മൊണാക്കോ ഗ്രാന്‍ഡ് പ്രീയില്‍ തകര്‍പ്പന്‍ ജയം സ്വന്തമാക്കിയ മെഴ്സിഡസ് താരം കിമി അന്റോണെല്ലി; ഈ നേട്ടം സ്വന്തമാക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരം
Monday, June 8 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports

മൊണാക്കോ ഗ്രാന്‍ഡ് പ്രീയില്‍ തകര്‍പ്പന്‍ ജയം സ്വന്തമാക്കിയ മെഴ്സിഡസ് താരം കിമി അന്റോണെല്ലി; ഈ നേട്ടം സ്വന്തമാക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 8, 2026, 02:47 pm IST
FacebookTwitterWhatsAppTelegram

മൊണാക്കോ: ഫോര്‍മുല വണ്‍ ലോകത്തെ റെക്കോര്‍ഡുകള്‍ ഒന്നൊന്നായി തിരുത്തിക്കുറിച്ചുകൊണ്ട് പത്തൊന്‍പതുകാരന്‍ കിമി അന്റോണെല്ലിയുടെ കുതിപ്പ് തുടരുന്നു. മൊണാക്കോ ഗ്രാന്‍ഡ് പ്രീയില്‍ തകര്‍പ്പന്‍ ജയം സ്വന്തമാക്കിയ മെഴ്സിഡസ് താരം അന്റോണെല്ലി, കരിയറിലെ തുടര്‍ച്ചയായ അഞ്ചാം വിജയത്തോടെ ലോക ചാമ്പ്യന്‍ഷിപ്പ് പോരാട്ടത്തില്‍ തന്റെ ഒന്നാം സ്ഥാനം കൂടുതല്‍ സുരക്ഷിതമാക്കി.

കേവലം ഒരു ജയത്തിനപ്പുറം ഫോര്‍മുല വണ്‍ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ‘ഗ്രാന്‍ഡ് സ്ലാം’ ജേതാവ് എന്ന അപൂര്‍വ്വ റെക്കോര്‍ഡും ഇറ്റാലിയന്‍ യുവതാരമായ അന്റോണെല്ലി സ്വന്തം പേരില്‍ കുറിച്ചു. ഒരു റേസില്‍ പോള്‍ പൊസിഷന്‍ നേടുക, എല്ലാ ലാപ്പുകളിലും മുന്നില്‍ തുടരുക, ഏറ്റവും വേഗമേറിയ ലാപ്പ് കുറിക്കുക, ഒടുവില്‍ വിജയിക്കുക എന്നിവ ഒത്തുചേരുമ്പോഴാണ് ഒരു ഡ്രൈവര്‍ ‘ഗ്രാന്‍ഡ് സ്ലാം’ നേട്ടം കൈവരിക്കുന്നത്. തുടക്കം മുതല്‍ ഒടുക്കം വരെ റേസില്‍ പൂര്‍ണ്ണാധിപത്യം പുലര്‍ത്തുന്നവര്‍ക്ക് മാത്രം അവകാശപ്പെട്ട ഈ നേട്ടമാണ് അന്റോണെല്ലി സ്വന്തമാക്കിയത്.

പോള്‍ പൊസിഷനില്‍ നിന്ന് റേസ് ആരംഭിച്ച അന്റോണെല്ലി, ഓവര്‍ടേക്കിംഗ് ഏറ്റവും കഠിനമായ മൊണാക്കോയിലെ വളവുകളില്‍ തുടക്കം മുതല്‍ക്കേ നിയന്ത്രണം ഏറ്റെടുത്തു. മത്സരത്തിനിടയില്‍ സേഫ്റ്റി കാര്‍ ഇറങ്ങേണ്ടി വരികയും പിന്നീട് റെഡ് ഫ്‌ലാഗ് മൂലം റേസ് തടസ്സപ്പെടുകയും ചെയ്‌തെങ്കിലും, താന്‍ നേരത്തെ ഉണ്ടാക്കിയെടുത്ത ലീഡ് നഷ്ടപ്പെട്ടിട്ടും താരം ഒട്ടും പതറിയില്ല. റേസിന്റെ അവസാന ഘട്ടങ്ങളില്‍ കൂടുതല്‍ വേഗത കൈവരിച്ച അന്റോണെല്ലി, ഫെരാരിയുടെ ഇതിഹാസ താരം ലൂയിസ് ഹാമില്‍ട്ടണേക്കാള്‍ ഒരു സെക്കന്‍ഡിലധികം വേഗതയിലാണ് ലാപ്പുകള്‍ പൂര്‍ത്തിയാക്കിയത്.

ഒടുവില്‍ ഹാമില്‍ട്ടണെ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളി അന്റോണെല്ലി ഫിനിഷിങ് ലൈന്‍ കടന്നു. ഈ വിജയത്തോടെ മൊണാക്കോ ഗ്രാന്‍ഡ് പ്രീ ജയിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ ഡ്രൈവര്‍ എന്ന റെക്കോര്‍ഡും അന്റോണെല്ലി സ്വന്തമാക്കി. ഏഴുതവണ ലോക ചാമ്പ്യനായ ലൂയിസ് ഹാമില്‍ട്ടണ്‍ സ്ഥാപിച്ച റെക്കോര്‍ഡാണ് നാല് വര്‍ഷത്തെ പ്രായവ്യത്യാസത്തില്‍ അന്റോണെല്ലി മറികടന്നത്. അതേസമയം, രണ്ടാം സ്ഥാനത്തെത്തിയതോടെ മൊണാക്കോയില്‍ ഏറ്റവും കൂടുതല്‍ തവണ പോഡിയം ഫിനിഷ് (ആദ്യ മൂന്ന് സ്ഥാനം) നേടിയ ഇതിഹാസ താരം അയര്‍ട്ടണ്‍ സെന്നയുടെ റെക്കോര്‍ഡിനൊപ്പമെത്താന്‍ ഹാമില്‍ട്ടന് സാധിച്ചു. ഐസക് ഹാജറാണ് റേസില്‍ മൂന്നാമതെത്തിയത്.

അന്റോണെല്ലി ചരിത്രവിജയം ആഘോഷിച്ചപ്പോള്‍, മെഴ്സിഡസ് ടീമിലെ സഹതാരവും കിരീടപ്പോരാട്ടത്തിലെ പ്രധാന എതിരാളിയുമായ ജോര്‍ജ്ജ് റസ്സലിന് ഈ റേസ് തിരിച്ചടിയായി. തുടര്‍ച്ചയായ അഞ്ച് വിജയങ്ങളോടെ ഹാമില്‍ട്ടന്റെ മുന്‍കാല വിന്നിംഗ് സ്‌ട്രൈക്കിനൊപ്പമെത്തിയ അന്റോണെല്ലി, ചാമ്പ്യന്‍ഷിപ്പ് പോയിന്റ് പട്ടികയില്‍ റസ്സലിനേക്കാള്‍ 68 പോയിന്റുകളുടെ വന്‍ ലീഡ് സ്വന്തമാക്കി കഴിഞ്ഞു.

Tags: Kimi AntonelliYoungest Driver Ever toComplete F1 Grand SlamMonaco Masterclass
ShareTweetSendShare

More News from this section

സ്പിന്‍ മാന്ത്രികന്‍ മാനവ് സുതര്‍; കന്നി ടെസ്റ്റില്‍ തന്നെ അഞ്ച് വിക്കറ്റ് നേട്ടവുമായി റെക്കോര്‍ഡിലേക്ക്

വീണ്ടും ആശങ്ക; മത്സരത്തിനിടെ ഡാനിഷ് സൂപ്പര്‍ താരം ക്രിസ്റ്റ്യന്‍ എറിക്‌സണ്‍ ഗ്രൗണ്ടില്‍ കുഴഞ്ഞുവീണു

അലക്‌സാണ്ടര്‍ സ്വെരേവിന് കരിയറിലെ ആദ്യ ഗ്രാന്‍ഡ്സ്ലാം; ഫ്രഞ്ച് ഓപ്പണ്‍ കിരീടം സ്വന്തമാക്കി താരം

ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ് പ്രസിഡന്റായി മുന്‍ നായകന്‍ തമീം ഇഖ്ബാല്‍ ചുമതലയേറ്റു; ഈ പദവിയിലെത്തുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തി

ലോകകപ്പിനെത്തിയ ഇറാഖ് സ്‌ട്രൈക്കര്‍ ഐമന്‍ ഹുസൈനെ യു.എസ് എയര്‍പോര്‍ട്ടില്‍ 7 മണിക്കൂര്‍ തടഞ്ഞുവെച്ച് ചോദ്യം ചെയ്തു; ഫോട്ടോഗ്രാഫര്‍ക്ക് പ്രവേശന വിലക്ക്

ടോക്കിയോയില്‍ ആധിപത്യം ഉറപ്പിച്ച് വൈശാലി; ഡബ്ല്യു.ആര്‍ വനിതാ ചെസ് ടൂര്‍ കിരീടം സ്വന്തമാക്കി

Latest News

സലിം കുമാറിന്റെ സംസ്കാര ചടങ്ങുകൾ തടസ്സപ്പെടുത്തുന്ന വിധത്തിൽ ഓൺലൈൻ ചാനലുകൾ: താക്കീതുമായി പൊലീസ്; സ്വകാര്യത ലംഘിച്ച് ചിത്രങ്ങളോ വീഡിയോകളോ പകർത്തിയാൽ 3 വർഷം വരെ തടവും 2 ലക്ഷം രൂപ വരെ പിഴയും

താമരശ്ശേരിയിൽ 22 കാരിയെ വീടിനകത്ത് ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി

കോഴിക്കോട് നഗരത്തിൽ തൂഫാൻ മിന്നൽ പരിശോധനയ്‌ക്കിടെ പ്രതികൾ ഓടി രക്ഷപ്പെട്ടു

കർണ്ണാടകയിൽ നിന്നും പച്ചക്കറി എന്ന വ്യാജേന ലഹരി കടത്തത്; മൊത്ത വ്യാപാരി ഷമീറിൽ നിന്നും പിടികൂടിയത് ലക്ഷങ്ങളുടെ ലഹരി പദാർത്ഥങ്ങൾ

മദ്യപിച്ച് ബസ് ഓടിച്ച ഡ്രൈവറെയും കണ്ടക്ടറെയും പൊലീസ് പിടികൂടി

മാനഭംഗ കേസിൽ കോടതിയിൽ നിന്നും ജാമ്യം എടുത്ത് മുങ്ങി; പിടികിട്ടാപ്പുള്ളിയായ അഷ്റഫ് 10 വർഷത്തിനുശേഷം പിടിയിൽ

‘ഞാന്‍ പുഷ്പയാണെന്ന്’ സുവേന്ദുവിനോട് വെല്ലുവിളി; ഒടുവില്‍ രാജ്യം വിടാന്‍ നോക്കിയ തൃണമൂല്‍ നേതാവ് ജഹാംഗീര്‍ ഖാന്‍ നേപ്പാള്‍ അതിര്‍ത്തിയില്‍ കുടുങ്ങി

പിന്നിൽ ഒന്നര വർഷം മുൻപ് ടർഫിലുണ്ടായ തർക്കം! നരുവാമൂട് 18 കാരന്റെ കൊലപാതകത്തിൽ മുഴുവൻ പ്രതികളും പിടിയിൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies