ടോക്കിയോ: പാകിസ്ഥാനികൾ അനധികൃതമായി നിർമിച്ച പള്ളിക്കെതിരെ നടപടിയുമായി ജപ്പാൻ. ജപ്പാൻ നഗരാസൂത്രണ നിയമം ലംഘിച്ച്, സ്വകാര്യ ഉടമസ്ഥതയിലുള്ള ഭൂമിയിൽ “ജപ്പാൻ ജാമേ മസ്ജിദ് റംസാൻ” എന്ന പേരിലാണ് പാകിസ്ഥാനികൾ പള്ളി നിർമ്മിച്ചത്. ഏപ്രിൽ 3 ന് നടന്ന ഉദ്ഘാടന ചടങ്ങിൽ ജപ്പാനിലെ പാക് അംബാസഡർ പങ്കെടുത്തിരുന്നു. ഇതോടെ ജപ്പാൻ അധികൃതരുടെ മുന്നിൽ എംബസി നാണംകെടുകയും ചെയ്തു.
സെൻട്രൽ കവാഗോ സിറ്റിയിൽ നിന്ന് ഏകദേശം 5 കിലോമീറ്റർ തെക്ക് ഒരു ഗ്രാമീണ പ്രദേശത്താണ് പള്ളി നിർമിച്ചത്. പച്ചക്കറി ഫാമുകളും റെസിഡൻഷ്യൽ വീടുകളും കൊണ്ടാണ് പ്രദേശം ചുറ്റപ്പെട്ടിരിക്കുന്നുണ്ട്. നഗരവൽക്കരണ നിയന്ത്രണ മേഖലയാണിത്. അതായത് അവിടെ ഏത് നിർമ്മാണത്തിനും ജപ്പാനിലെ സിറ്റി പ്ലാനിംഗ് ആക്ട് പ്രകാരം മുൻകൂർ അനുമതി ആവശ്യമാണ്.
നിർമാണം നിർത്തിവയ്‌ക്കണമെന്ന് അധികൃതർ നേരത്തെ ആവർത്തിച്ച് ആവശ്യപ്പെട്ടിരുന്നു.എന്നാൽ തൊഴിലാളികൾക്ക് ജാപ്പനീസ് ഭാഷ മനസ്സിലായില്ലെന്നാണ് പള്ളി അധികൃതർ അവകാശപ്പെടുന്നത്.
സംഭവം വിവാദമായതോടെ വിശദീകരണവുമായി പാക് എംബസി രംഗത്തെത്തി. പളളിയുമായി യാതൊരു ബന്ധവുമില്ലെന്നും എംബസി പ്രസ്താവനയിൽ പറഞ്ഞു, ജപ്പാനിൽ താമസിക്കുന്ന പാകിസ്ഥാനികൾ ജാപ്പനീസ് നിയമങ്ങൾ പൂർണ്ണമായും പാലിക്കണമെന്ന് എംബസി ആവശ്യപ്പെട്ടു.