വേഗത കുറയും, സമയം മാറും; കൊങ്കണ്‍ പാതയില്‍ ജൂണ്‍ 15 മുതല്‍ മണ്‍സൂണ്‍ ടൈംടേബിള്‍
Thursday, September 3 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

വേഗത കുറയും, സമയം മാറും; കൊങ്കണ്‍ പാതയില്‍ ജൂണ്‍ 15 മുതല്‍ മണ്‍സൂണ്‍ ടൈംടേബിള്‍

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 31, 2026, 06:53 pm IST
Facebook
Twitter
WhatsAppTelegram

മംഗളൂരു: മഴക്കാലത്ത് സുരക്ഷിതമായ ട്രെയിന്‍ ഗതാഗതം ഉറപ്പാക്കുന്നതിനായി കൊങ്കണ്‍ റെയില്‍വേ പാതയില്‍ പുതിയ സമയക്രമം പ്രഖ്യാപിച്ചു. ജൂണ്‍ 15 മുതലാണ് പരിഷ്‌കരിച്ച ടൈംടേബിള്‍ നിലവില്‍ വരുന്നത്. കൊങ്കണ്‍ വഴി സര്‍വീസ് നടത്തുന്ന 38 ജോഡി ട്രെയിനുകളുടെ സമയത്തിലാണ് മാറ്റം വരുത്തിയിരിക്കുന്നത്.

പ്രതികൂല കാലാവസ്ഥയില്‍ യാത്രക്കാരുടെ സുരക്ഷ മുന്‍നിര്‍ത്തി ട്രെയിനുകളുടെ വേഗത റെയില്‍വേ ഗണ്യമായി കുറച്ചിട്ടുണ്ട്. സാധാരണയായി മണിക്കൂറില്‍ 110 മുതല്‍ 120 കിലോമീറ്റര്‍ വേഗതയില്‍ സഞ്ചരിക്കുന്ന ട്രെയിനുകള്‍ മണ്‍സൂണ്‍ സമയത്ത് 40 മുതല്‍ 75 കിലോമീറ്റര്‍ വേഗതയിലായിരിക്കും സര്‍വീസ് നടത്തുക. വേഗത കുറയുന്നതോടെ കേരളത്തില്‍ നിന്ന് കൊങ്കണ്‍ വഴി പോകുന്ന ട്രെയിനുകള്‍ നിശ്ചിത സമയത്തിലും നേരത്തെ പുറപ്പെടും. എന്നാല്‍ കൊങ്കണ്‍ പാത വഴി കേരളത്തിലേക്ക് വരുന്ന ട്രെയിനുകള്‍ സാധാരണ സമയത്തേക്കാള്‍ വൈകിയോടും.

കോഴിക്കോട് വഴി കടന്നുപോകുന്ന എറണാകുളം-നിസാമുദ്ദീന്‍ മംഗള ലക്ഷദ്വീപ് എക്സ്പ്രസ്സ്, തിരുവനന്തപുരം-ലോക്മാന്യതിലക് നേത്രാവതി എക്സ്പ്രസ്സ് തുടങ്ങിയ പ്രമുഖ ദീര്‍ഘദൂര ട്രെയിനുകളുടെ സമയക്രമത്തിലും ഈ മാറ്റം പ്രതിഫലിക്കും.

മാറ്റം വരുത്തിയ പ്രധാന ട്രെയിനുകളും പുറപ്പെടുന്ന സമയവും:

എറണാകുളം പുണെ സൂപ്പര്‍ഫാസ്റ്റ് എക്‌സ്പ്രസ് (22149) : 02.15
എറണാകുളം ഹസ്റത്ത് നിസാമുദ്ധീന്‍ സൂപ്പര്‍ഫാസ്റ്റ് എക്‌സ്പ്രസ് (22655) : 02.15
മഡ്ഗാവ് മംഗളൂരു സെന്‍ട്രല്‍ മെമു എക്‌സ്പ്രസ് (10107) : 04.40
കൊച്ചുവേളി അമൃതസര്‍ സൂപ്പര്‍ഫാസ്റ്റ് എക്‌സ്പ്രസ് (12483) : 04.50
തിരുനെല്‍വേലി ഹാപ്പ എക്‌സ്പ്രസ് (19577) : 05.15

തിരുനെല്‍വേലി ഗാന്ധിധാം ബിജി ഹംസഫര്‍ എക്‌സ്പ്രസ് (20923) : 05.15
കൊച്ചുവേളി ലോക്മാന്യ തിലക് ടെര്‍മിനസ് ഗരീബ് രഥ് എക്‌സ്പ്രസ് (12202) : 07.45
കൊച്ചുവേളി ഇന്‍ഡോര്‍ സൂപ്പര്‍ഫാസ്റ്റ് എക്‌സ്പ്രസ് (20931) : 09.10
കൊച്ചുവേളി പോര്‍ബന്ദര്‍ സൂപ്പര്‍ഫാസ്റ്റ് എക്‌സ്പ്രസ് (20909) : 09.10
എറണാകുളം ഹസ്റത്ത് നിസാമുദ്ധീന്‍ മംഗളദ്വീപ് എക്‌സ്പ്രസ് (12617) : 10.30
മംഗളൂരു ലോക്മാന്യ തിലക് ടെര്‍മിനസ് മത്സ്യഗന്ധ എക്‌സ്പ്രസ് (12620) : 12.45
എറണാകുളം മഡ്ഗാവ് സൂപ്പര്‍ഫാസ്റ്റ് എക്‌സ്പ്രസ് (10216) : 13.25
കോയമ്പത്തൂര്‍ ഹിസാര്‍ എസി എക്‌സ്പ്രസ് (22476) : 13.30
തിരുവനന്തപുരം സെന്‍ട്രല്‍ ഹസ്രത്ത് നിസാമുദ്ദീന്‍ രാജധാനി എക്‌സ്പ്രസ് (12431) : 14.40
മഡ്ഗാവ് മംഗളൂരു സെന്‍ട്രല്‍ സ്‌പെഷ്യല്‍ (06601) : 15.00
മംഗളൂരു ജങ്ഷന്‍ മുംബൈ സിഎസ്ടി സൂപ്പര്‍ഫാസ്റ്റ് എക്‌സ്പ്രസ് (12134) : 16.35
മഡ്ഗാവ് മംഗളൂരു സെന്‍ട്രല്‍ വന്ദേ ഭാരത് (20645) : 17.35

എറണാകുളം അജ്മീര്‍ മരുസാഗര്‍ സൂപ്പര്‍ഫാസ്റ്റ് എക്‌സ്പ്രസ് (12977) : 18.50
മഡ്ഗാവ് എറണാകുളം എക്‌സ്പ്രസ് (10215) : 21.00
തിരുവനന്തപുരം സെന്‍ട്രല്‍ ഹസ്രത്ത് നിസാമുദ്ദീന്‍ സൂപ്പര്‍ഫാസ്റ്റ് എക്‌സ്പ്രസ് (22653) : 22.00 (വെള്ളി)

Tags: TRAINSdelaykonkan railway routetime table changes
Share
Tweet
SendShare

More News from this section

വന്ദേമാതരത്തിന്റെ പേരിൽ നടക്കുന്നത് വിദ്യാർത്ഥി സമരമല്ല, ഗുണ്ടാവിളയാട്ടം’;കോളജ് യൂണിയൻ തെരഞ്ഞെടുപ്പിന് രക്തസാക്ഷികളെ സൃഷ്ടിക്കാൻ ശ്രമം’ എസ്‌എഫ്‌ഐക്കെതിരെ കേരള സർവകലാശാലാ സിൻഡിക്കേറ്റ് അംഗങ്ങൾ

കേരള–തമിഴ്നാട് ഏകോപനത്തോടെ നവരാത്രി മഹോത്സവം; ആചാരങ്ങളിൽ മാറ്റമില്ല, സമാധാനപരമായ ആഘോഷത്തിന് സർക്കാർ സംവിധാനങ്ങൾ ഒരുമിച്ച് പ്രവർത്തിക്കും

വധശ്രമക്കേസിൽ ഒളിവിൽ; പോക്‌സോ കേസിൽ യൂട്യൂബർ ഖാദർ കരിപ്പൊടിയുടെ ജാമ്യം റദ്ദാക്കി, കോടതി നടപടി വിചാരണയ്‌ക്ക് ഹാജരാകാത്തതിനെ തുടർന്ന്

കറിയെ ചൊല്ലി തർക്കം, മലപ്പുറത്ത് യുവതിയെ ഭർത്താവ് കുത്തിക്കൊന്നു, റഷീദ് പോലീസ് കസ്റ്റഡിയിൽ

ഓപ്പറേഷൻ തൂഫാൻ: കേസുകൾ 9896 ആയി; 21 കിലോ എംഡിഎംഎയും 1140 കിലോ കഞ്ചാവും പിടികൂടി, മയക്കുമരുന്ന് കേസുകളുടെ വിചാരണയ്‌ക്ക് മൂന്ന് പ്രത്യേക കോടതികൾ

പട്ടയം ശരിയാക്കാൻ 5 ലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെട്ടെന്ന് പരാതി; ചാലക്കുടി എംഎൽഎ സനീഷ് കുമാർ ജോസഫിനെതിരെ  കേസെടുക്കാൻ വിജിലൻസ് കോടതി ഉത്തരവ്

Latest News

*സംസ്ഥാനത്ത് ക്രിക്കറ്റ് ടൂറിസം പദ്ധതിയുമായി കെ.സി.എ; ഒരുങ്ങുന്നത് 1500 കോടിയുടെ നിക്ഷേപം

മീനാക്ഷിയമ്മനെ കാണാൻ മധുരയിലേക്ക് ഭക്തസാഗരം; 17 വർഷത്തെ ഇടവേളയ്‌ക്ക് ശേഷം സെപ്റ്റംബർ 17ന് മഹാകുംഭാഭിഷേകം, യാഗശാല പൂജകൾക്ക് സെപ്റ്റംബർ 11ന് തുടക്കം, ഒരുക്കങ്ങൾ അവസാനഘട്ടത്തിൽ

അഷ്ടമിരോഹിണി സെപ്റ്റംബർ 4ന്; ഇങ്ങനെ വ്രതമെടുത്താൽ ഇരട്ടിഫലമെന്ന് വിശ്വാസം; മന്ത്രജപം മുതൽ ക്ഷേത്രദർശനം വരെ, വ്രതപുണ്യം നേടാൻ ചെയ്യേണ്ടതും ഒഴിവാക്കേണ്ടതും

‘അമേരിക്ക ഭാരതത്തെ സ്വീകരിക്കുന്നു’; സർസംഘചാലക് മോഹൻ ഭാഗവതിന്റെ യുഎസ് സന്ദർശനത്തിന് ലഭിച്ച സ്വീകാര്യത ഹിന്ദുസമൂഹത്തിന്റെ വളർച്ചയുടെ അടയാളമെന്ന് ശ്രീധർ വെമ്പു

‘എന്റെ യജമാനൻ എവിടെ?’; നേപ്പാളിലെ പ്രളയഭീകരതയ്‌ക്കിടയിൽ ഹൃദയം തൊട്ട് നായയുടെ കാത്തിരിപ്പ്, ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ

ഭാര്യയ്‌ക്ക് പ്രായം കൂടുതലാണെങ്കിൽ വിവാഹത്തിൽ എന്താണ് പ്രശ്നം? പ്രണയത്തിനും ദാമ്പത്യത്തിനും പ്രായവ്യത്യാസം തടസ്സമാകുമോ?

സതീശന്റെ പ്രസ്താവനക്കെതിരെ കേരള മുസ്ലിം ജമാഅത്ത്; കാന്തപുരം ഇസ്ലാമിനെ തെറ്റായി വ്യാഖ്യാനിച്ചുവെന്ന പ്രസ്താവന പിൻവലിച്ച് മുസ്ലിം സമൂഹത്തോട് മാപ്പുപറയണം, ഇസ്ലാമികചരിത്രം ശരിയായി പഠിക്കാനും ആവശ്യം

38 വർഷത്തെ സൈനിക സേവനം, ഇനി രാമക്ഷേത്രത്തിന്റെ ചുമതല; റിട്ട. എയർ മാർഷൽ ജിതേന്ദ്ര മിശ്ര ആദ്യ ട്രസ്റ്റ് സിഇഒ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies