ലോകകപ്പിനൊരുങ്ങുന്ന ജപ്പാന് വന്‍ തിരിച്ചടി; പരിക്കേറ്റ നായകന്‍ വതാരു എന്‍ഡോ ടൂര്‍ണമെന്റില്‍ നിന്ന് പുറത്ത്, വിരമിക്കലും പ്രഖ്യാപിച്ചു
Friday, June 12 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Football

ലോകകപ്പിനൊരുങ്ങുന്ന ജപ്പാന് വന്‍ തിരിച്ചടി; പരിക്കേറ്റ നായകന്‍ വതാരു എന്‍ഡോ ടൂര്‍ണമെന്റില്‍ നിന്ന് പുറത്ത്, വിരമിക്കലും പ്രഖ്യാപിച്ചു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 12, 2026, 03:33 pm IST
FacebookTwitterWhatsAppTelegram

ടോക്കിയോ: ഫിഫ ലോകകപ്പിന്റെ ആവേശം ഉയരുന്നതിനിടെ ഏഷ്യന്‍ കരുത്തരായ ജപ്പാന് കനത്ത തിരിച്ചടി. പരിക്കില്‍ നിന്ന് പൂര്‍ണ്ണമായി മുക്തനാകാത്തതിനെ തുടര്‍ന്ന് ജാപ്പനീസ് ക്യാപ്റ്റനും ലിവര്‍പൂള്‍ മിഡ്ഫീല്‍ഡറുമായ വതാരു എന്‍ഡോ ലോകകപ്പ് ടീമില്‍ നിന്ന് പുറത്തായി. ഇതിന് തൊട്ടുപിന്നാലെ 33-കാരനായ താരം അന്താരാഷ്‌ട്ര ഫുട്‌ബോളില്‍ നിന്നുള്ള തന്റെ വിരമിക്കലും പ്രഖ്യാപിച്ചു. ഗ്രൂപ്പ് എഫില്‍ നെതര്‍ലന്‍ഡ്സിനെതിരെയുള്ള ജപ്പാന്റെ ആദ്യ പോരാട്ടത്തിന് ദിവസങ്ങള്‍ മാത്രം ശേഷിക്കെയാണ് ഈ നാടകീയ സംഭവങ്ങള്‍.

കഴിഞ്ഞ ഫെബ്രുവരിയില്‍ ക്ലബ്ബ് ഫുട്‌ബോള്‍ കളിക്കുന്നതിനിടയിലാണ് എന്‍ഡോയുടെ കാലിന് പരിക്കേല്‍ക്കുന്നത്. പിന്നീട് മെയ് മാസത്തില്‍ നടന്ന സൗഹൃദ മത്സരത്തിലൂടെ തിരിച്ചുവരവിന് ശ്രമിച്ചെങ്കിലും മെക്‌സിക്കോയിലെ ലോകകപ്പ് പരിശീലന ക്യാമ്പില്‍ വെച്ച് പരിക്ക് വീണ്ടും വില്ലനാവുകയായിരുന്നു. തനിക്ക് പകരം ടീം ഭാവിയില്‍ ലോകകപ്പ് നേടുമെന്ന ശുഭപ്രതീക്ഷ പങ്കുവെച്ച എന്‍ഡോ, ഇനി ഒരു സാധാരണ ആരാധകനായി ജപ്പാനെ പിന്തുണയ്‌ക്കുമെന്നും തന്റെ സോഷ്യല്‍ മീഡിയ പേജിലൂടെ വ്യക്തമാക്കി. 2015-ല്‍ ദേശീയ ജേഴ്‌സിയണിഞ്ഞ എന്‍ഡോ 73 മത്സരങ്ങളില്‍ നിന്ന് 4 ഗോളുകള്‍ നേടിയിട്ടുണ്ട്. 2018, 2022 ലോകകപ്പുകളിലും അദ്ദേഹം ജപ്പാന്റെ ഭാഗമായിരുന്നു.

എന്‍ഡോയുടെ അഭാവത്തില്‍ പ്രതിരോധ നിരയിലെ കരുത്തനായ കോ ഇറ്റാകുറയാവും ലോകകപ്പില്‍ ജപ്പാനെ നയിക്കുക. എന്‍ഡോയ്‌ക്ക് പകരമായി ബൊറൂസിയ മോണ്‍ചന്‍ഗ്ലെഡ്ബാച്ചിന്റെ താരം ഷൂട്ടോ മാചിനോയെ ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. നേരത്തെ തന്നെ പ്രമുഖ താരങ്ങളായ കൗരു മിറ്റോമ (ബ്രൈറ്റന്‍), താകുമി മിനാമിനോ (മൊണാക്കോ) എന്നിവര്‍ പരിക്കേറ്റ് പുറത്തായ ജാപ്പനീസ് നിരയ്‌ക്ക് നായകന്റെ അപ്രതീക്ഷിത വിടവാങ്ങല്‍ ഇരട്ടി പ്രഹരമാണ്. ലോകകപ്പില്‍ നെതര്‍ലന്‍ഡ്സ്, ടുണീഷ്യ, സ്വീഡന്‍ എന്നിവരടങ്ങുന്ന ശക്തമായ ഗ്രൂപ്പ് എഫിലാണ് ജപ്പാന്‍ മത്സരിക്കുന്നത്.

Tags: japaninjuryoutteam captianwataru endoannounce retirmentinternational matches
ShareTweetSendShare

More News from this section

ബ്രസീലിന്റെ 1970-ലെ ലോകകപ്പ് ഹീറോ ഹെര്‍ക്കൂലിസ് ബ്രിട്ടോ അന്തരിച്ചു; കാല്‍പന്ത് ലോകത്തിന് വലിയ നഷ്ടം

ഫിഫ ലോകകപ്പ്: ആതിഥേയരായ കാനഡയ്‌ക്കും യുണൈറ്റഡ് സ്റ്റേറ്റ്‌സിനും ഇന്ന് ആദ്യ പരീക്ഷണം; സൂപ്പര്‍ താരങ്ങളുടെ അഭാവവും പ്രതീക്ഷകളും

ഇറാനെ വട്ടമിട്ട് വിവാദങ്ങള്‍: വിസ നിഷേധത്തിന് പിന്നാലെ ആരാധകരുടെ ടിക്കറ്റുകളും ഫിഫ റദ്ദാക്കിയതായി ആരോപണം

വിസ നിഷേധിച്ച് അമേരിക്ക; ലോകകപ്പ് നിയന്ത്രിക്കാനുള്ള ആദ്യ സൊമാലിയന്‍ റഫറിയുടെ സ്വപ്‌നം തകര്‍ത്തു, ഫിഫ പട്ടികയില്‍ നിന്ന് ഒമര്‍ പുറത്ത്

കൊല്ലപ്പെട്ട കുരുന്നുകളുടെ ഓര്‍മ്മയുമായി ഇറാന്‍ ടീം; കളിക്കാരുടെ കോട്ടുകളില്‍ #168 എന്ന് എഴുതിയ ബാഡ്ജുകള്‍; ഫിഫയുടെ കടുത്ത നടപടിക്ക് കാരണമായേക്കാം

വീണ്ടും ആശങ്ക; മത്സരത്തിനിടെ ഡാനിഷ് സൂപ്പര്‍ താരം ക്രിസ്റ്റ്യന്‍ എറിക്‌സണ്‍ ഗ്രൗണ്ടില്‍ കുഴഞ്ഞുവീണു

Latest News

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്: സിപിഎം നേതാവ് ഐപി ബിനു അടക്കം ഏഴ് പ്രതികള്‍ പോലീസ് കസ്റ്റഡിയില്‍

ഒമാനില്‍ ഇന്ത്യന്‍ കപ്പലുകള്‍ക്ക് നേരെ ആക്രമണം: യു.എസ് പ്രതിനിധിയെ വീണ്ടും വിളിച്ചുവരുത്തി ഇന്ത്യ പ്രതിഷേധമറിയിച്ചു

ശബരിമല സ്വര്‍ണമോഷണക്കേസ്; സിബിഐ അന്വേഷണം വേണം: അയ്യപ്പ സേവാ സമാജം

വന്യജീവി ആക്രമണം; പ്രഖ്യാപനങ്ങൾ അല്ലാതെ പരിഹാരം ഉണ്ടാകുന്നില്ല; ചിന്നക്കനാലിൽ കാട്ടാന ആക്രമണത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന രക്ഷനെ സന്ദർശിച്ച് ബിജെപി അദ്ധ്യക്ഷൻമാർ

സുഗതനെ സിപിഎമ്മും പോലീസും വേട്ടയാടുകയാണ്; അദ്ദേഹത്തെ സംരക്ഷിക്കാൻ ഏത് അറ്റം വരെയും പോകും; നിയമപരമായി മുന്നോട്ട് പോകുമെന്ന് കരമന ജയൻ

ഇന്ത്യന്‍ കായികലോകത്തെ കണ്ണീരിലാഴ്‌ത്തി ജസ്പാല്‍ റാണയുടെ അപ്രതീക്ഷിത വിയോഗം; ഇതിഹാസ ഷൂട്ടറും പരിശീലകനും ഇനി ഓര്‍മ്മ

കോഴിക്കോട് വീണ്ടും ഷിഗെല്ല; പയ്യോളിയിൽ മൂന്ന് വയസ്സുകാരന് രോഗം സ്ഥിരീകരിച്ചു

ലോകകപ്പിനൊരുങ്ങുന്ന ജപ്പാന് വന്‍ തിരിച്ചടി; പരിക്കേറ്റ നായകന്‍ വതാരു എന്‍ഡോ ടൂര്‍ണമെന്റില്‍ നിന്ന് പുറത്ത്, വിരമിക്കലും പ്രഖ്യാപിച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies