കണ്ണൂർ: പിലാത്തറയിൽ ദുരൂഹ സാഹചര്യത്തിൽ കാർ കണ്ടെത്തി. മുൻഭാഗം ഇടിച്ചുതകർത്ത നിലയിലുള്ള കാറിനുള്ളിൽ രക്തവും കണ്ടെത്തി. കൂടാതെ, സ്ത്രീകളുടേയും കുട്ടികളുടേയും ഉൾപ്പെടെയുള്ള വസ്ത്രങ്ങൾ കാറിന് സമീപത്തായി വലിച്ചുവാരിയിട്ട നിലയിലാണ്.
രാവിലെ നടക്കാനിറങ്ങിയവരാണ് വാഹനം ആദ്യം കണ്ടത്. തുടർന്ന് ഇവർ ഉടൻ തന്നെ പൊലീസിൽ വിവരമറിയിക്കുകയായിരുന്നു. സംഭവത്തിൽ പരിയാരം പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മോഷണം ആണെന്ന് സംശയത്തിലാണ് നിലവിൽ പോലീസ്. കാറിന്റെ ഉടമ സ്വർണ്ണ വില്പനക്കാരൻ അശോക് യശ്വന്ത് ആണെന്നാണ് പൊലീസിന്റെ നിഗമനം. അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് വ്യക്തമാക്കി.















