വിദേശ പ്രഭാഷകയ്‌ക്ക് 20,000 രൂപക്ക് പകരം ഇരുപതിനായിരം ഡോളർ നൽകിയ സംഭവം; നഷ്ടപ്പെട്ട പണം അധ്യാപകനിൽ നിന്ന് ഈടാക്കാൻ വിസിയുടെ നിർദ്ദേശം

Published by
ജനം വെബ്‌ഡെസ്ക്

തിരുവനന്തപുരം: വിദേശ പ്രഭാഷകയ്‌ക്ക് 20,000 രൂപക്ക് പകരം ഇരുപതിനായിരം ഡോളർ നൽകിയ സംഭവത്തിൽ നഷ്ടപ്പെട്ട പണം അധ്യാപകനിൽ നിന്ന് ഈടാക്കാൻ നിർദ്ദേശം. ലാറ്റിനമേരിക്കൻ പഠന കേന്ദ്രം ഡയറക്ടർ ഡോക്ടർ ഗിരീഷ് കുമാറിൽ നിന്ന് പണം ഈടാക്കാൻ കേരളാ സർവകലാശാല വിസി ഡോക്ടർ മോഹനൻ കുന്നുമ്മേലാണ് നിർദ്ദേശം നൽകിയത്.

16,50,000 രൂപയാണ് അധ്യാപകനിൽ നിന്നും ഈടാക്കുക. ഓൺലൈനായി പ്രഭാഷണം നൽകിയതിനാണ് പണം മാറി നൽകിയത്. ബാങ്ക് ഓംബുഡ്മാൻ വ്യക്തത വരുത്തിയതോടെയാണ് പണം മാറിയത് കണ്ടെത്തിയത്. ഇതിന് പിന്നാലെയാണ് നഷ്ടമായ തുക അധ്യാപകനിൽ നിന്നീടാക്കാൻ സർവകലാശാല വിസി നിർദ്ദേശം നൽകിയത്. 2024 ലാണ് ഫണ്ട് കൈമാറ്റം നടന്നത്.

Share