യകുമാര്‍ യാദവിനെ ഇനി പരിഗണിക്കുന്നില്ലെന്നതിന്റെ സൂചനയാണ് അദ്ദേഹത്തിന്റെ ഒഴുവാക്കലെന്ന് വിലയിരുത്തപ്പെടുന്നു.

ഒരേസമയത്ത് ഏഷ്യന്‍ ഗെയിംസും വെസ്റ്റിന്‍ഡീസ് പരമ്പരയും വരുന്നതിനാല്‍ രണ്ട് വ്യത്യസ്ത ഇന്ത്യന്‍ ടീമുകളെ ബി.സി.സി.ഐക്ക് കളത്തിലിറക്കേണ്ടി വരും. ഋഷഭ് പന്ത്, ഹാര്‍ദിക് പാണ്ഡ്യ, ജസ്പ്രീത് ബുംറ എന്നീ സീനിയര്‍ താരങ്ങള്‍ 30 അംഗ പട്ടികയിലുണ്ടെങ്കിലും വിദേശ പരമ്പരയിലെ മുന്‍ഗണന അനുസരിച്ചായിരിക്കും ഇവരുടെ പങ്കാളിത്തത്തില്‍ അന്തിമ തീരുമാനമെടുക്കുക.

സെപ്റ്റംബര്‍ 24 മുതല്‍ ഒക്ടോബര്‍ 3 വരെയാണ് ഏഷ്യന്‍ ഗെയിംസിലെ പുരുഷ ക്രിക്കറ്റ് മത്സരങ്ങള്‍ നടക്കുന്നത്. ഹര്‍ഷിത് റാണ, പ്രസിദ്ധ് കൃഷ്ണ, അര്‍ഷ്ദീപ് സിംഗ് എന്നിവരും പേസ് നിരയിലുണ്ട്.

ബി.സി.സി.ഐ സമര്‍പ്പിച്ച 30 അംഗ പട്ടിക താഴെ പറയുന്നവരാണ്:

യശസ്വി ജയ്സ്വാള്‍, അഭിഷേക് ശര്‍മ, വൈഭവ് സൂര്യവംശി, ഇഷാന്‍ കിഷന്‍, സഞ്ജു സാംസണ്‍, ശ്രേയസ് അയ്യര്‍, ഋഷഭ് പന്ത്, ഹാര്‍ദിക് പാണ്ഡ്യ, റിങ്കു സിംഗ്, തിലക് വര്‍മ, ജസ്പ്രീത് ബുംറ, അക്ഷര്‍ പട്ടേല്‍, അര്‍ഷ്ദീപ് സിംഗ്, കുല്‍ദീപ് യാദവ്, നിതീഷ് കുമാര്‍ റെഡ്ഡി, പ്രസിദ്ധ് കൃഷ്ണ, വരുണ്‍ ചക്രവര്‍ത്തി, അനുകുല്‍ റോയ്, ആയുഷ് ബധോനി, ഹര്‍ഷ് ദുബെ, ധ്രുവ് ജുറെല്‍, ഖലീല്‍ അഹമ്മദ്, ഋതുരാജ് ഗെയ്ക്വാദ്, രവി ബിഷ്ണോയ്, ഷഹബാസ് അഹമ്മദ്, ശിവം ദുബെ, വിപ്രജ് നിഗം, ഹര്‍ഷിത് റാണ, യാഷ് താക്കൂര്‍, വാഷിംഗ്ടണ്‍ സുന്ദര്‍.

Tags: sanju samsonShreyas IyerASIAN GAMESindian cricket squadvibhav sooryvasnshi
ShareTweetSendShare

More News from this section

‘രോഹിത് ശര്‍മ്മ ഇന്ത്യന്‍ ടീമില്‍ തുടരും’; ലോര്‍ഡ്‌സിലെ അവസാന ഏകദിനമല്ല; അഭ്യൂഹങ്ങള്‍ തള്ളി ബിസിസിഐ

വെസ്റ്റ് ഇന്‍ഡീസ് ക്രിക്കറ്റ് ഇതിഹാസം സര്‍ ഗാരി സോബേഴ്സ് അന്തരിച്ചു; വിട പറഞ്ഞത് 89-ാം വയസില്‍

വിഷ്ണു വിനോദിന്റെ നേതൃത്വത്തില്‍ കേരളം ശ്രീനഗറിലേക്ക്; രഞ്ജി ചാമ്പ്യന്മാരെ നേരിടും

വെസ്റ്റ് ഇൻഡീസ് ക്രിക്കറ്റിന്റെ സുവർണ യുഗത്തിന് വിട; ഇതിഹാസ ഓൾറൗണ്ടർ സർ ഗാരി സോബേഴ്സ് (89) അന്തരിച്ചു, ടെസ്റ്റിലെ 365 റൺസും ഒരോവറിൽ ആറ് സിക്സും ഇന്നും ചരിത്രത്തിന്റെ ഭാഗം

ഇംഗ്ലണ്ട് പരിശീലകനാകില്ല; ആര്‍സിബിക്കൊപ്പം തുടരുമെന്ന് ആന്‍ഡി ഫ്‌ലവര്‍

ലങ്ക പ്രീമിയര്‍ ലീഗില്‍ വന്‍ കോഴ വിവാദം; മുന്‍ ഇന്ത്യന്‍ അണ്ടര്‍-19 ലോകകപ്പ് ഹീറോ മഞ്‌ജോത് കല്‍റ അറസ്റ്റില്‍

Latest News

‘ഓപ്പറേഷന്‍ തണ്ടര്‍’; ഒഡീഷയില്‍ നിന്ന് എത്തിച്ച കഞ്ചാവ് ചെറുപൊതികളാക്കി യുവാക്കള്‍ക്ക് വില്‍പ്പന; മൂന്ന് കിലോ കഞ്ചാവുമായി ബംഗാള്‍ സ്വദേശി പിടിയില്‍

ഗഗന്‍യാന്‍ മുതല്‍ ചന്ദ്രയാന്‍-4 വരെ; ഐഎസ്ആര്‍ഒയുടെ വമ്പന്‍ ദൗത്യങ്ങള്‍ വരുന്നു

അഹമ്മദാബാദില്‍ അനധികൃത പടക്കനിര്‍മാണശാലയില്‍ വന്‍ സ്‌ഫോടനം; എട്ട് മരണം, നിരവധി പേര്‍ക്ക് പരിക്ക്; ധനസഹായം പ്രഖ്യാപിച്ച് പ്രധാനമന്ത്രി

20 വര്‍ഷത്തിലേറെ മാവോയിസ്റ്റ് പ്രവര്‍ത്തനം; 240-ലധികം കേസുകള്‍; മാവോയിസ്റ്റ് സംഘടന നേതാവായ അജയ് മഹ്‌തോ പിടിയില്‍

യൂറോപ്പില്‍ വീണ്ടും ഇന്ത്യന്‍ കരുത്ത്; ഗോതിയ കപ്പ് കിരീടം നിലനിര്‍ത്തി മിനര്‍വ അക്കാദമി എഫ്‌സി

ഉറങ്ങിക്കിടന്ന അഞ്ചുമാസം പ്രായമുള്ള കുഞ്ഞിനെ തെരുവുനായ് കടിച്ചു; ഗുരുതര പരിക്ക്

ഫയര്‍ഫോഴ്സ് വാഹനം നിയന്ത്രണംവിട്ട് മറിഞ്ഞ് അപകടം; ഒരാള്‍ മരിച്ചു

സപ്ലൈകോ കുടിശിക; സംസ്ഥാനവ്യാപക സമരത്തിന് റേഷന്‍ വാതില്‍പ്പടി വിതരണക്കാര്‍, ഓഗസ്റ്റ് 1 മുതല്‍ അനിശ്ചിതകാല പണിമുടക്ക് മുന്നറിയിപ്പ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies