കൊൽക്കത്ത: തൃണമൂൽ കോൺഗ്രസ് പിളർപ്പിന്റെ വക്കിലെന്നു സൂചന. പുതുതായി തിരഞ്ഞെടുക്കപ്പെട്ട തൃണമൂൽ കോൺഗ്രസ് നിയമസഭാംഗങ്ങളിൽ ഭൂരിപക്ഷം പേരും മമത വിളിച്ച യോഗത്തിലെത്തിയില്ല .80 എംഎൽഎമാരിൽ 20 പേർ മാത്രമാണ് മമതയുടെ വീട്ടിൽ ഞായറാഴ്ച വൈകിട്ട് വിളിച്ചു ചേർത്ത യോഗത്തിന് എത്തിയത്. ഇതോടെ മമത ബാനർജിയുടെ നേതൃത്വത്തിൽ നടത്താനിരുന്ന യോഗം റദ്ദാക്കി.
എംപിമാരായ അഭിഷേക് ബാനർജിയും കല്യാൺ ബാനർജിയും ആക്രമിക്കപ്പെട്ടതിൽ പ്രതിഷേധിക്കാൻ മണ്ഡലങ്ങളിൽ തുടരുന്നതിനാലാണ് മറ്റുള്ളവർ എത്താത്തതെന്നാണ് തൃണമൂൽ ഔദ്യോഗികമായി നൽകുന്ന വിശദീകരണം. പാർട്ടി വക്താവ് കുനാൽ ഘോഷ് ഇങ്ങിനെയാണ് മാധ്യമങ്ങളോട് വിശദീകരിച്ചത്. എന്നാൽ 60 പേർ വിട്ടുനിന്നത് പാർട്ടിയിൽ പരിഭ്രാന്തി സൃഷ്ടിച്ചിട്ടുണ്ട്.
ബംഗാളിൽ ഭരണത്തിൽ നിന്നും പുറത്തായതോടെ തൃണമൂൽ നേതാക്കളെ ജനം കൂട്ടത്തോടെ അടിച്ചോടിയ്‌ക്കുകയാണ് . ശ്രീറാംപുർ എംപി കല്യാൺ ബാനർജിക്ക് നേരെ കഴിഞ്ഞ ദിവസം ചങ്കൂറ്റം ആക്രമണം നടത്തി. കഴിഞ്ഞദിവസം സോണാർപുർ മേഖലയിൽ വച്ച് തൃണമൂൽ ദേശീയ ജനറൽ സെക്രട്ടറി അഭിഷേക് ബാനർജി എംപിയെയും ആൾക്കൂട്ടം ആക്രമിച്ചിരുന്നു.















