കൊല്ലപ്പെട്ട കുരുന്നുകളുടെ ഓര്‍മ്മയുമായി ഇറാന്‍ ടീം; കളിക്കാരുടെ കോട്ടുകളില്‍ #168 എന്ന് എഴുതിയ ബാഡ്ജുകള്‍; ഫിഫയുടെ കടുത്ത നടപടിക്ക് കാരണമായേക്കാം
Sunday, August 30 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Football

കൊല്ലപ്പെട്ട കുരുന്നുകളുടെ ഓര്‍മ്മയുമായി ഇറാന്‍ ടീം; കളിക്കാരുടെ കോട്ടുകളില്‍ #168 എന്ന് എഴുതിയ ബാഡ്ജുകള്‍; ഫിഫയുടെ കടുത്ത നടപടിക്ക് കാരണമായേക്കാം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 9, 2026, 02:01 pm IST
Facebook
Twitter
WhatsAppTelegram

ടിഹ്വാന (മെക്‌സിക്കോ): യു.എസ് വിസ പ്രതിസന്ധികളും 40 മണിക്കൂര്‍ നീണ്ട ബസ് യാത്രയും പിന്നിട്ട് ലോകകപ്പിനായി മെക്‌സിക്കോയിലെ ടിഹ്വാനയില്‍ എത്തിയ ഇറാന്‍ ദേശീയ ഫുട്‌ബോള്‍ ടീം വീണ്ടും രാഷ്‌ട്രീയ ശ്രദ്ധാകേന്ദ്രമാകുന്നു. വിമാനത്താവളത്തില്‍ ഇറങ്ങിയ കളിക്കാരുടെ കോട്ടുകളില്‍ ‘#168’ എന്ന് രേഖപ്പെടുത്തിയ പിന്‍ ബാഡ്ജുകള്‍ വ്യക്തമായി കാണാമായിരുന്നു.

2026 ഫെബ്രുവരി 28-ന് ആരംഭിച്ച യു.എസ്-ഇറാന്‍ സംഘര്‍ഷത്തിന്റെ ആദ്യദിനം, ഒരു എലിമെന്ററി സ്‌കൂളിന് നേര്‍ക്കുണ്ടായ ആക്രമണത്തില്‍ കൊല്ലപ്പെട്ട 168 കുട്ടികളുടെ സ്മരണാര്‍ത്ഥമാണ് ടീം ഈ ബാഡ്ജുകള്‍ ധരിച്ചത്. ഇതേ ഹാഷ്ടാഗ് സോഷ്യല്‍ മീഡിയയിലും സജീവമാണ്. ഇറാന്‍ ടീം തങ്ങളുടെ രാഷ്‌ട്രീയവും മാനുഷികവുമായ നിലപാടുകള്‍ പരസ്യമായി പ്രകടിപ്പിക്കുന്നത് ഇതാദ്യമല്ല.

കഴിഞ്ഞ മാര്‍ച്ചില്‍ നൈജീരിയയ്‌ക്കെതിരായ സൗഹൃദ മത്സരത്തിന് മുന്‍പ്, ദേശീയ ഗാനാലാപന സമയത്ത് സ്‌കൂള്‍ ബാഗുകള്‍ ഉയര്‍ത്തിപ്പിടിച്ചാണ് കളിക്കാര്‍ തങ്ങളുടെ പ്രതിഷേധം അറിയിച്ചത്. കോസ്റ്റാറിക്കയ്‌ക്കെതിരായ മത്സരത്തിന് മുന്‍പ്, ബോംബാക്രമണത്തില്‍ കൊല്ലപ്പെട്ട കുട്ടികളുടെയും സിവിലിയന്മാരുടെയും ചിത്രങ്ങളും തകര്‍ന്ന പൈതൃക സ്മാരകങ്ങളുടെ ചിത്രങ്ങളും അവര്‍ പ്രദര്‍ശിപ്പിച്ചിരുന്നു.

ശനിയാഴ്ച തുര്‍ക്കിയിലെ അന്റാലിയയില്‍ നിന്ന് തിരിക്കുമ്പോള്‍ കളിക്കാരുടെ വസ്ത്രത്തില്‍ ഈ ബാഡ്ജുകള്‍ ഇല്ലായിരുന്നുവെങ്കിലും, യാത്രയ്‌ക്കിടയിലാണ് അവര്‍ തങ്ങളുടെ കടുംനീല ജാക്കറ്റുകളില്‍ ഇത് ധരിച്ചത്. മത്സരത്തിനിറങ്ങുമ്പോള്‍ കളിക്കാരോ ഒഫീഷ്യലുകളോ ഇത്തരം ബാഡ്ജുകള്‍ ധരിച്ചാല്‍ ഫിഫയുടെ കടുത്ത നടപടിക്ക് അത് കാരണമായേക്കും. നിലവിലുള്ള രാഷ്‌ട്രീയ സംഘര്‍ഷങ്ങള്‍ കൂടുതല്‍ വഷളാക്കാന്‍ ഇത്തരം സന്ദേശങ്ങള്‍ കാരണമാകുമെന്നാണ് വിലയിരുത്തല്‍.

ഫിഫയുടെ ചട്ടങ്ങള്‍ അനുസരിച്ച് കളിക്കാരുടെ ജേഴ്‌സിയിലോ മറ്റ് സാമഗ്രികളിലോ യാതൊരുവിധ രാഷ്‌ട്രീയ, മതപരമായ അല്ലെങ്കില്‍ വ്യക്തിപരമായ മുദ്രാവാക്യങ്ങളോ പ്രസ്താവനകളോ ചിത്രങ്ങളോ പാടില്ല. നിയമം ലംഘിക്കുന്ന കളിക്കാര്‍ക്കും ടീമിനുമെതിരെ ഫിഫയ്‌ക്ക് അച്ചടക്ക നടപടിയെടുക്കാം. ഹെഡ് കോച്ച് ഉള്‍പ്പെടെ ടെക്‌നിക്കല്‍ ഏരിയയിലുള്ള എല്ലാ കളിക്കാര്‍ക്കും ഒഫീഷ്യലുകള്‍ക്കും ഈ നിയമം ബാധകമാണ്.

ജീവിച്ചിരിക്കുന്നതോ മരണപ്പെട്ടതോ ആയ വ്യക്തികളെക്കുറിച്ചുള്ള പരാമര്‍ശങ്ങള്‍, നിര്‍ദ്ദിഷ്ട രാഷ്‌ട്രീയ സംഭവങ്ങള്‍/നടപടികള്‍ എന്നിവയുമായി ബന്ധപ്പെട്ട ചിത്രങ്ങളോ പ്രസ്താവനകളോ അനുവദനീയമല്ല. അതേസമയം, മത്സരസമയത്തല്ലാതെ യാത്ര ചെയ്യുമ്പോള്‍ ഇത്തരം ബാഡ്ജുകള്‍ ധരിക്കുന്നത് നിയമത്തിന്റെ പരിധിയില്‍ വരുമോ എന്ന കാര്യത്തില്‍ ഇപ്പോഴും വ്യക്തതയില്ല. കോസ്റ്റാറിക്കയ്‌ക്കെതിരായ മത്സരത്തില്‍ ഇറാന്‍ കളിക്കാര്‍ പ്രതിഷേധിച്ചപ്പോള്‍ ഫിഫ പ്രസിഡന്റ് ജിയാനി ഇന്‍ഫാന്റിനോ സ്റ്റേഡിയത്തില്‍ ഉണ്ടായിരുന്നു. അച്ചടക്ക നിയമപ്രകാരം നടപടിയെടുക്കുമെന്ന് ഫിഫ അന്ന് അറിയിച്ചിരുന്നെങ്കിലും ഔദ്യോഗിക നടപടികളൊന്നും ഉണ്ടായില്ല.

മെക്‌സിക്കോയിലേക്ക് തിരിക്കും മുന്‍പ് തുര്‍ക്കിയില്‍ വെച്ച് ഗാംബിയ, മാലി എന്നീ രാജ്യങ്ങള്‍ക്കെതിരെ നടന്ന സൗഹൃദ മത്സരങ്ങളിലും ദേശീയഗാന സമയത്ത് വലതുകൈ നെഞ്ചോട് ചേര്‍ത്തുപിടിച്ചാണ് ടീം നിലയുറപ്പിച്ചത്. എന്നാല്‍ സൗഹൃദ മത്സരങ്ങളില്‍ നിന്ന് വ്യത്യസ്തമായി ലോകകപ്പ് പോലൊരു വലിയ വേദിയില്‍ ഇറാന്‍ കളിക്കാര്‍ക്ക് കടുത്ത നിയന്ത്രണങ്ങള്‍ നേരിടേണ്ടി വരും. അതിനാല്‍ തങ്ങളുടെ പ്രതിഷേധങ്ങള്‍ എവിടെ, എങ്ങനെ പ്രകടിപ്പിക്കണം എന്നതില്‍ ഇറാന്‍ ടീം അതീവ ജാഗ്രത പുലര്‍ത്തേണ്ടി വരും.

Tags: fifa world cupiran football team#168 number badgeteam coat
Share
Tweet
SendShare

More News from this section

എന്‍സോയെ സ്വന്തമാക്കാന്‍ സിറ്റി; ചെല്‍സി വില്‍ക്കാന്‍ തയ്യാര്‍, മാര്‍ട്ടിനെസും സ്റ്റാംഫോര്‍ഡ് ബ്രിഡ്ജിലേക്ക്

റോഡ്രിയുടെ പകരക്കാരനായി 18കാരന്‍; അയൂബ് ബുവാദിയെ 100 മില്യണ്‍ യൂറോയ്‌ക്ക് സ്വന്തമാക്കി മാഞ്ചസ്റ്റര്‍ സിറ്റി

മറേഡണയുടെ ‘ദൈവത്തിന്റെ കൈ’ ഗോളിന് സാക്ഷിയായ പന്ത്; വിറ്റ് പോയത് 3.35 മില്യണ്‍ യുഎസ് ഡോളറിന്

ബ്രസീലിന്റെ അപ്രതീക്ഷിത ധാക്ക സന്ദർശനം; ബംഗ്ലാദേശിനെതിരെ ഫിഫ സൗഹൃദ മത്സരത്തിന് സാധ്യത

മത്സരത്തിനിടെ കുഴഞ്ഞുവീണു; പോര്‍ച്ചുഗീസ് ഫുട്‌ബോള്‍ താരം കെവിന്‍ കാസ്‌ട്രോയ്‌ക്ക് ദാരുണാന്ത്യം

ലാ ലിഗയില്‍ ബാഴ്സലോണയ്‌ക്ക് ഗംഭീര തുടക്കം; എല്‍ചെയെ 5-0ന് തകര്‍ത്തു

Latest News

മുല്ലപ്പെരിയാർ വീണ്ടും ചൂടുപിടിക്കുന്നു; സുരക്ഷാ പരിശോധന സെപ്തംബർ ഒന്നിന്, പുതിയ ഡാമെന്ന നിലപാടിൽ കേരളം

അമേരിക്കയിൽനിന്ന് ജാവലിൻ മിസൈലുകൾ വാങ്ങാൻ ഭാരതം ; കരസേനയുടെ ടാങ്ക്‌വേധ ശേഷി ശക്തമാകും, പ്രതിരോധ സഹകരണത്തിന് പുതിയ കരാർ

വെനസ്വേലയുടെ എണ്ണയിൽ അമേരിക്കൻ നിയന്ത്രണം; ചരിത്രത്തിലെ ഏറ്റവും വലിയ ഇടപാടിന് ധാരണ, ഇന്ധനവില കുറയുമെന്ന് ട്രംപ്

കുളിമുറിയിൽ ഒളിഞ്ഞിരുന്ന് ദൃശ്യങ്ങൾ പകർത്താൻ ശ്രമിച്ചെന്ന് പരാതി; എസ്എഫ്ഐ നേതാവിനെതിരെ കേസ്, പൊലീസ് സംരക്ഷിക്കുന്നുവെന്ന് ആരോപണം

കാട്ടുപോത്തിനെ തുരത്താൻ നാട്ടുകാർക്കൊപ്പം ഇറങ്ങി; ചെങ്ങന്നൂർ കോടതി ജീവനക്കാരന് ദാരുണാന്ത്യം

നേപ്പാളിൽ മഹാദുരന്തം; പ്രളയത്തിൽ മരണം 633 ആയി, 2,426 പേരെ കാണാതായി

ചൂണ്ടയിട്ട് മടങ്ങിയ അച്ഛനെ പിന്നിൽനിന്ന് കഴുത്തിന് വെട്ടി 72കാരനെ കൊന്ന് മകൻ; പ്രതി കസ്റ്റഡിയിൽ

മാവേലി വേഷത്തിലെത്തിയ ആളുടെ ദേഹത്ത് തിളച്ച എണ്ണയൊഴിച്ചു; മുഖത്തും കൈയിലും പൊള്ളൽ, കായംകുളത്ത് തട്ടുകടക്കാരനെതിരെ കേസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies