റൊണാള്‍ഡീഞ്ഞോയും റിവാള്‍ഡോയും കൊച്ചിയിലേക്ക്; ബ്രസീല്‍ ലെജന്‍ഡ്‌സും ഇന്ത്യന്‍ ഓള്‍ സ്റ്റാര്‍സും തമ്മിലുള്ള പോരാട്ടം സെപ്റ്റംബര്‍ 20-ന്; ടിക്കറ്റ് പ്രകാശനം ചെയ്തു
Monday, June 15 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Football

റൊണാള്‍ഡീഞ്ഞോയും റിവാള്‍ഡോയും കൊച്ചിയിലേക്ക്; ബ്രസീല്‍ ലെജന്‍ഡ്‌സും ഇന്ത്യന്‍ ഓള്‍ സ്റ്റാര്‍സും തമ്മിലുള്ള പോരാട്ടം സെപ്റ്റംബര്‍ 20-ന്; ടിക്കറ്റ് പ്രകാശനം ചെയ്തു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 15, 2026, 04:49 pm IST
FacebookTwitterWhatsAppTelegram

കൊച്ചി: കേരളത്തിലെ ഫുട്‌ബോള്‍ പ്രേമികള്‍ക്ക് ആവേശം പകര്‍ന്നുകൊണ്ട് പ്രമുഖ അന്താരാഷ്‌ട്ര ഫുട്‌ബോള്‍ മത്സരം കൊച്ചിയിലെത്തുന്നു. കല്‍പ്പന്തു കളിയുടെ നെഞ്ചിടിപ്പായ ബ്രസീലിന്റെ മുന്‍ ലോകകപ്പ് ജേതാക്കളും ഇന്ത്യന്‍ ഫുട്‌ബോളിലെ പ്രമുഖരും നേര്‍ക്കുനേര്‍ വരുന്ന മത്സരത്തിന് സെപ്റ്റംബര്‍ 20-ന് കൊച്ചി ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയം വേദിയാകും. 2002-ല്‍ ബ്രസീലിന് ലോകകിരീടം നേടിക്കൊടുത്ത ഇതിഹാസ താരങ്ങള്‍ അണിനിരക്കുന്ന ബ്രസീല്‍ ലെജന്‍ഡ്‌സ് ടീമും, ഇന്ത്യന്‍ ഓള്‍ സ്റ്റാര്‍സും തമ്മിലാണ് ഈ സൗഹൃദപ്പോരാട്ടം. മത്സരത്തിന്റെ ടിക്കറ്റ് പ്രകാശന കര്‍മ്മം കൊച്ചി ലെ മെറിഡിയന്‍ ഹോട്ടലില്‍ നടന്ന ചടങ്ങില്‍ ഫിഷറീസ്-സാമൂഹ്യനീതി വകുപ്പ് മന്ത്രി വി. ഇ. അബ്ദുള്‍ ഗഫൂര്‍ നിര്‍വ്വഹിച്ചു.

ഫുട്‌ബോള്‍ ലോകത്തെ മാന്ത്രികന്‍ റൊണാള്‍ഡീഞ്ഞോ, സൂപ്പര്‍ താരം റിവാള്‍ഡോ എന്നിവര്‍ വീണ്ടും ബൂട്ട് കെട്ടി കൊച്ചിയില്‍ ഇറങ്ങുന്നു എന്നതാണ് കായികപ്രേമികളെ ആകര്‍ഷിക്കുന്ന പ്രധാന ഘടകം. ഇവര്‍ക്ക് പുറമെ എഡ്മില്‍സണ്‍, പൗലോ സെര്‍ജിയോ, ജിയോവാനി, ജൂനിയര്‍, വിയോള, ഗോള്‍കീപ്പര്‍ ഗോമസ്, അമാരല്‍, ഗുസ്താവോ നെറി, റിക്കാര്‍ഡോ ഒലിവേര, ജോര്‍ജീഞ്ഞോ, കമാന്‍ഡുകായ, എലിവെല്‍ട്ടണ്‍, സൂസ, പാര, ഡിയോഗോ എന്നിവരടങ്ങുന്ന ശക്തമായ നിരയാണ് ബ്രസീല്‍ പക്ഷത്തുള്ളത്. മലയാളി താരം ഐ.എം. വിജയന്‍ നയിക്കുന്ന ഇന്ത്യന്‍ നിരയില്‍ സി.കെ. വിനീത്, ജോ പോള്‍ അഞ്ചേരി, കെ.ടി. ചാക്കോ തുടങ്ങിയ ഇന്ത്യന്‍ ഫുട്‌ബോളിലെ മുന്‍കാല സൂപ്പര്‍ താരങ്ങള്‍ അണിനിരക്കും.

ഗാമന്‍ വേള്‍ഡ് സ്‌പോര്‍ട്‌സ് എന്റര്‍ടൈന്‍മെന്റ് പ്രൈവറ്റ് ലിമിറ്റഡ്, എ ടു ഇസെഡ് ലോജിസ്റ്റിക്‌സ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ്, എ സാബാ ഡോസ് ഇനിഷ്യേറ്റീവ് എന്നിവര്‍ സംയുക്തമായാണ് ഈ വന്‍കിട കായികമാമാങ്കം ഇന്ത്യയിലെത്തിക്കുന്നത്. ബ്രസീല്‍ മുന്‍ താരങ്ങളുടെ ആഗോള ടൂറിന്റെ ഭാഗമായി അഞ്ച് പ്രധാന നഗരങ്ങളിലാണ് മത്സരങ്ങള്‍ ക്രമീകരിച്ചിരിക്കുന്നത്. ചെന്നൈ, കൊച്ചി, ഹൈദരാബാദ്, മുംബൈ, ദുബായ് എന്നിവയാണ് ഈ വേദികള്‍. ഇതില്‍ ചെന്നൈയില്‍ നടന്ന ആദ്യ മത്സരം വന്‍ വിജയമായിരുന്നു. ടൂറിലെ രണ്ടാമത്തെ മത്സരത്തിനാണ് ഇപ്പോള്‍ കൊച്ചി വേദിയാകുന്നത്.

കൊച്ചിയില്‍ നടന്ന ടിക്കറ്റ് ലോഞ്ചിങ് ചടങ്ങില്‍ ഹൈബി ഈഡന്‍ എം.പി, ടി.ജെ. വിനോദ് എം.എല്‍.എ, കൊച്ചി കോര്‍പ്പറേഷന്‍ പൊതുമരാമത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ടി.കെ. അഷ്‌റഫ്, ഗാമന്‍ വേള്‍ഡ് സ്‌പോര്‍ട്‌സ് സി.ഇ.ഒ എ. രാജേഷ് എന്നിവരും സന്നിഹിതരായിരുന്നു. മുന്‍ ലോകകപ്പ് ഹീറോകളെ നേരിട്ട് കാണാനും അവരുടെ കളി ആസ്വദിക്കാനും കൊച്ചിയിലേക്ക് കാണികളുടെ വന്‍ ഒഴുക്കുണ്ടാകുമെന്നാണ് സംഘാടകരുടെ പ്രതീക്ഷ.

Tags: KochiBrazil Legends vs Indian All Starsfootball match
ShareTweetSendShare

More News from this section

ലോകകപ്പ് പോരാട്ടത്തിന് സ്‌പെയിന്‍; കേപ് വെര്‍ദെയ്‌ക്കെതിരെ ലാമിന്‍ യമാല്‍ ആദ്യ ഇലവനിലുണ്ടാകില്ല; റയല്‍ മാഡ്രിഡ് താരങ്ങളില്ലാതെ സ്പാനിഷ് പട

പ്രതാപം വീണ്ടെടുക്കാന്‍ ജര്‍മനി ഇന്നിറങ്ങുന്നു; ലോകകപ്പ് വേദിയിലെ പുതുമുഖങ്ങളായ കുറസാവോയാണ് ആദ്യ എതിരാളികള്‍

ഹോട്ടലുകളില്‍ കയറി ‘ഡൈന്‍ ആന്‍ഡ് ഡാഷ്’: രണ്ട് പെഗ് വിസ്‌കിക്ക് 2 ലക്ഷത്തിലധികം രൂപ; ബില്ലടയ്‌ക്കാതെ മുങ്ങിയ ലണ്ടന്‍ ഫുട്‌ബോള്‍ താരം കോടതിയില്‍

ട്രാന്‍സ്ഫര്‍ വിപണിയില്‍ റയലിന്റെ മാസ്റ്റര്‍ സ്‌ട്രോക്ക്; സിറ്റി വിട്ട് ബെര്‍ണാര്‍ഡോ സില്‍വ ഇനി സാന്റിയാഗോ ബെര്‍ണബ്യൂവിലേക്ക്

ബ്രസീലിനെ ഞെട്ടിച്ച് മൊറാക്കോ; സമനില ഗോള്‍ നേടി വിനീഷ്യസ്; കരുത്തരായ ബ്രസീലിനെ സമനിലയില്‍ തളച്ച് മൊറോക്കോയുടെ പോരാട്ടവീര്യം

ലോകകപ്പ് പോരാട്ടത്തിന് തൊട്ടുമുമ്പ് ഇംഗ്ലണ്ട് ക്യാമ്പില്‍ കള്ളന്‍ കയറി; ഹാരി കെയ്നിന്റെയും ബെല്ലിങ്ഹാമിന്റെയും ബൂട്ടുകളടക്കം മോഷ്ടിച്ചു

Latest News

യുഎസ് – ഇറാന്‍ സമാധാന കരാറിനെ സ്വാഗതം ചെയ്ത് ഇന്ത്യന്‍ നാവിക സംഘടന; കൊല്ലപ്പെട്ട ജീവനക്കാരുടെ കുടുംബങ്ങള്‍ക്ക് 5 മില്യണ്‍ ഡോളര്‍ നഷ്ടപരിഹാരം വേണമെന്ന് ആവശ്യം

അവസാന റീലിലും സന്തോഷവതി; സീരിയൽ- സിനിമാ താരം സഞ്ചിതയെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി

റൊണാള്‍ഡീഞ്ഞോയും റിവാള്‍ഡോയും കൊച്ചിയിലേക്ക്; ബ്രസീല്‍ ലെജന്‍ഡ്‌സും ഇന്ത്യന്‍ ഓള്‍ സ്റ്റാര്‍സും തമ്മിലുള്ള പോരാട്ടം സെപ്റ്റംബര്‍ 20-ന്; ടിക്കറ്റ് പ്രകാശനം ചെയ്തു

കെ എസ് ആര്‍ ടി സി സൗജന്യ യാത്ര പദ്ധതി ഉദ്ഘാടന യാത്രയ്‌ക്കിടെ മന്ത്രി ബിന്ദുകൃഷ്ണയുടെ തലയിൽ ചൂട് പായസം വീണു

എന്‍. ഹരിയെ റബര്‍ ബോര്‍ഡ് ചെയര്‍മാനായി നിയമിച്ചു

ബംഗാളിലെ ബിജെപി സർക്കാർ എല്ലാം ബസുകളിലും യാത്ര സൗജന്യമാക്കി; കേരളത്തിൽ കോൺഗ്രസ് വെറും ഓർഡിനറിയിൽ മാത്രമാക്കി ഒതുക്കി; വഞ്ചനയിൽ കെട്ടിപ്പടുത്തൊരു പദ്ധതി അംഗീകരിക്കാനാവില്ല: രാജീവ് ചന്ദ്രശേഖർ

മാസപ്പടി കേസ്; ശശിധരൻ കർത്തയുടെ മകൾ ഷിബി എസ് കർത്തയെ ഇഡി ചോദ്യം ചെയ്യുന്നു

വിരമിച്ച ശേഷം ഭാര്യയ്‌ക്കൊപ്പം ലോകം ചുറ്റാന്‍ പണം മാറ്റിവെച്ചു; പ്രിയതമയെ മരണം തട്ടിയെടുത്തു; 25 ലക്ഷം സൈന്യത്തിന് സംഭാവന ചെയ്ത് ബാങ്കുദ്യോഗസ്ഥനായിരുന്ന ശ്രീകാന്ത് സഹസ്രബുദ്ധെ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies