വിസ നിഷേധിച്ച് അമേരിക്ക; ലോകകപ്പ് നിയന്ത്രിക്കാനുള്ള ആദ്യ സൊമാലിയന്‍ റഫറിയുടെ സ്വപ്‌നം തകര്‍ത്തു, ഫിഫ പട്ടികയില്‍ നിന്ന് ഒമര്‍ പുറത്ത്
Sunday, August 30 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Football

വിസ നിഷേധിച്ച് അമേരിക്ക; ലോകകപ്പ് നിയന്ത്രിക്കാനുള്ള ആദ്യ സൊമാലിയന്‍ റഫറിയുടെ സ്വപ്‌നം തകര്‍ത്തു, ഫിഫ പട്ടികയില്‍ നിന്ന് ഒമര്‍ പുറത്ത്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 9, 2026, 06:34 pm IST
Facebook
Twitter
WhatsAppTelegram

വാഷിങ്ടണ്‍: ചരിത്രത്തിലാദ്യമായി ലോകകപ്പ് നിയന്ത്രിക്കാന്‍ യോഗ്യത നേടിയ സൊമാലിയന്‍ റഫറി ഒമര്‍ അബ്ദുല്‍ഖാദിര്‍ അര്‍താന് 2026-ലെ ഫിഫ ലോകകപ്പ് നഷ്ടമാകും. അമേരിക്കയിലേക്ക് പ്രവേശനം നിഷേധിക്കപ്പെട്ടതിനെ തുടര്‍ന്ന് ഫിഫയുടെ ഔദ്യോഗിക മാച്ച് ഒഫീഷ്യല്‍മാരുടെ പട്ടികയില്‍ നിന്ന് ഇദ്ദേഹത്തെ ഒഴിവാക്കി. 2025-ലെ ആഫ്രിക്കന്‍ ഫുട്‌ബോളിലെ മികച്ച റഫറിയായി തിരഞ്ഞെടുക്കപ്പെട്ട അര്‍താനെ മിയാമി അന്താരാഷ്‌ട്ര വിമാനത്താവളത്തില്‍ വെച്ചാണ് യു.എസ് ഇമിഗ്രേഷന്‍ വിഭാഗം തടഞ്ഞത്. നിലവില്‍ ഇദ്ദേഹം തുര്‍ക്കിയിലെ ഇസ്താംബൂളിലാണുള്ളത്.

തങ്ങള്‍ക്ക് ലഭ്യമായ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് അര്‍താന് പ്രവേശനം നിഷേധിച്ചതെന്നാണ് യു.എസ് കസ്റ്റംസ് ആന്‍ഡ് ബോര്‍ഡര്‍ പ്രൊട്ടക്ഷന്‍ വ്യക്തമാക്കുന്നത്. ഡൊണാള്‍ഡ് ട്രംപ് ഭരണകൂടത്തിന്റെ യാത്രാവിലക്കുള്ള രാജ്യങ്ങളുടെ പട്ടികയില്‍ സൊമാലിയയും ഉള്‍പ്പെടുന്നുണ്ടെങ്കിലും, വിമാനത്താവളത്തില്‍ വെച്ച് അര്‍താനെ തിരിച്ചയച്ചതിന് വ്യക്തമായ ഔദ്യോഗിക കാരണം വ്യക്തമാക്കാന്‍ അധികൃതര്‍ തയ്യാറായിട്ടില്ല.

നയതന്ത്ര പാസ്പോര്‍ട്ട് ഉള്‍പ്പെടെ കൃത്യമായ യാത്രാരേഖകളും വിസയും ഉണ്ടായിരുന്നിട്ടും മികച്ചൊരു കായികതാരത്തെ തടഞ്ഞുവെച്ചതില്‍ സൊമാലിയന്‍ ഫുട്‌ബോള്‍ ഫെഡറേഷന്‍ ഫിഫയെയും യു.എസ് അധികൃതരെയും പ്രതിഷേധം അറിയിച്ചിട്ടുണ്ട്. യു.എസില്‍ പ്രവേശിക്കാന്‍ അനുമതി ലഭിക്കാത്ത സാഹചര്യത്തില്‍ ഒമര്‍ അര്‍താന് ലോകകപ്പിന് മുന്നോടിയായുള്ള പരിശീലന ക്യാമ്പുകളില്‍ പങ്കെടുക്കാനോ മത്സരങ്ങള്‍ നിയന്ത്രിക്കാനോ കഴിയില്ലെന്ന് ഫിഫ പ്രസ്താവനയിലൂടെ വ്യക്തമാക്കി.

‘വിസ അനുവദിക്കുന്നതും രാജ്യത്തേക്ക് പ്രവേശനം നല്‍കുന്നതും പൂര്‍ണ്ണമായും ആതിഥേയ രാജ്യത്തിന്റെ പരമാധികാര തീരുമാനമാണ്. അതില്‍ ഇടപെടാന്‍ ഫിഫയ്‌ക്ക് അധികാരമില്ല. നിലവിലെ സാഹചര്യത്തില്‍ അര്‍താന്റെ പദവിയില്‍ മാറ്റമുണ്ടാകില്ലെന്ന് യു.എസ് അധികൃതര്‍ അറിയിച്ചിട്ടുണ്ട്,’ ഫിഫ വക്താവ് പറഞ്ഞു. 2018 മുതല്‍ ഫിഫ പാനലിലുള്ള അര്‍താന്‍, ലോകകപ്പ് നിയന്ത്രിക്കാന്‍ തിരഞ്ഞെടുത്ത 52 പ്രധാന റഫറിമാരില്‍ ഒരാളായിരുന്നു.

സൊമാലിയന്‍ കായികരംഗത്തിന് തന്നെ വലിയ പ്രചോദനമാകേണ്ടിയിരുന്ന ഒരു ചരിത്ര നിമിഷമാണ് വിമാനത്താവളത്തിലെ ഇമിഗ്രേഷന്‍ നടപടികളിലൂടെ ഇല്ലാതായത്. ഫുട്‌ബോളിന്റെ നിഷ്പക്ഷതയ്‌ക്കും കായിക ധര്‍മ്മത്തിനും വിരുദ്ധമാണ് ഈ നടപടിയെന്ന് സൊമാലിയന്‍ കായിക മന്ത്രാലയം കുറ്റപ്പെടുത്തി. ലോകകപ്പ് ആരംഭിക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ, യു.എസ് ഇമിഗ്രേഷന്‍ വകുപ്പിന്റെ കടുത്ത നിലപാടുകള്‍ കായിക ലോകത്ത് വലിയ ചര്‍ച്ചകള്‍ക്കാണ് വഴിതുറന്നിരിക്കുന്നത്. ഇറാന്‍ ടീമിന്റെ സപ്പോര്‍ട്ട് സ്റ്റാഫുകള്‍ക്കും സ്വിസ് താരം ബ്രീല്‍ എംബോളോയ്‌ക്കും നേരത്തെ വിസ സംബന്ധിച്ച പ്രതിസന്ധികള്‍ നേരിടേണ്ടി വന്നിരുന്നു.

Tags: fifa world cupamerica rejects visasomalian refreeOmar Artan
Share
Tweet
SendShare

More News from this section

എന്‍സോയെ സ്വന്തമാക്കാന്‍ സിറ്റി; ചെല്‍സി വില്‍ക്കാന്‍ തയ്യാര്‍, മാര്‍ട്ടിനെസും സ്റ്റാംഫോര്‍ഡ് ബ്രിഡ്ജിലേക്ക്

റോഡ്രിയുടെ പകരക്കാരനായി 18കാരന്‍; അയൂബ് ബുവാദിയെ 100 മില്യണ്‍ യൂറോയ്‌ക്ക് സ്വന്തമാക്കി മാഞ്ചസ്റ്റര്‍ സിറ്റി

മറേഡണയുടെ ‘ദൈവത്തിന്റെ കൈ’ ഗോളിന് സാക്ഷിയായ പന്ത്; വിറ്റ് പോയത് 3.35 മില്യണ്‍ യുഎസ് ഡോളറിന്

ബ്രസീലിന്റെ അപ്രതീക്ഷിത ധാക്ക സന്ദർശനം; ബംഗ്ലാദേശിനെതിരെ ഫിഫ സൗഹൃദ മത്സരത്തിന് സാധ്യത

മത്സരത്തിനിടെ കുഴഞ്ഞുവീണു; പോര്‍ച്ചുഗീസ് ഫുട്‌ബോള്‍ താരം കെവിന്‍ കാസ്‌ട്രോയ്‌ക്ക് ദാരുണാന്ത്യം

ലാ ലിഗയില്‍ ബാഴ്സലോണയ്‌ക്ക് ഗംഭീര തുടക്കം; എല്‍ചെയെ 5-0ന് തകര്‍ത്തു

Latest News

മുല്ലപ്പെരിയാർ വീണ്ടും ചൂടുപിടിക്കുന്നു; സുരക്ഷാ പരിശോധന സെപ്തംബർ ഒന്നിന്, പുതിയ ഡാമെന്ന നിലപാടിൽ കേരളം

അമേരിക്കയിൽനിന്ന് ജാവലിൻ മിസൈലുകൾ വാങ്ങാൻ ഭാരതം ; കരസേനയുടെ ടാങ്ക്‌വേധ ശേഷി ശക്തമാകും, പ്രതിരോധ സഹകരണത്തിന് പുതിയ കരാർ

വെനസ്വേലയുടെ എണ്ണയിൽ അമേരിക്കൻ നിയന്ത്രണം; ചരിത്രത്തിലെ ഏറ്റവും വലിയ ഇടപാടിന് ധാരണ, ഇന്ധനവില കുറയുമെന്ന് ട്രംപ്

കുളിമുറിയിൽ ഒളിഞ്ഞിരുന്ന് ദൃശ്യങ്ങൾ പകർത്താൻ ശ്രമിച്ചെന്ന് പരാതി; എസ്എഫ്ഐ നേതാവിനെതിരെ കേസ്, പൊലീസ് സംരക്ഷിക്കുന്നുവെന്ന് ആരോപണം

കാട്ടുപോത്തിനെ തുരത്താൻ നാട്ടുകാർക്കൊപ്പം ഇറങ്ങി; ചെങ്ങന്നൂർ കോടതി ജീവനക്കാരന് ദാരുണാന്ത്യം

നേപ്പാളിൽ മഹാദുരന്തം; പ്രളയത്തിൽ മരണം 633 ആയി, 2,426 പേരെ കാണാതായി

ചൂണ്ടയിട്ട് മടങ്ങിയ അച്ഛനെ പിന്നിൽനിന്ന് കഴുത്തിന് വെട്ടി 72കാരനെ കൊന്ന് മകൻ; പ്രതി കസ്റ്റഡിയിൽ

മാവേലി വേഷത്തിലെത്തിയ ആളുടെ ദേഹത്ത് തിളച്ച എണ്ണയൊഴിച്ചു; മുഖത്തും കൈയിലും പൊള്ളൽ, കായംകുളത്ത് തട്ടുകടക്കാരനെതിരെ കേസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies