ഇറാനെ വട്ടമിട്ട് വിവാദങ്ങള്‍: വിസ നിഷേധത്തിന് പിന്നാലെ ആരാധകരുടെ ടിക്കറ്റുകളും ഫിഫ റദ്ദാക്കിയതായി ആരോപണം
Tuesday, June 9 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Football

ഇറാനെ വട്ടമിട്ട് വിവാദങ്ങള്‍: വിസ നിഷേധത്തിന് പിന്നാലെ ആരാധകരുടെ ടിക്കറ്റുകളും ഫിഫ റദ്ദാക്കിയതായി ആരോപണം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 9, 2026, 07:11 pm IST
FacebookTwitterWhatsAppTelegram

ടെഹ്‌റാന്‍: 2026 ലോകകപ്പ് ഫുട്‌ബോളിന് പന്തുരുളാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കിനില്‍ക്കെ, ഇറാന്‍ ഫുട്‌ബോള്‍ ടീമിനെ പ്രതിസന്ധിയിലാക്കി ഫിഫയുടെ പുതിയ നടപടി. ഇറാന്‍ ആരാധകര്‍ക്കായി മാറ്റിവെച്ചിരുന്ന ലോകകപ്പ് ടിക്കറ്റ് വിഹിതം ഫിഫ ഏകപക്ഷീയമായി റദ്ദാക്കിയെന്ന ഗുരുതരമായ ആരോപണവുമായി ഇറാന്‍ ഫുട്‌ബോള്‍ ഫെഡറേഷന്‍ രംഗത്തെത്തി. ടൂര്‍ണമെന്റിനായി വിമാന ടിക്കറ്റും താമസസൗകര്യവും ഉള്‍പ്പെടെ കോടിക്കണക്കിന് രൂപ ചെലവഴിച്ച് യാത്ര തിരിക്കാനിരുന്ന ആയിരക്കണക്കിന് ആരാധകരെ വഞ്ചിക്കുന്ന നിലപാടാണ് ഫിഫയുടേതെന്ന് ഇറാന്‍ കുറ്റപ്പെടുത്തി.

ആതിഥേയ രാജ്യം എന്ന നിലയിലുള്ള അന്താരാഷ്‌ട്ര ഉത്തരവാദിത്തങ്ങള്‍ അമേരിക്ക പരസ്യമായി ലംഘിക്കുകയാണെന്നും ഇറാന്‍ ആരോപിച്ചു. യു.എസും ഇറാനും തമ്മിലുള്ള കടുത്ത രാഷ്‌ട്രീയ ഭിന്നതകള്‍ കായിക ലോകത്തെയും വിഴുങ്ങുന്ന കാഴ്ചയ്‌ക്കാണ് നിലവില്‍ ഫുട്‌ബോള്‍ ലോകം സാക്ഷ്യം വഹിക്കുന്നത്. നേരത്തെ, 2026 മാര്‍ച്ചില്‍ യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് നടത്തിയ ഒരു പ്രസ്താവന വലിയ വിവാദമായിരുന്നു. സുരക്ഷാ കാരണങ്ങള്‍ മുന്‍നിര്‍ത്തി ഇറാന്‍ ടീം ലോകകപ്പില്‍ പങ്കെടുക്കാന്‍ വരുന്നത് ശരിയല്ലെന്നായിരുന്നു ട്രംപ് വ്യക്തമാക്കിയത്.

ഇതിന് പിന്നാലെ ഇറാന്‍ ടീമിന് വിസ അനുവദിക്കുന്നതില്‍ യു.എസ് ഇമിഗ്രേഷന്‍ വിഭാഗം കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. മത്സരം തുടങ്ങാന്‍ വെറും 10 ദിവസങ്ങള്‍ ശേഷിക്കെയാണ് കളിക്കാര്‍ക്ക് വിസ ലഭിച്ചത്. ഇറാന്റെ 70 അംഗ സംഘത്തിലെ 15 പേര്‍ക്ക് ഒടുവില്‍ വിസ നിഷേധിക്കപ്പെടുകയും ചെയ്തു. ഇതില്‍ പ്രധാന അഡ്മിനിസ്‌ട്രേറ്റീവ് ഉദ്യോഗസ്ഥരും ഉള്‍പ്പെടുന്നു. സുരക്ഷാ കാരണങ്ങളാല്‍ മത്സരങ്ങള്‍ യു.എസിന് പുറത്തേക്ക് മാറ്റണമെന്ന ഇറാന്റെ ആവശ്യം നേരത്തെ ഫിഫ തള്ളിയിരുന്നു. പുതിയ ടിക്കറ്റ് വിവാദത്തില്‍ ഫിഫയോ സംഘാടകരോ ഇതുവരെ പ്രതികരിച്ചിട്ടില്ല.

ഇറാന്‍ ടീമിന് മാത്രമല്ല, യാത്രാവിലക്കുള്ള മറ്റ് രാജ്യങ്ങളില്‍ നിന്നുള്ള കായിക പ്രതിഭകള്‍ക്കും അമേരിക്കന്‍ മണ്ണില്‍ കടുത്ത വിവേചനമാണ് നേരിടേണ്ടി വരുന്നത്. ചരിത്രത്തിലാദ്യമായി ലോകകപ്പ് നിയന്ത്രിക്കാന്‍ യോഗ്യത നേടിയ സൊമാലിയന്‍ റഫറി ഒമര്‍ അബ്ദുല്‍ഖാദിര്‍ അര്‍താന് വിമാനത്താവളത്തില്‍ വെച്ച് യു.എസ് പ്രവേശനം നിഷേധിച്ചതാണ് മറ്റൊരു സംഭവം. 2025-ലെ ആഫ്രിക്കന്‍ ഫുട്‌ബോളിലെ മികച്ച റഫറിയായ അര്‍താനെ മിയാമി വിമാനത്താവളത്തില്‍ വെച്ചാണ് തടഞ്ഞത്. നയതന്ത്ര പാസ്പോര്‍ട്ട് ഉണ്ടായിരുന്നിട്ടും ട്രംപ് ഭരണകൂടത്തിന്റെ യാത്രാവിലക്ക് ചൂണ്ടിക്കാട്ടിയാണ് ഇദ്ദേഹത്തെ തിരിച്ചയച്ചത്.

അമേരിക്കയില്‍ പ്രവേശിക്കാന്‍ കഴിയാത്തതിനാല്‍ ഒമര്‍ അര്‍താനെ ലോകകപ്പ് റഫറിമാരുടെ ഔദ്യോഗിക പട്ടികയില്‍ നിന്ന് ഫിഫ ഒഴിവാക്കി. വിസയും പ്രവേശനവും പൂര്‍ണ്ണമായും ആതിഥേയ രാജ്യത്തിന്റെ തീരുമാനമാണെന്നും അതില്‍ ഫിഫയ്‌ക്ക് ഇടപെടാനാകില്ലെന്നുമാണ് ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ വ്യക്തമാക്കുന്നത്. കായിക മാമാങ്കത്തെ രാഷ്‌ട്രീയ വൈരങ്ങള്‍ തീര്‍ക്കാനുള്ള വേദിയാക്കി മാറ്റുന്ന അമേരിക്കന്‍ ഭരണകൂടത്തിന്റെ കടുംപിടുത്തങ്ങള്‍ 2026 ലോകകപ്പിന്റെ സുഗമമായ നടത്തിപ്പിന് വലിയ ഭീഷണിയായി മാറിയിരിക്കുകയാണ്.

Tags: Iran federation claimsUS revoked World Cupicket allocation for Iranian fans
ShareTweetSendShare

More News from this section

വിസ നിഷേധിച്ച് അമേരിക്ക; ലോകകപ്പ് നിയന്ത്രിക്കാനുള്ള ആദ്യ സൊമാലിയന്‍ റഫറിയുടെ സ്വപ്‌നം തകര്‍ത്തു, ഫിഫ പട്ടികയില്‍ നിന്ന് ഒമര്‍ പുറത്ത്

കൊല്ലപ്പെട്ട കുരുന്നുകളുടെ ഓര്‍മ്മയുമായി ഇറാന്‍ ടീം; കളിക്കാരുടെ കോട്ടുകളില്‍ #168 എന്ന് എഴുതിയ ബാഡ്ജുകള്‍; ഫിഫയുടെ കടുത്ത നടപടിക്ക് കാരണമായേക്കാം

വീണ്ടും ആശങ്ക; മത്സരത്തിനിടെ ഡാനിഷ് സൂപ്പര്‍ താരം ക്രിസ്റ്റ്യന്‍ എറിക്‌സണ്‍ ഗ്രൗണ്ടില്‍ കുഴഞ്ഞുവീണു

ലോകകപ്പിനെത്തിയ ഇറാഖ് സ്‌ട്രൈക്കര്‍ ഐമന്‍ ഹുസൈനെ യു.എസ് എയര്‍പോര്‍ട്ടില്‍ 7 മണിക്കൂര്‍ തടഞ്ഞുവെച്ച് ചോദ്യം ചെയ്തു; ഫോട്ടോഗ്രാഫര്‍ക്ക് പ്രവേശന വിലക്ക്

2026 ലോകകപ്പ് സ്റ്റേഡിയങ്ങളില്‍ വുവുസേലകള്‍ക്ക് വിലക്കേര്‍പ്പെടുത്തി ഫിഫ

ഒന്നാം റാങ്ക് തിരിച്ചുപിടിച്ച് അര്‍ജന്റീന; എന്നാല്‍ മെസ്സിയെയും സംഘത്തെയും കാത്തിരിക്കുന്നത് ഭയപ്പെടുത്തുന്ന ചരിത്രം

Latest News

ആണവനയത്തില്‍ സുപ്രധാന മാറ്റവുമായി ഇന്ത്യ; ചരിത്രത്തിലാദ്യമായി 12 ആണവായുധങ്ങള്‍ സജ്ജമാക്കി; ആഗോള പ്രതിരോധ റിപ്പോര്‍ട്ടുമായി സിപ്രി

യൂറോപ്യന്‍ പര്യടനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ജൂണ്‍ 13-ന് തിരിക്കും; സൊവാക്യയിലേക്ക് ചരിത്ര സന്ദര്‍ശനം, ജി7 ഉച്ചകോടിയില്‍ ട്രംപുമായി കൂടിക്കാഴ്ച

ജയ്പൂരില്‍ അനധികൃത പടക്ക സംഭരണശാലയില്‍ സ്‌ഫോടനവും വന്‍ തീപിടിത്തവും; 7 പേര്‍ മരിച്ചു

നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ചക്കേസ്: ഇടനിലക്കാരി മനീഷ വാഗ്മറെയുടെ ജാമ്യാപേക്ഷ ഡല്‍ഹി കോടതി തള്ളി

നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ച: പ്രതികളെ പൂട്ടാന്‍ അതിവേഗ നടപടിയുമായി കേന്ദ്രം; സിബിഐ അന്വേഷണം അന്തിമഘട്ടത്തിലേക്ക്

വ്യാജ ഒപ്പിടല്‍ കേസ്: മമത ബാനര്‍ജിയുടെ വസതിയില്‍ തിരച്ചിലിനെത്തി സിഐഡി; തടഞ്ഞ് തൃണമൂല്‍ നേതാക്കള്‍

ഇറാനെ വട്ടമിട്ട് വിവാദങ്ങള്‍: വിസ നിഷേധത്തിന് പിന്നാലെ ആരാധകരുടെ ടിക്കറ്റുകളും ഫിഫ റദ്ദാക്കിയതായി ആരോപണം

പാക് അധീന കശ്മീരില്‍ ആഭ്യന്തരയുദ്ധ സമാന സാഹചര്യം: നിരോധിത സഖ്യവും സൈന്യവും തമ്മില്‍ തെരുവ് യുദ്ധം; 30 ലേറെ മരണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies