അതിര്‍ത്തി തര്‍ക്കത്തില്‍ മൂന്നാം കക്ഷിക്ക് സ്ഥാനമില്ല; നേപ്പാളിന് കര്‍ശന മറുപടിയുമായി ഇന്ത്യ
Wednesday, September 2 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

അതിര്‍ത്തി തര്‍ക്കത്തില്‍ മൂന്നാം കക്ഷിക്ക് സ്ഥാനമില്ല; നേപ്പാളിന് കര്‍ശന മറുപടിയുമായി ഇന്ത്യ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 2, 2026, 07:40 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡല്‍ഹി: ഇന്ത്യയും നേപ്പാളും തമ്മിലുള്ള ഉഭയകക്ഷി വിഷയങ്ങളില്‍ ഇടപെടാന്‍ മൂന്നാം കക്ഷികള്‍ക്ക് യാതൊരു അവകാശവുമില്ലെന്ന് ഇന്ത്യ വ്യക്തമാക്കി. ഇരുരാജ്യങ്ങളും തമ്മിലുള്ള അതിര്‍ത്തി തര്‍ക്കങ്ങള്‍ പരിഹരിക്കാന്‍ കൃത്യമായ ഉഭയകക്ഷി സംവിധാനങ്ങള്‍ നിലവിലുണ്ടെന്ന് ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം അറിയിച്ചു. അതിര്‍ത്തി നിര്‍ണ്ണയം പൂര്‍ത്തിയായ ചില മേഖലകളില്‍ അതിര്‍ത്തി ലംഘിച്ചുള്ള കൈയേറ്റങ്ങള്‍ നടന്നിട്ടുണ്ടെന്നും ഇവ ഇരുരാജ്യങ്ങളും സംയുക്തമായി മാപ്പ് (തരംതിരിക്കല്‍) ചെയ്തുവരികയാണെന്നും വിദേശകാര്യ മന്ത്രാലയ വക്താവ് രണ്‍ധീര്‍ ജയ്സ്വാള്‍ മാധ്യമങ്ങളോട് പറഞ്ഞു.

അതിര്‍ത്തി പ്രശ്‌നത്തില്‍ ബ്രിട്ടനെയും ചൈനയെയും ചര്‍ച്ചകളില്‍ പങ്കാളികളാക്കണമെന്ന് നേപ്പാള്‍ പ്രധാനമന്ത്രി ബലേന്ദ്ര ഷാ നിര്‍ദ്ദേശിച്ചെന്ന വാര്‍ത്തകളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യയുമായുള്ള അതിര്‍ത്തി തര്‍ക്കങ്ങള്‍ ചര്‍ച്ചകളിലൂടെ പരിഹരിക്കാന്‍ രാജ്യം പ്രതിജ്ഞാബദ്ധമാണെന്നും നേപ്പാള്‍ പ്രധാനമന്ത്രി പറഞ്ഞിരുന്നു.

‘ഇന്ത്യ-നേപ്പാള്‍ അതിര്‍ത്തിയെക്കുറിച്ചുള്ള നേപ്പാള്‍ പ്രധാനമന്ത്രിയുടെ പരാമര്‍ശങ്ങളും അതിനുപിന്നാലെ നേപ്പാള്‍ വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയും ഞങ്ങള്‍ കണ്ടു. ഇന്ത്യ-നേപ്പാള്‍ അതിര്‍ത്തിയുടെ 98 ശതമാനത്തോളം കൃത്യമായി നിര്‍ണ്ണയിക്കപ്പെട്ടിട്ടുള്ളതാണ്. എന്നാല്‍ ഗണ്ഡക് നദിയുടെ ഒഴുക്കിലുണ്ടായ മാറ്റം കാരണം ചില ഭാഗങ്ങളില്‍ ഇപ്പോഴും തര്‍ക്കങ്ങള്‍ നിലനില്‍ക്കുന്നുണ്ട്.

ഇതുകൂടാതെ, അതിര്‍ത്തി നിര്‍ണ്ണയിച്ച ചിലയിടങ്ങളില്‍ ‘നോ മാന്‍സ് ലാന്‍ഡില്‍’ അതിര്‍ത്തി ലംഘിച്ചുള്ള കൈയേറ്റങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. നിലവില്‍ ഇരുരാജ്യങ്ങളും സംയുക്തമായി ഈ പ്രദേശങ്ങള്‍ മാപ്പ് ചെയ്തുവരികയാണ്,’ രണ്‍ധീര്‍ ജയ്സ്വാള്‍ വ്യക്തമാക്കി. അതിര്‍ത്തി വിഷയങ്ങള്‍ കൈകാര്യം ചെയ്യാന്‍ ഇരുരാജ്യങ്ങള്‍ക്കും സ്വന്തമായി സംവിധാനങ്ങളുണ്ടെന്നും ഇതില്‍ ഒരു മൂന്നാം കക്ഷിക്ക് യാതൊരു പങ്കുമില്ലെന്ന കാര്യം ബന്ധപ്പെട്ട എല്ലാവര്‍ക്കും വ്യക്തമാകേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കൈലാഷ് മാനസരോവര്‍ യാത്രയുമായി ബന്ധപ്പെട്ട് ലിപുലേഖ് ചുരത്തെച്ചൊല്ലി നേപ്പാള്‍ ഉന്നയിച്ച അവകാശവാദങ്ങളെയും ജയ്സ്വാള്‍ തള്ളി. 1954 മുതല്‍ കൈലാഷ് മാനസരോവര്‍ യാത്രയ്‌ക്കായി ഇന്ത്യ ഉപയോഗിക്കുന്ന പരമ്പരാഗത പാതയാണ് ലിപുലേഖ് ചുരമെന്നും ഇതില്‍ പുതിയ വികസനങ്ങളൊന്നുമില്ലെന്നും അദ്ദേഹം പറഞ്ഞു. അതിര്‍ത്തികളെച്ചൊല്ലി ഏകപക്ഷീയമായി ഭൂപടങ്ങള്‍ വികസിപ്പിക്കുന്ന നേപ്പാളിന്റെ നടപടി അംഗീകരിക്കാനാവില്ലെന്നും എന്നാല്‍ ചര്‍ച്ചകളിലൂടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ഇന്ത്യ എപ്പോഴും തയ്യാറാണെന്നും അദ്ദേഹം വ്യക്തമാക്കി.

Tags: Randhir JaiswalNo role for third partiesbilateral matterindia and nepalboundary matter
Share
Tweet
SendShare

More News from this section

തമിഴ്‌നാട്ടിലെ 52 പ്രധാന ക്ഷേത്രങ്ങളില്‍ മൊബൈല്‍ ഫോണ്‍ നിയന്ത്രണം; 5 രൂപയ്‌ക്ക് ഫോണ്‍ സൂക്ഷിക്കാന്‍ സംവിധാനം

ഭൂമിക്ക് പുറത്തുള്ള മനുഷ്യവാസത്തിന് BHEEM; ചന്ദ്രനിലും ചൊവ്വയിലും താമസിക്കാനുള്ള ഇന്ത്യൻ ബഹിരാകാശ ഗവേഷണം

2.3 ലക്ഷം വീടുകള്‍ക്ക് സൗജന്യ സോളാര്‍ പാനല്‍; 400 യൂണിറ്റ് വരെ ഉപയോഗിക്കുന്നവര്‍ക്ക് ആനുകൂല്യം; വമ്പന്‍ പ്രഖ്യാപനവുമായി ഡല്‍ഹി സര്‍ക്കാര്‍

ട്രെയിന്‍ യാത്രയ്‌ക്ക് ഇനി കൂടുതല്‍ സുരക്ഷ; കവച് 4.0നായി 170 കോടി, 712 കിലോമീറ്റര്‍ റെയില്‍പാതയില്‍ വരുന്നത് വന്‍ മാറ്റം

‘ടച്ച് ദ സ്‌കൈ വിത്ത് ഗ്ലോറി’; ഇന്ത്യന്‍ വ്യോമസേനയില്‍ ചരിത്രം കുറിച്ച് ശക്തി ശര്‍മ്മ; എയര്‍ വൈസ് മാര്‍ഷലാകുന്ന ആദ്യ വനിത

‘ഉടന്‍ കൊല്ലും’; കേന്ദ്രമന്ത്രി ചിരാഗ് പാസ്വാനെതിരെ ഭീഷണി സന്ദേശം; ആഭ്യന്തര മന്ത്രാലയത്തോട് അന്വേഷണം ആവശ്യപ്പെട്ട് ഓഫീസ്

Latest News

അഗസ്റ്റ വെസ്റ്റ്ലാൻഡ് കേസ് പ്രതിയുടെ അഭിഭാഷകന്‍ സുപ്രീംകോടതിയിൽ കേരളത്തിന്റെ സ്റ്റാന്റിംഗ് കൗൺസൽ; നിയമനത്തിന് പിന്നിൽ സോണിയയുടെ ഇടപെടലെന്ന് ആരോപണം

കൊച്ചി അമൃത ആശുപത്രിയിൽ പീഡിയാട്രിക് കാർഡിയോളജി മെഗാ മെഡിക്കൽ ക്യാമ്പ് സെപ്റ്റംബർ 20 ന്

ട്രെയിനിലെ മദ്യപാനത്തിനെതിരെ റെയില്‍വേയ്‌ക്ക് നടപടി സ്വീകരിക്കാം; 145(എ) വകുപ്പ് ഭരണഘടനാ വിരുദ്ധമല്ലെന്ന് ഹൈക്കോടതി

ശബരിമല സ്വര്‍ണക്കവര്‍ച്ച കേസില്‍ വഴിത്തിരിവ്; ‘പഴയ പാളികളല്ല’, ദ്വാരപാലക പാളികള്‍ക്ക് ഏഴ് വര്‍ഷം മാത്രം പഴക്കം; ജംഷഡ്പൂര്‍ ലാബ് പരിശോധനയില്‍ നിര്‍ണായക കണ്ടെത്തല്‍

സോഷ്യല്‍ മീഡിയ വഴി അനധികൃത ലോട്ടറി വില്‍പ്പന; മീനാക്ഷിപുരത്ത് നാലുപേര്‍ അറസ്റ്റില്‍

‘ദോശ വൈകി’; പിന്നാലെ കൂട്ടത്തല്ലും കട തകര്‍ക്കലും, ശൂരനാട്ടില്‍ രണ്ടുപേര്‍ അറസ്റ്റില്‍

കണ്ണൂര്‍ വിമാനത്താവളം ഓഹരി തട്ടിപ്പ് കേസ്; മാണി സി കാപ്പന് ഒരു വര്‍ഷം തടവും 1.20 കോടി രൂപ പിഴയും

‘ഇനി വരാനിരിക്കുന്നത് ഏറ്റവും വലിയ ആക്രമണം’; ഇറാന് ട്രംപിന്റെ കടുത്ത മുന്നറിയിപ്പ്, ഹോര്‍മുസില്‍ വീണ്ടും അമേരിക്കന്‍ ആക്രമണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies