തിരുവനന്തപുരം : മൂന്ന് ദിവത്തെ സന്ദർശനത്തിനായി RSS സർസംഘചാലക് ഡോ. മോഹൻ ഭാഗവത് ഇന്ന് കേരളത്തിലെത്തും. സംഘ ശതാബ്ദി പ്രഭാഷണ സഭയിൽ പങ്കെടുക്കുന്നതോടൊപ്പം അമൃതപുരിയിലെത്തി മാതാ അമൃതാനന്ദമയീ ദേവിയെ സന്ദർശിക്കും.
ഇന്ന് വൈകിട്ട് നാലരയോട് കൂടി അദേദഹം കേരളത്തിലെത്തും . നാളെയാണ് പ്രധാനപരിപാടി നിശ്ചയിച്ചിട്ടുള്ളത്. നാളെ വൈകിട്ട് തിരുവനന്തപുരം ഉദയ് പാലസ് കൺവെൻഷൻ സെന്ററിലാണ് സംഘ ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായുള്ള പ്രഭാഷണം നടക്കുക. പ്രസ്തുത പരിപാടിയിൽ അദ്ദേഹവുമായി സംവദിക്കാൻ പ്രവർത്തകർക്കും പൊതുജനങ്ങൾക്കും അവസരവും ഒരുക്കിയിട്ടുണ്ട്.
മറ്റെന്നാൾ ജൂൺ 14 നു തൃശൂരിലാണ് മറ്റൊരു പരിപാടി സംഘടിപ്പിച്ചിരിക്കുന്നത് . ആർ എസ് എസ്സിന്റെ നൂറാം വാർഷികത്തോടനുബന്ധിച്ച് വിവിധ സംസ്ഥാനങ്ങളിൽ സംഘടിപ്പിച്ചിട്ടുളള ആഘോഷ പരിപാടികളുടെ ഭാഗമായാണ് കേരളത്തിലും പ്രഭാഷണങ്ങൾ സംഘടിപ്പിച്ചിട്ടുള്ളത്.
മൂന്ന് ദിവത്തെ സന്ദർശനത്തിനു ശേഷം സർസംഘചാലക് ഡോ. മോഹൻ ഭാഗവത് 15 നു കൊച്ചിയിൽ നിന്നും ബെംഗളുരുവിലേക്ക് പോകും.